Cook Up A Storm (2017) - 97 min

July 03, 2018

കഥയെന്ന് പറയാൻ ഒരു തരി പോലും കാണില്ല. പക്ഷെ സ്ക്രീനിലെ മാജിക്ക് നമ്മെ കാണാൻ പ്രേരിപ്പിക്കും. ഇത്തരത്തിലുള്ള സിനിമകൾ അനവധിയാണ്. അടിക്കടി അവ വർദ്ധിക്കുന്നുമുണ്ട്. അത്തരത്തിൽ ഒന്നാണ് CUAS.


💢ചൈനീസ് ഡിഷ് ഉണ്ടാക്കാൻ അഗ്രഗണ്യനായ സ്കൈയും ഫ്രഞ്ച് ട്രെയിനിങ് നേടിയ പോളും തമ്മിൽ ആദ്യം കണ്ടുമുട്ടിയപ്പോൾ തന്നെ വാശിയുണ്ടാക്കുന്ന മനസ്ഥിതി അവർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇരുവരും പ്രതിയോഗികളായത് വിധിയുടെ വിളയാട്ടമെന്നെ വിശേഷിപ്പിക്കാനാവൂ. അല്ലെങ്കിൽ ഫ്രഞ്ച് ഡിഷുകൾ കൈകാര്യം ചെയ്ത് രാജ്യം മുഴുവൻ പ്രസിദ്ധനായ ഒരുവൻ ഹോംഗ് കോങ്ങിൽ വന്ന് ബിസിനസ്സ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലൊ.

💢രണ്ട് ഷെഫുകളെ പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. എന്നാൽ അവിടെത്തന്നെ പാളിയെന്ന് തോന്നി കണ്ടപ്പോൾ. ഇതിപ്പോ രണ്ട് പേരാണോ അതോ ഒരാൾ തന്നെയാണോ എന്ന ചിന്തയായിരുന്നു മനസ്സിൽ (ഇരുവരും മുഖച്ഛായയിൽ വ്യത്യസ്തരാണ്. കഥ പറയുന്ന രീതിയാണ് ഉദ്ദേശിച്ചത്.) എന്നാൽ പിന്നീടങ്ങോട്ട് സിനിമ സംവിധായകന്റെ വരുതിയിലാവുന്നുണ്ട്. പിന്നീട് സ്‌ക്രീനിൽ കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്.

💢ഒരു ഡിഷ് പരിചയപ്പെടുത്തുന്ന രീതി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് അല്ലെങ്കിൽ പ്ലസ് പോയിന്റ്. അത് തയ്യാറാക്കുന്ന രീതിയും അത് കാണിക്കുന്ന എഡിറ്റിങ്ങും സൗണ്ട് എഫെക്ട്സും അപാരമാണ്. അത്തരത്തിൽ ഇത് ആദ്യ അനുഭവം തന്നെയാണ്. അത് കാണാൻ തന്നെ എന്താ ഭംഗി..!!


💢നായകന്മാർക്കൊപ്പം മറ്റ് ചില കഥാപാത്രങ്ങളും അതെ പ്രാധാന്യത്തോടെ കഥ കൊണ്ടുപോവുന്നുണ്ട്. ഇരുവരുടെയും കഥകളിൽ അവരും ഭാഗമായി വരുമ്പോൾ അർഹിച്ച പ്രാധാന്യം കൊടുത്തിട്ടുണ്ട്. പക്ഷെ കഥകളെല്ലാം വെറും ക്ളീഷേകളാണ് എന്നത് വലിയൊരു പോരായ്മയാണ്. ആ ഭാഗങ്ങളൊക്കെ ചിലപ്പോ മടുപ്പൻ അനുഭവമായേക്കാം.

💢ഊഹിക്കുന്ന രീതിയിൽ തന്നെ മുന്നോട്ട് പോവുന്ന കഥക്ക് അത്ര പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് നൽകിയത് നന്നായി തോന്നി. കുക്കിങ്ങിലെ ഭംഗി പ്രതീക്ഷിച്ചത് കിട്ടുകയും ചെയ്തു അതോടൊപ്പം തൃപ്തിയും നൽകി. പിന്നീട് നായകന്മാരുടെ ബോഡി ലാംഗ്വേജ് പറയാതിരിക്കാൻ വയ്യ. കുക്കിങ്ങ് സീനുകളിലെയൊക്കെ അവരുടെ മെയ്‌വഴക്കം അപാരമായിരുന്നു. വർഷങ്ങളുടെ പരിശീലനം ലഭിച്ചവരെ പോലെ തന്നെ.

🔻FINAL VERDICT🔻

കഥയെ പറ്റി വ്യാകുലപ്പെടാതെ മികച്ച ദൃശ്യാനുഭവം ആഗ്രഹിക്കുന്നവർക്ക് അൽപ്പം വ്യത്യസ്തത കൂടി സമ്മാനിക്കുന്ന അനുഭവമാകും CUAS. പ്രത്യേകിച്ച് എല്ലാവരുടെയും പ്രിയ ഹോബിയായ ഭക്ഷണത്തിന്റെ കാര്യത്തിലാവുമ്പോൾ അതിന് മാറ്റ് കൂടും. സ്‌ക്രീനിൽ കാണുന്ന മാജികിലും ശബ്ദങ്ങളുടെ ഉപയോഗത്തിലും മികച്ച ആസ്വാദനം പ്രദാനം ചെയ്യുന്നുണ്ട് ഈ ചിത്രം.

MY RATING :: ★★★☆☆

You Might Also Like

0 Comments