Breathe - S1 (2018)
February 27, 2018
മകന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഡാനിയും മകളുടെ വിയോഗത്തിൽ നിന്ന് മുക്തമാവാൻ സാധിക്കാത്ത കബീറും.രണ്ട് മനസ്സുകളുടെ പോരാട്ടം.തങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള പോരാട്ടം.
🔻STORY LINE🔻
ഫുട്‌ബോൾ കോച്ചായ ഡാനി മസ്‌കരനാസ് ഭാര്യയുടെ വിയോഗത്തിന് ശേഷം തന്റെ മകനുമായാണ് താമസം.എന്നാൽ അവൻ ഒരു സർജറിയുടെ വക്കിൽ നിൽക്കുകയാണ്.ഉടനെ ഒരു അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായില്ലെങ്കിൽ ഭൂമിയിൽ നിന്ന് തന്നെ തുടച്ച് നീക്കപ്പെട്ടേക്കാം.എന്നാൽ റെയർ ബ്ലഡ് ഗ്രൂപ്പ് ആയത് മൂലം അത് കിട്ടാനും തരമില്ല.മകനെ രക്ഷിക്കാനായി എന്തും ചെയ്യാൻ ഒരുങ്ങി നിൽക്കുകയാണ് ഡാനി.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കബീർ സാവന്ത് ഒരു ദുരന്തം നേരിട്ടതിന് ശേഷം അതിൽ നിന്ന് മുക്തനാവാൻ കഷ്ടപ്പെടുന്ന വ്യക്തിയാണ്.ഒടുവിൽ അത് അദ്ദേഹത്തിന്റെ വൈവാഹിക ജീവിതത്തെ വരെ ബാധിച്ച് തുടങ്ങി.ആയിടക്കാണ് ഒരു മരണത്തെ പറ്റിയുള്ള വാർത്തയും അതിലെ ദുരൂഹതയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.അത് പല സംശയങ്ങളിലേക്കും വഴിവെച്ചു.തുടർന്ന് അന്വേഷണം അതിനൊപ്പം പോവുന്നു.അദ്ദേഹത്തിന്റെ ജീവിതവും.
🔻BEHIND SCREEN🔻
8 എപ്പിസോഡുകളിലായി ആമസോൺ പ്രൈം അവതരിപ്പിച്ച "Breathe" ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന മികച്ച ഒരു സീരീസാണ്.കുറെയൊക്കെ ഊഹിക്കാൻ പറ്റുന്ന കഥയാണ് സീരീസിന്റെത്.എന്നാൽ അതിനെ പല എപ്പിസോഡുകളായി ഭംഗിയായി അടുക്കി വെച്ചിരിക്കുന്നതിലാണ് സംവിധായകൻ Mayank Sharmaയുടെ ക്രാഫ്റ്റ് വെളിവാകുന്നത്.ആദ്യ 2 എപ്പിസോഡുകൾ കഥാപാത്രങ്ങളെ അടുത്തറിയാൻ സഹായിക്കുന്നുവെങ്കിൽ പിന്നീടുള്ള സഞ്ചാരം ത്രില്ലിന്റെ കൊടുമുടി കയറ്റിയാണ്.ചിലയിടങ്ങളിൽ നമുക്ക് ഇത്ര ലഘുവാണോ കാര്യങ്ങൾ എന്ന് തോന്നുമെങ്കിലും അവിടെ കണ്ണടച്ചാൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് ബ്രെത്ത്.എന്നാൽ അവസാന എപ്പിസോഡ് മാത്രം ബാക്കിയുള്ളവയയുടെ നിലവാരത്തിലേക്ക് ഉയർന്നില്ല എന്നൊരു തോന്നൽ ഉണ്ടാക്കി.അവസാന എപ്പിസോഡിൽ കുറച്ചൊക്കെ ഊഹിക്കാവുന്നവയായിരുന്നു.എന്നാൽ ശേഷമുള്ള ഭാഗം പല മാനസികാവസ്ഥകളുടെ കളികളായിരുന്നു.അത് തൃപ്തി നൽകുകയും ചെയ്യുന്നുണ്ട്.
🔻ON SCREEN🔻
മാധവന്റെ മികച്ച വേഷങ്ങളിൽ ഒന്ന് തന്നെയാണ് ഡാനിയുടേത്.ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ നിസ്സഹായതയും മറ്റ് സമയങ്ങളിൽ ക്രൂരതയും മനസ്സിനെ അലട്ടുന്നുണ്ട്.ഗംഭീരമായി തന്റെ വേഷം കൈകാര്യം ചെയ്തു അദ്ദേഹം.അത്‌പോലെ തന്നെ കബീറിന്റെ വേഷം ചെയ്ത അമിത് സാദും ഭംഗിയായി അത് നിർവഹിച്ചു.അദ്ദേഹത്തിന്റെ കഥാപാത്രം മെമ്മറീസിലെ സാം അലക്സിനെ ഓർമപ്പെടുത്തി.
🔻MUSIC & TECHNICAL SIDES🔻
ആഖ്യാനത്തിലെ വേഗതയെ പിന്തുണക്കുന്ന പശ്ചാത്തലസംഗീതവും ഇരുട്ടിനെ പലപ്പോഴും മറയാക്കുന്ന ക്യാമറയും വളരെ മികച്ച് നിന്നും.പലപ്പോഴും ഡാർക്ക് മൂഡ് സമ്മാനിക്കുന്നുണ്ട് രംഗങ്ങൾ.
🔻FINAL VERDICT🔻
ആരുടെ ഭാഗത്താണ് ശരിയെന്നോ തെറ്റെന്നോ നമുക്ക് പറയാൻ സാധിക്കില്ല പലപ്പോഴും.കാരണം നമുക്കും പ്രിയപ്പെട്ടത് നമ്മുടെ ബന്ധങ്ങൾ തന്നെയാണല്ലോ.അത് തന്നെയാണ് സീരീസും മുന്നോട്ട് വെക്കുന്ന പ്രമേയം."How far will you go to protect the one you love".മികച്ച സീരീസുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുമുള്ള മൂല്യമേറിയ സംഭാവനയാവുന്നു ബ്രെത്ത്.
MY RATING :: ★★★½

0 Comments