Call Me By Your Name (2017) - 132 min

February 08, 2018

"You Know, When You Least Expect it, Nature Has A Cunning Way Of Finding Our Weakest Spot"




🔻Story Line🔻
തന്റെ അച്ഛന്റെ അസിസ്റ്റന്റായി വന്ന ഒലിവറിനെ ആദ്യമൊക്കെ ഏലിയൊക്ക് ബഹുമാനമായിരുന്നു.എന്നാൽ കൂടെയുള്ളവരുടെ ശ്രദ്ധയും സ്നേഹവും ഒലിവർ കൂടുതലായി പിടിച്ച് പറ്റാൻ തുടങ്ങിയപ്പോൾ അത് ഈഗോയായി പരിണമിച്ചു.

എന്നാൽ ഈഗോ എന്നത് മറ്റൊരു ബന്ധത്തിലേക്ക് നയിക്കാൻ അധികം സമയം വേണ്ടിവന്നില്ല.അവരെ തമ്മിൽ അടുപ്പിക്കുന്ന പല ഘടകങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നു.അങ്ങനെ അതൊരു പുതിയ ബന്ധത്തിന് തുടക്കം കുറിച്ചു

🔻Behind Screen🔻
Call Me By Your Name എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് Luca Guadagnino സംവിധാനം ചെയ്ത ചിത്രം.തിരക്കഥ എഴുതിയത് James Ivoryയും.

Blue Is The Warmest Colour എന്ന ഫ്രഞ്ച് സിനിമ കൈകാര്യം ചെയ്തത് രണ്ട് പെൺകുട്ടികളുടെ പ്രണയമായിരുന്നു.അതിന് നേർ വിപരീതമായി രണ്ട് ആണുങ്ങൾ തമ്മിലുള്ള പ്രണയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.അത് പറഞ്ഞ് വരുന്ന രീതി മനോഹരമാണ്.

തങ്ങളുടെ സമ്മർ വെക്കേഷൻ ചിലവഴിക്കാനാണ് ഒലിയോയും കുടുംബവും നോർത്തേൺ ഇറ്റലിയിലേക്ക് വരുന്നത്.ആ സമയത്ത് തന്റെ റിസർച്ചിൽ പങ്കാളിയാവാൻ ഒലിയോയുടെ അച്ഛൻ ഒലിവറിനെ ക്ഷണിക്കുകയും ചെയ്യുന്നു.ആദ്യമൊക്കെ ഒലിയോക്ക് ഒലിവറിനോട് ബഹുമായിരുന്നു.എന്നാൽ പിന്നീട് അത് ഈഗോയായി കലാശിച്ചു.തന്നെക്കാൾ ശ്രദ്ധ മറ്റുള്ളവരിൽ നിന്ന് ഒലിവർ പിടിച്ചുപറ്റുന്നു എന്ന തോന്നൽ മനസ്സിലുണ്ടാവുമ്പോൾ ഏതൊരാൾക്കും തോന്നുന്ന ഈഗോ.

പിന്നീട് ഓരോ ദിവസം കഴിയുന്തോറും മറ്റെന്തോ ഒരു അടുപ്പം അവർക്കിടയിൽ സ്രഷ്ടിക്കപ്പെടുന്നു.ഇരുവരുടെയും പല ചര്യകളും ആകർഷിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടാവുന്ന, രണ്ട് മനസ്സുകൾ തമ്മിലുള്ള ഒരുതരം പ്രണയം.ഒടുവിൽ അതൊരു റൊമാന്റിക്ക് റിലേഷൻഷിപ്പിൽ അവസാനിക്കുന്നു.

പതിഞ്ഞ താളത്തിൽ ആവശ്യത്തിന് സമയമെടുത്താണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്.അതിന്റെതായ വിശേഷത അവരുടെ ബന്ധത്തിൽ കാണാനാവും.അവർ തമ്മിൽ ചില ആശയങ്ങൾ കൈമാറുന്ന രംഗങ്ങളും പ്രണയം വെളിവാക്കുന്ന രംഗവുമൊക്കെ അതിന്റെ തീവ്രതയോടെ തന്നെ കാണികളിലേക്ക് എത്തിക്കുന്നുണ്ട്.അതുപോലെ തന്നെ അവർക്ക് ചുറ്റുമുള്ളവരുടെ മാനസികവ്യാപാരങ്ങളും.കഥാപാത്രങ്ങളുടെ വ്യക്തിത്വവും പൂർണ്ണമായ ചിത്രവും നൽകാൻ അത് സഹായിക്കുന്നുമുണ്ട്.

വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം പ്രതീക്ഷിച്ച് ഇതിനെ സമീപിക്കരുത്.ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ പറഞ്ഞാണ് മുന്നോട്ട് പോവുന്നത്.എന്നാൽ വിരസത സമ്മാനിക്കാനുള്ള സാധ്യതയും കുറവാണ്.

🔻On Screen🔻
Armie Hammerന്റെയും Timothi Chalametന്റെയും ഗംഭീര പ്രകടനമാണ് സിനിമയുടെ നട്ടെല്ല്.അത്ര മികച്ച രീതിയിൽ തങ്ങളുടെ റോളുകൾ അവർ ചെയ്തിട്ടുണ്ട്.ചില സമയങ്ങളിലുള്ള അവരുടെ ബോഡി ലാൻഗ്വേജിൽ തന്നെ പല വികാരങ്ങളും പ്രകടമായിരുന്നു.

🔻Music & Technical Sides🔻
വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടുള്ളത്.അത് വളരെ മനോഹരമായിരുന്നു.കൂടെ ഒരു ഗാനവും.

ഇറ്റലിയുടെ ഭൂപ്രകൃതി പകർത്തുവാൻ ഛായാഗ്രാഹകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.അവസാനം മഞ്ഞുമലയുടെ ഷോട്ടുകളൊക്കെ വശ്യത നിറഞ്ഞതായിരുന്നു.

🔻Final Verdict🔻
ചിത്രം അവസാനിക്കാറാവുമ്പോൾ എലിയോയും അച്ഛനും തമ്മിൽ സംസാരിക്കുന്ന ഒരു രംഗമുണ്ട്.ഏതാണ്ട് അഞ്ച് മിനിറ്റോളം ദൈർഖ്യമുള്ള ഒന്ന്.ഒരുപക്ഷേ അത്ര നേരം പകർന്ന് തന്നിരുന്ന വികാരവിചാരങ്ങളെ ഒറ്റ രംഗം കൊണ്ട് മുഴുവൻ തീവ്രതയോടെ എത്തിക്കാൻ ആ രംഗത്തിനായിട്ടുണ്ട്.അതിന് ശേഷമുള്ള രംഗവും അങ്ങനെ തന്നെ.ഒരു പ്രണയകഥ എന്ന രീതിയിൽ നല്ലൊരു അനുഭൂതി സമ്മാനിക്കുന്നുണ്ട് ചിത്രം.

My Rating :: ★★★½

🔻Oscar Nominations🔻

1. Best Picture.
2. Best Actor (Timothee Chalamet)
3. Best Adapted Screenplay.

You Might Also Like

0 Comments