Midnight Runners (2017) - 109 min

February 26, 2018

പഠനത്തിന്റെ ആലസ്യത്തിൽ നിന്ന് മാറി ഒരു ഒഴിവ് ദിവസം.അത് പരമാവധി സന്തോഷിക്കുക, അടിച്ചുപൊളിക്കുക.അത്രമാത്രമായിരുന്നു ഒരു ലീവ് ചോദിക്കുമ്പോൾ അവരുടെ മനസ്സിൽ.എന്നാൽ അവസാനം അവർ ചെന്ന് പെട്ടതോ...


💢പോലീസ് ട്രെയിനിങ്ങ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു Ki-joonഉം Hee-yeolഉം.ആദ്യം ചെറിയ ഉരസലുകളിലാണ് അവർക്കിടയിൽ ഉണ്ടായതെങ്കിലും പിന്നീട് അത് കടുത്ത സൗഹൃദമാവാൻ അധികം സമയം വേണ്ടി വന്നില്ല.ഒരുവൻ പഠനത്തിലാണ് കേമാണെങ്കിൽ മറ്റവന് താല്പര്യം മാർഷ്യൽ ആർട്ട്സിലാണ്.

അങ്ങനെ പഠനങ്ങൾക്കിടയിൽ ഒരു ഇടവേള അവർക്ക് ആവശ്യമായി തോന്നി.ഒരു ദിവസത്തെ ഗ്യാപ്പിൽ അടിച്ചുപൊളിക്കാനായി പുറത്ത് ഇറങ്ങിയ അവർക്ക് നേരിടേണ്ടി വന്നത് പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ്.അവരുടെ കണ്മുന്നിൽ വെച്ച് ഒരു വാനിൽ വന്ന സംഘം ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുന്നു.

ഒരു മാൻ മിസ്സിങ്ങ് കേസ്, അതും ഒരു സ്ത്രീയുടേതാണെങ്കിൽ 7 മണിക്കൂറിനുള്ളിൽ ആക്ഷൻ എടുക്കുന്നതാണ് ഏറ്റവും ഉചിതം.അതിന് ശേഷം ജീവനോടെ കണ്ടെത്തുക പലപ്പോഴും അസാധ്യമാണ്.കോളേജിൽ അവർ പഠിച്ചതാണ് ഈ വാക്കുകൾ.അത് മനസ്സിൽ ഉണ്ടായിരുന്ന അവർ മറ്റാരുടെയും സഹായമില്ലാതെ അന്വേഷിക്കാൻ ഇറങ്ങുന്നു.അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന്.എന്നാൽ അവരെ കാത്തിരിക്കുന്നത് ഒരു വൻ മാഫിയ തന്നെയായിരുന്നു

💢രസകരമായി നർമ്മരംഗങ്ങൾ നിറച്ചാണ് ചിത്രം തുടങ്ങുന്നത് തന്നെ.അത് ശരിക്കും രസിപ്പിക്കുന്നുമുണ്ട്.എന്നാൽ അത് ട്രാക്ക് മാറി ത്രില്ലർ ആവാൻ അധികം സമയം വേണ്ടിവന്നില്ല.തുടർന്ന് നർമ്മത്തോടൊപ്പം ത്രില്ലടിപ്പിക്കുന്ന കഥയും അവതരണവും കൂടിയായി ചിത്രത്തിന്റേത്.ഒരു ദിവസം രാത്രി നടക്കുന്ന കഥയാണ് ഭൂരിഭാഗവും കാണിക്കുന്നത്.അതുകൊണ്ട് തന്നെ ആവശ്യത്തിന് ത്രില്ലടിപ്പിക്കാൻ അതിന് സാധിക്കുന്നുണ്ട്.കൂടെ അവതരിപ്പിച്ച വിഷയത്തിന്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ വർധിച്ച് വരുന്ന വേളയിൽ അതിനെ വെടിപ്പായി കൈകാര്യം ചെയ്തിട്ടുണ്ട്.

💢മുൻനിര താരങ്ങളുടെ കെമിസ്ട്രി നല്ല രീതീയിൽ വർക്ക്ഔട്ട് ചെയ്തിട്ടുണ്ട് നര്മങ്ങളിലും ആക്ഷനിലും.വളരെ രസകരമായി വർ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു.കൂടെ ത്രില്ലടിപ്പിക്കുന്ന BGMഉം ക്യാമറകണ്ണുകളും കൂടിയാവുമ്പോൾ നിലവാരം പുലർത്തുന്നുണ്ട് ചിത്രം.

🔻FINAL VERDICT🔻
രസിപ്പിക്കുന്ന തുടക്കം.അവിടെ നിന്ന് ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളിലേക്കുള്ള മാറ്റം.കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളിലെ പ്രാധാന്യവും തീവ്രതയും.കൂടെ നിയമപാലകരുടെ കർത്തവ്യങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ.ഒടുവിൽ തൃപ്തിപ്പെടുത്തുന്ന ഉപസംഹാരവും.ഒരുതരത്തിലും നിരാശ സമ്മാനിക്കില്ല ചിത്രം.ധൈര്യമായി സമീപിക്കാം ഈ ഓട്ടക്കാരെ.

MY RATING :: ★★★½


You Might Also Like

0 Comments