I Give My First Love To You (2009) - 122 min
July 03, 2018
നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പരിധിയില്ലാതെ പ്രണയിക്കാൻ വേണം ഒരു മനസ്സ്. അതോടൊപ്പം ആ പ്രണയം വളരെ വിഷമത്തോടെ കണ്ടില്ലെന്ന് വെക്കാനോ.? മരണം മുന്നിൽ കാണുമ്പോഴും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന പ്രണയം വേണ്ടെന്ന് വെക്കുക ഇരട്ടി വേദന സമ്മാനിക്കും. എന്നാൽ അതല്ലാതെ വേറെ വഴിയില്ല എന്ന ഘട്ടമാണെങ്കിൽ എത്ര വേദന സഹിച്ചും അത് പിന്തുടരുകയേ മാർഗമുള്ളൂ.
💢Our Love Has A Time Limit..! തന്റെ അവസാനം ഏത് നിമിഷവും മുന്നിൽ കാണുന്ന ടക്കൂമയുടെ മനസ്സ് എപ്പോഴും മന്ത്രിക്കുന്ന കാര്യമിതാണ്. ചെറുപ്പം മുതൽ കളിച്ചുവളർന്ന, അല്ലെങ്കിൽ പ്രണയിച്ച് വളർന്ന മായി-ചാന്റെ കാര്യം ഓർക്കുമ്പോൾ മനസ്സ് സൂചന നൽകും. ഇതിനൊരു അന്ത്യമുണ്ട്. തന്നെ തീവ്രമായി പ്രണയിക്കുന്ന മായി-ചാന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാനും വിഷമമാണ്. എന്നാൽ പ്രണയിച്ച ശേഷം അവളെ വിട്ട് മരണത്തിലേക്ക് വഴുതിവീഴുക എന്നത് ഇരട്ടി വിഷമമാണ് അവന് നൽകുക. അതിനേക്കാളേറെ അവൾക്കും.
ചെറുപ്പത്തിൽ തന്നെ ഡോക്ടർ വിധിയെഴുതിയതാണ്. ശരീരത്തിന്റെ വളർച്ചയോടൊപ്പം ഹൃദയം വളരാൻ കൂട്ടാക്കാത്ത രോഗാവസ്ഥ. ഇരുപത് വയസ്സിനുള്ളിൽ ഇഹലോകവാസം വെടിയുമെന്ന് പറഞ്ഞ ഡോക്ടറുടെ മകൾ തന്നെയാണ് അവനെ ഇത്രമാത്രം സ്നേഹിക്കുന്നത്. ഒരു അച്ഛനെന്ന നിലയിൽ അദ്ദേഹം ആ പ്രണയത്തെ ശാസിച്ചില്ല. പകരം അവനൊരു ആശ്വാസമാവാൻ അവളെ എപ്പോഴും പ്രേരിപ്പിച്ചു.
💢അതിമനോഹരമായ പ്രണയകഥ. അതാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരുപോലെ പ്രണയവും നർമ്മവും അതോടൊപ്പം തെല്ല് നൊമ്പരവും സമ്മാനിക്കുന്നുണ്ട്. ഇരുവരുടെയും പ്രണയത്തിലെ കുട്ടിത്തവും കുറുമ്പുകളും അവതരിപ്പിക്കുമ്പോൾ തെല്ല് പുഞ്ചിരിയും എന്നാൽ ഗൗരവകരമായ കാര്യങ്ങളിലേക്ക് കടക്കുമ്പോൾ മനസ്സിനെ സ്പർശിക്കുകയും ചെയ്യുന്ന സുന്ദരമായ അനുഭവം. അതോടൊപ്പം കൂടെയുള്ളവരുടെ വികാരവിചാരങ്ങളും വ്യക്തമായി പറയുവാൻ സംവിധായകനായിട്ടുണ്ട്.
💢ടക്കൂമയെ അവതരിപ്പിച്ച Masaki Okadaയുടെ ആദ്യ ചിത്രമായിരുന്നു ത്. ഏതാണ്ട് ആറോളം അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതോടൊപ്പം തന്നെ ആ ജാപ്പനീസ് ഇൻഡസ്ട്രയിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫിസ് ഹിറ്റുകളിലൊന്നായി അതിവേഗം ചിത്രം മാറി. ഒരുപോലെ നിരൂപക പ്രശംസയും പ്രേക്ഷകസ്വീകാര്യതയും നേടിയെടുത്ത ചിത്രം ഇപ്പോഴും ജാപ്പനീസ് സിനിമക്ക് ഒരു പൊൻതൂവലാണ്.
🔻FINAL VERDICT🔻
പ്രണയമെന്ന വികാരത്തെ തീവ്രമായി സ്‌ക്രീനിൽ എത്തിച്ച ചിത്രം റൊമാൻറിക് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രിയപ്പെട്ട ഒന്നാവും. ഹൃദയഹാരിയായ കഥയും നൊമ്പരം സമ്മാനിക്കുന്ന മുഹൂർത്തങ്ങളും ഈ ചിത്രത്തെ മനസ്സിലേക്ക് അടുപ്പിക്കുന്നു. ഒരിറ്റ് കണ്ണീരോടെ കണ്ടുതീർക്കാവുന്ന ചിത്രം എന്നും ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും.
MY RATING :: ★★★★☆
"I Don't regret a thing. No matter how many times we meet, even knowing such sadness awaits me, I'd definitely fall in love with you again."

0 Comments