Beast Stalker (2008) - 109 min
July 14, 2018💢ഒരു ക്രിമിനലിനെ ചേസ് ചെയ്ത് പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ആ അപകടം സംഭവിച്ചത്. പരിക്കുകൾ ഒരുപാടുണ്ടായിരുന്നു. എന്നാൽ അതിന്റെ ഏറ്റവും അവസാന ഫലം ഒരു കുട്ടിയുടെ മരണമായിരുന്നു. ക്രിമിനലുകൾ ഏറ്റവും അവസാനം ഉപയോഗിച്ച കാറിന്റെ ഡിക്കിയിൽ വെടിയേറ്റ് മരിച്ച അവസ്ഥയിൽ കണ്ടെത്തി ആ കുട്ടിയെ.
ടോങ്ങിനെ ആ ഇൻസിഡന്റ് തെല്ലൊന്നുമല്ല തളർത്തിയത്. തന്റെ കണിശത മൂലം സഹജീവനക്കാർക്ക് പല നഷ്ടങ്ങളും ഉണ്ടായി. ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞു. ക്രിമിനലുകൾ പിടിയിലായെങ്കിലും നഷ്ടം ഒരുപാടായിരുന്നു. ഇതാ ഇപ്പോൾ ആ കുട്ടിയുടെ തന്നെ അനിയത്തി മിസ്സിങ്ങ് ആയിരിക്കുന്നു. അവരുടെ മാതാവ് പബ്ലിക് പ്രോസിക്യൂട്ടർ ആയ ഗാവോ മിന്നും. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.? എന്താണ് അവരുടെ ആവശ്യം.?
💢ആദ്യരംഗം തന്നെ ത്രില്ലടിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. അതിലൂടെ തന്നെ കഥയിലേക്ക് നേരിട്ട് കടക്കുകയും ചെയ്യുന്നു. പറഞ്ഞുവരുമ്പോൾ ചെറിയ ത്രെഡ് ആണെങ്കിൽ കൂടി അത് ഭംഗിയായി, കാണാൻ പ്രേരിപ്പിക്കുന്ന തരത്തിൽ അവതരിപ്പിച്ചതിലാണ് സംവിധായകന്റെ മികവ് കാണാൻ സാധിക്കുക.
💢ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പൂർണ്ണമായും ഒരു ത്രില്ലറിന് വേണ്ട ഘടകങ്ങളൊക്കെ ചേർത്ത് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പർ കോപ്പ് എന്ന ഇമേജ് നായകന് കൊടുത്തിട്ടില്ല. അതുപോലെ തന്നെ വില്ലനും. സ്വന്തമായി ഐഡൻറിറ്റി ഉള്ളവരാണ് ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും. അത് താനെ ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നുണ്ട്.
💢കാർ ആക്‌സിഡന്റ് രംഗത്തിലെ CGI വളരെ മികവ് പുലർത്തുന്നതായിരുന്നു. അതുപോലെ തന്നെ ആക്ഷൻ രംഗങ്ങളും. വളരെ വേഗത്തിൽ നീങ്ങുന്ന കഥക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട് ഇത്തരം ഘടകങ്ങൾ. കൂടെ നല്ലൊരു ക്ലൈമാക്സ് കൂടിയാവുമ്പോൾ തൃപ്തി നൽകുന്ന കാഴ്ചയായി ഈ ചിത്രം.
🔻FINAL VERDICT🔻
നായകനും വില്ലനും തമ്മിലുള്ള ക്യാറ്റ് ആൻറ് മൗസ് ഗെയിം വളരെ ചടുലതയോടെ ത്രില്ലിങ്ങായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കാഴ്ചയിലുടനീളം ഒരേ വേഗതയിൽ നീങ്ങുന്ന ചിത്രം ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവമാകും.
MY RATING:: ★★★½
0 Comments