102 Not Out (2018) - 102 min
July 19, 2018
ശതാബ്ദം കടന്നിട്ടും യുവത്വം നഷ്ടപ്പെടാത്ത അച്ഛന്റെയും വാർദ്ധക്യത്തെ പൂർണ്ണമനസ്സോടെ കൈവരിച്ച എഴുപത്തിയഞ്ചുകാരൻ മകന്റെയും രസകരമായ കഥയാണ് 102 Not Out.
💢വാർദ്ധക്യം ശരീരത്തെ പോലെ തന്നെ മനസ്സിനെയും ബാധിച്ച മട്ടിലാണ് ബാബുലാലിന്റെ ജീവിതം. എല്ലാ ദിവസവും ഒരേ ചര്യകൾ. ജീവശ്ചവം പോലെ ജീവിച്ച് തീർക്കുകയാണ് ഓരോ ദിവസവും. ഒരു വൃദ്ധനെന്ന് സ്വയം മുദ്രകുത്തി വാർദ്ധക്യത്തിലെ അവശതകളെ പാടെ സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. എന്നാൽ അച്ഛൻ ധട്ടാത്രയ അങ്ങനല്ല. 102 വയസ്സിന്റെ ചില അവശതകൾ ശരീരത്തെ ബാധിച്ചെങ്കിലും മനസ്സിൽ ഇപ്പോഴും യവ്വനം നിറഞ്ഞാടുകയാണ്. മനസ്സ് യുവത്വം കൈവരിക്കുമ്പോൾ ശരീരവും അതിനൊത്ത് പ്രായശ്ചിത്തം ചെയ്യുന്നുണ്ട്. ജീവിതം അടിച്ചുപൊളിക്കുകയാണ് അദ്ദേഹം.
ഒരു ദിവസം ധട്ടാത്രയ ഒരു തീരുമാനമെടുത്തു. തന്റെ മകനെ വൃദ്ധസദനത്തിൽ കൊണ്ടാക്കുക. ആദ്യകേൾവിയിൽ തന്നെ ബാബുലാൽ ഞെട്ടിപ്പോയി. ദിനചര്യകൾക്ക് എന്തെങ്കിലും മാറ്റം വന്നാൽ പിന്നെ പഴയത് പോലെയായിരിയ്ക്കില്ല അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ അച്ഛന്റെ ഈ തീരുമാനത്തെ മറികടക്കുക അത്യന്തം പ്രയാസകരമായിരുന്നു. ഒരു നിബന്ധന പാലിച്ചാൽ ഒഴികെ. അച്ഛൻ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ഇനിമുതൽ ജീവിക്കണം. തുടർന്ന് രസകരമായ മുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്.
💢പ്രമേയം തന്നെ അത്യന്തം രസകരമാണ്. സ്വന്തം മകനെ വൃദ്ധസദനത്തിൽ അയക്കുന്ന പിതാവ്. കൂടെ അമിതാബും ഋഷി കപൂറും. വേറെന്ത് വേണം ഈ സിനിമ കാണാൻ. പ്രതീക്ഷകൾ എല്ലാം തൃപ്തിപ്പെടുത്തി മനസ്സിന് സന്തോഷം നൽകിയ കിടിലൻ പടം. ചിരിയും കളിയും ദുഖവും ഓർമകളുമൊക്കെയായി സുന്ദരമായ ഒരു സിനിമാനുഭവമാണ് ഈ ചിത്രം.അച്ഛന് മക്കളോടുള്ള സ്നേഹവും വാത്സല്യവുമാണ് ചിത്രം ഹൈലൈറ്റ് ചെയ്യുന്നത്.
💢ഇരുവരുടെയും സിഗ്നേച്ചർ മാനറിസങ്ങൾ പതിപ്പിച്ച ഒരുപാട് രംഗങ്ങൾ കയ്യടക്കിയിട്ടുണ്ട് ചിത്രത്തിലുടനീളം. ചുരുങ്ങിയ സമയം കൊണ്ട് സിനിമയിലുടനീളം കൈകാര്യം ചെയ്യുന്ന വികാരങ്ങളൊക്കെയും കോർത്തിണക്കിയിരിക്കുന്ന രീതി തന്നെ പ്രശസ്ത അർഹിക്കുന്നുണ്ട്. ഇരുവരുടെയും അഭിനയമികവ് പരമാവധി ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അവ ഒരുപാട് രംഗങ്ങളിൽ വ്യക്തവുമാണ്. എടുത്തുപറഞ്ഞാൽ ലിസ്റ്റ് നീളും. അതുകൊണ്ട് അതിന് മുതിരുന്നില്ല.
💢അമിതാബിന്റെ എനർജെറ്റിക്ക് പ്രകടനം സിനിമക്ക് നൽകുന്ന ഊർജ്ജം അപാരമാണ്. ഏത് സമയവും സരസമായി സംസാരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഭംഗിയായി പ്ലേസ് ചെയ്തിട്ടുണ്ട്. ഋഷി കപൂറിന്റെ ബോഡി ലാംഗ്വേജ് കിഴവനെന്ന് മുദ്രകുത്തും വിധമായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും കലക്കി. പിന്നീട് സ്‌ക്രീനിലുണ്ടായിരുന്ന മൂന്നാമന്റെ പ്രസൻസ് ഓരോ രംഗത്തിലും നർമ്മം വാരിവിതറുന്നുണ്ട്.
🔻FINAL VERDICT🔻
കണ്ടുകഴിയുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയാവും ഈ ചിത്രം സമ്മാനിക്കുക. മനസ്സിൽ ഒരു പോസിറ്റീവ് എനർജിയും അതോടൊപ്പം ഒരുപാട് സന്തോഷവും സമ്മാനിക്കുന്ന ചിത്രമെന്ന നിലയിൽ മികച്ചു നിൽക്കുന്നുണ്ട് 102 Not Out. കൂടെ അപാര പെർഫോമൻസുകളും
MY RATING:: ★★★½

0 Comments