Ali And Nino (2016) - 104 min
July 14, 2018
യുദ്ധകഥകൾ ഒരുപാട് കണ്ടിട്ടുണ്ട്. പ്രണയകഥകൾ അതിലേറെയും. എന്നാൽ യുദ്ധവും പ്രണയവും ഒരുപോലെ പ്രാധാന്യ വരുന്ന കഥകൾ വിരളമാണ്. അത്തരത്തിൽ ഒന്നാണ് അലിയുടെയും നിനോയുടെയും യുദ്ധത്തിലൂന്നിയ പ്രണയകഥ.
💢അസർബൈജാനിലെ അപ്പർ കാസ്റ്റ് മുസ്ലിം കുടുംബത്തിൽ പെട്ട രാജകുമാരനാണ് അലി. കാഴ്ചയിൽ സുമുഖൻ. അതോടൊപ്പം നല്ല സാമർഥ്യവും. അലി നിനോയെ ആദ്യമായി കാണുന്നത് ഒരു പാർട്ടിയിൽ വെച്ചാണ്. ജോർജിയയിൽ നിന്നുള്ള ക്രിസ്ത്യൻ കുടുംബത്തിൽ പെട്ട യുവതി. ആദ്യകാഴ്ചയിൽ തന്നെ ഇരുവരും ഇഷ്ടത്തിലായി. വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു.
ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യൻ സഖ്യത്തിന് കീഴിലായിരുന്നു അസർബൈജാൻ. ഭരണകാര്യങ്ങളിൽ തല്പരനായിരുന്നു അലിക്ക് രാജ്യം റഷ്യയുടെ കീഴിൽ നിന്ന് സ്വതന്ത്രമായി ഒരു റിപ്പബ്ലിക്ക് ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പ്രണയം ഇരുവരുടെയും ജീവിതത്തിൽ വലിയ പല വഴിത്തിരിവുകൾക്കും കാരണമായി. തുടർന്ന് ഓല ഋതുഭേദങ്ങളിലായി അവരുടെ പ്രണയം മുന്നേറുന്നു. ഒപ്പം അസർബൈജാന്റെ ഭാവിയും.
💢വെറും പ്രണയവും മതവും മാത്രം ചർച്ച ചെയ്യുന്ന സിനിമകളിൽ നിന്ന് വിഭിന്നമാണ് ഈ ചിത്രം. മതം ഇവിടെയൊരു വലിയ തടസ്സമാവുന്നില്ല. അതിനേക്കാളുപരി ഒരു രാജ്യത്തിന്റെ രാഷ്ട്രീയവും ഭാവിയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിൽ പ്രണയവും വലിയ ഭാഗമായി എന്ന് മാത്രം. രണ്ട് കാര്യങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്. അതുകൊണ്ട് തന്നെ ഇരുകാര്യങ്ങളും ഒരേതരത്തിൽ നമ്മിൽ ആകാംഷ ജനിപ്പിക്കുന്നുണ്ട്.
💢പ്രണയത്തിന്റെ തീവ്രത അതേപടി തന്നെ പ്രേക്ഷകനിലേക്കും എത്തിക്കാൻ ശ്രമിക്കുന്നുണ്ട് ചിത്രം. ഏതാണ്ട് പാതി പിന്നിടുമ്പോൾ അത് അനുഭവിക്കാനും സാധിക്കും. ഒരു രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും പഠനവിധേയമാക്കാൻ കൂടിയ സഹായകമാണ് അലിയുടെയും നിനോയുടെയും പ്രണയത്തിലൂടെ.
💢ഒരു ദൃശ്യവിരുന്ന് തന്നെയാണ് സിനിമ പ്രദാനം ചെയ്യുന്നത്. അത് ഓരോ ഫ്രെയിമിലും ദർശിക്കാൻ സാധിക്കും. പല ഋതുക്കളിലൂടെ കഥ കടന്നുപോവുന്നുണ്ട്. അവയൊക്കെയും അതിമനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. അതോടൊപ്പം തന്നെ യുദ്ധരംഗങ്ങളും. ദൈർഖ്യം കുറവെങ്കിൽ കൂടി വളരെ മികവ് പുലർത്തുന്നുണ്ട് ആ സീക്വൻസുകളും. അത് പോലെ തന്നെ പശ്ചാത്തലസംഗീതവും.
💢ചിത്രത്തിൽ പ്രധാനവേഷം ചെയ്തിരിക്കുന്നവരെല്ലാം പല ഇൻഡസ്ട്രികളിൽ വർക്ക് ചെയ്യുന്നവരാണ്. അലിയെ അവതരിപ്പിച്ച Adam Bakri പലസ്തീൻ സിനിമകളിലെ പതിവ് മുഖമാണ്. നിനോയെ അവതരിപ്പിച്ച Valverde സ്പാനിഷ് നടിയും. അതുപോലെ തന്നെയാണ് ബാക്കിയുള്ളവരും.
🔻FINAL VERDICT🔻
മനോഹരമായ പ്രണയകഥയും അതുപോലെ തന്നെ അസർബൈജാന്റെ രാഷ്ട്രീയവും ഒരുപോലെ സംസാരിക്കുന്ന ചിത്രം. അതോടൊപ്പം ദൃശ്യമികവ് പുലർത്തുന്ന കാഴ്ചകൾ കൂടിയാവുമ്പോൾ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ചിത്രമാവുന്നു ഇത്.
MY RATING:: ★★★½

0 Comments