Parmanu : The Story Of Pokhran (2018) - 129 min

July 28, 2018



💢പൊക്രാനിലെ ആണവപരീക്ഷണത്തിന് പിന്നിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ എനിക്ക് പിടിയില്ല. അതുകൊണ്ട് തന്നെ അതിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് നോക്കാതെ സിനിമയെന്ന രീതിയിൽ മാത്രമാണ് പർമാണുവിനെ സമീപിച്ചത്.

💢അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ നടത്തിയ വാൻ മുന്നേറ്റമാണ് ഒരു നുക്ലീയർ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചുവെന്നത്. പൊക്രാനിൽ നടന്ന ആണവപരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ച യഥാർത്ഥ ഹീറോകളെ പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ.

💢അശ്വത് ററൈനയുടെ ന്യൂക്ലീയർ ടെസ്റ്റ് പ്ലാനുകൾ ആദ്യം ഏവരും പുച്ഛിച്ച് തള്ളുകയായിരുന്നു. എന്നാൽ അത് പിന്നീട് സ്വാഗതം ചെയ്യുകയും അതൊരു പരാജയമാവുകയും ചെയ്തു. ഒരുതരത്തിൽ അശ്വതിന്റെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു ആ ടെസ്റ്റ്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആ ടെസ്റ്റ് നടത്തുവാൻ ഒരവസരം കൂടി അശ്വതിന് ലഭിക്കുന്നു. എന്നാൽ സ്ഥിതിഗതികൾ പഴയത് പോലെയല്ല. വെല്ലുവിളികൾ ഏറെയും.

💢ഒരു പാട്രിയോട്ടിക്ക് മൂവി എന്ന നിലയിലും യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലും അഭിനന്ദനം അർഹിക്കുന്ന ചിത്രമാണ് പർമാണു. ആവശ്യത്തിന് മാത്രം സിനിമാറ്റിക്ക് എലമെൻറ്സ് ചേർത്തുകൊണ്ട് വളരെ വൃത്തിയോടെയാണ് കഥ പറഞ്ഞ് പോയിരിക്കുന്നത്. ഒരു സന്ദർഭത്തിൽ പോലും ഒരു ഘടകവും ഓവറായി തോന്നില്ല. അവതരണത്തിലെ കയ്യടക്കം ഓരോ രംഗത്തും വ്യക്തമാണ്.

💢ആദ്യപകുതി അധികം ടെൻഷൻ അടിപ്പിക്കാതെ, ബോറടിപ്പിക്കാതെ കഥ പറഞ്ഞ് പോവുമ്പോൾ മികച്ച രീതിയിൽ ആവിഷ്കരിച്ച രണ്ടാ പകുതി പലപ്പോഴും ത്രില്ലടിപ്പിക്കുന്ന ഘട്ടത്തിലേക്ക് പോവുന്നുണ്ട്. അതിനുള്ള കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും വിശ്വസനീയമാം വിധം പ്ലേസ് ചെയ്തിട്ടുമുണ്ട്. അതോടൊപ്പം ദേശസ്നേഹമുണർത്തുന്ന, ആവേശം കൊള്ളിക്കുന്ന പാട്ടുകളും തരുന്ന ഫീൽ ചെറുതല്ല. ഏറ്റവും ഒടുവിൽ രോമാഞ്ചം വരുത്തുന്ന എൻഡിങ്ങ് കൂടിയാവുമ്പോൾ എല്ലാ അർത്ഥത്തിലും തൃപ്തി തരുന്ന ചിത്രമാവുന്നു പർമാണു.

🔻FINAL VERDICT🔻

ന്യൂക്ലീയർ സ്റ്റേറ്റ് എന്ന രീതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ് സിനിമയായി എത്തിയപ്പോൾ കയ്യടി അർഹിച്ച ചിത്രം തന്നെയാണ് സംവിധായകൻ ഒരുക്കിയത്. ഒരു പോലെ ത്രില്ലടിപ്പിക്കുകയും ഒടുവിൽ മികച്ച രീതിയിൽ അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ കാണികൾക്ക് ലഭിക്കുന്ന ആവേശം ചില്ലറയല്ല. എങ്കിലും തീയേറ്ററിൽ അധികം സ്വീകാര്യത നേടിയില്ലെന്ന വിഷമം ബാക്കിയാക്കി പർമാണു.

MY RATING:: ★★★½

You Might Also Like

0 Comments