Ant-Man And The Wasp (2018) - 118 min

July 13, 2018

അവഞ്ചേഴ്‌സിന് ശേഷം വരുന്ന മാർവൽ ചിത്രം. അതാണ് ആൻറ് മാണ് ആൻറ് ദി വാസ്പ്. ആൻറ് മാൻ ആദ്യഭാഗം വളരെയേറെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയാണ് ആദ്യദിനം ചിത്രം കാണാൻ പ്രേരിപ്പിച്ചത്.


🔻STORY LINE🔻

സിവിൽ വാറിൽ ക്യാപ്റ്റന്റെ ചങ്കായി നിന്നതിന് സ്‌കോട്ടിന് കിട്ടിയ ശിക്ഷയാണ് രണ്ട് വര്ഷം ഹൗസ് അറസ്റ്റ്. അതവസാനിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ മുതലാളിയായ ഡോക്ടർ ഹാങ്കും മോളും പുള്ളിയെ അടുത്ത പണിക്ക് വിളിക്കുന്നു. പക്ഷെ ഹൗസ് അറസ്റ്റ് ലംഘിച്ച് പുറത്തിറങ്ങിയാൽ FBI പിടിയിലാവും. തുടർന്ന് രസകരമായി കഥ മുന്നേറുന്നു.

🔻BEHIND SCREEN🔻

ആദ്യ ഭാഗം സംവിധാനം ചെയ്ത Peyton Reed തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. അഞ്ച് പേർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ആദ്യ കഥയുടെ തുടർച്ച പോലെ തന്നെയാണ് രണ്ടാം ഭാഗം മുഴുവനും. 30 വര്ഷം മുമ്പ് ക്വാണ്ടം റിയത്തിൽ പെട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ എന്നതാണ് ഇത്തവണ അവരുടെ മനസ്സിലെ ചിന്ത.

ആദ്യഭാഗം പോലെ തന്നെ ആക്ഷനും കോമഡിയും എല്ലാം ചേർന്ന് പൂർണ്ണമായി എന്റർടൈൻമെന്റ് ഗ്യാരന്റി ഉറപ്പ് നൽകിയാണ് ഇത്തവണത്തെ വരവ്. അത് എല്ലാ അർത്ഥത്തിലും പൂർത്തീകരിക്കുന്നുമുണ്ട്. അധികം ദൈർഖ്യം ഇല്ലാതെതന്നെ എല്ലാ ചേരുവകളും കൃത്യമായി കോർത്തിണക്കി തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ രസിപ്പിച്ചാണ് മുന്നേറുന്നത്.

സ്‌കോട്ട് പറയുന്ന ഒരു ഡയലോഗ് പോലെ തന്നെയാണ് സൈന്റിഫിക്ക് ആയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. എല്ലാത്തിനും മുമ്പ് ക്വാണ്ടം ചേർക്കണം. എന്നാലേ അവർക്ക് തൃപ്തി വരൂ. അജ്ജാതി ചർച്ചകളാണ്. എങ്കിലും അതിലും ഇടക്കിടക്ക് തമാശകൾ കൊണ്ടുവന്ന് എഞ്ചോയ് ചെയ്യാൻ വന്നവരെ തീരെ മടുപ്പിച്ചിട്ടില്ല. കൂടാതെ ഫാമിലി എന്ന ഘടകത്തിനും ഇത്തവണ നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടെ പുതിയൊരു വില്ലനും.

ആക്ഷൻ സീനുകളൊക്കെ തകർപ്പൻ ഐറ്റങ്ങളാണ്. അതും 3D എഫ്ഫക്റ്റ് കൂടി ആവുമ്പോൾ ഒന്നും പറയാനില്ല. ആക്ഷനിൽ കുറേ 3Dക്ക് പാകത്തിന് രംഗങ്ങളുമുണ്ട്.അതിന്റെ കൂടെയും കോമഡിയുടെ കുത്തൊഴുക്കാണ്. അതായത് എവിടെയൊക്കെ കൈ വെക്കുന്നുവോ അവിടെയൊക്കെയും ചിരിയാണ് ഫലം. കൂടെ സ്റ്റാൻ ലീയും വന്ന് തകർത്തിട്ട് പോയി.

ക്രെഡിറ്റ് സീനുകൾ രണ്ടെണ്ണമാണ് സിനിമയിൽ ഉള്ളത്. ആദ്യത്തേത് ഞെട്ടിച്ചു. അത് തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. പക്ഷെ രണ്ടാമത്തേത് വെറും വേസ്റ്റ് എന്ന് പറയേണ്ടി വരും. വെറുതെ അത്രയും സമയം കളഞ്ഞത് മിച്ചം. ഒന്നിനും കൊള്ളാത്ത ക്രെഡിറ്റ് സീൻ മാർവലിന്റെ ഏറ്റവും മോശം ക്രെഡിറ്റ് സീൻ എന്ന് വിശേഷിപ്പിക്കാം.

🔻ON SCREEN🔻

പോളും ലില്ലിയും തമ്മിലുള്ള കോമ്പിനേഷൻ ആക്ഷനിലായാലും കോമഡിയിലായാലും കിടു ആയിരുന്നു. പോൾ ചുമ്മാ തകർത്തിട്ട് പോയി. മോളുടെ റൊമാൻസ് നോക്കി നിൽക്കുന്ന അച്ഛനായി ഡഗ്ലസും കലക്കി. പതിവ് പോലും പോളിന്റെ കൂട്ടുകാരും രസിപ്പിക്കാനായി മുന്നിട്ട് നിന്നു. പ്രത്യേകിച്ച് മൈക്കിൾ പെന.

🔻FINAL VERDICT🔻

രണ്ട് മണിക്കൂർ ഫൺ പാക്ക്ഡ് എന്റർടൈൻമെന്റ് പൂർണ്ണമായി വാഗ്ദാനം ചെയ്യുന്ന ചിത്രമാണ് ആൻറ് മാൻ രണ്ടാം ഭാഗം. ആക്ഷനും കോമഡിയും നിറഞ്ഞുനിൽക്കുന്ന ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ലെന്നുറപ്പ്. 3Dയിൽ തന്നെ കാണുക. ഇല്ലെങ്കിൽ വൻ നഷ്ടമാണ്.

MY RATING :: ★★★½

NB : മാർവൽ ടൈറ്റിലും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുമിച്ച് വീണ്ടും വീണ്ടും തീയേറ്ററിൽ  കേൾക്കുമ്പോഴുണ്ടാവുന്ന രോമാഞ്ചമുണ്ടല്ലോ, വേറൊന്നിനും ഈ ജീവിതത്തിൽ തരാൻ സാധിച്ചിട്ടില്ല.

You Might Also Like

0 Comments