Mary And Max (2009) - 92 min
February 04, 2018
"God gave us relatives.Thank God we can choose our friends"
എന്നാൽ കത്ത് കിട്ടിയ 44 വയസ്സുകാരൻ മാക്സ് ഒരുതരത്തിൽ മേരിയേക്കാൾ ഏകാന്തനായിരുന്നു.എന്നാൽ ചില സാമ്യതകളും ഉണ്ട്.അദ്ദേഹത്തിന്റെയും ഇഷ്ടകാർട്ടൂൺ നോബ്ലറ്റ്സ് തന്നെയാണ്.കൂടെ ചോക്ലേറ്റുകളും ഒരുപാട് ഇഷ്ടമാണ്.എന്നാൽ സോഷ്യലി ഇടപഴകുന്ന കാര്യത്തിൽ അദ്ദേഹം പൂർണ്ണ പരാജയമായിരുന്നു.ഒരു ഡിസോർഡർ പോലെ അത് എന്നും അദ്ദേഹത്തിൽ നിലനിന്നു.മറ്റുള്ളവരുടെ ഇമോഷൻസ് ഏത് തരത്തിലാണെന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെയാണ് ആദ്യകത്ത് കിട്ടിയപ്പോൾ ഇത്രയേറെ ആകുലതകൾ പിറന്നതും.
ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത,സ്വഭാവസവിശേഷതകളിൽ രണ്ട് ധ്രുവങ്ങളിൽ ഉള്ള മേരിയുടെയും മാക്സിന്റെയും അതിമനോഹരവും അതിലേറെ ദൃഢവുമായ സൗഹൃദമാണ് ചിത്രത്തിലൂടെ പറയുന്നത്.സിനിമ മുഴുനീളം സംവധിക്കുന്നത് നറേഷനിലൂടെയാണ്.ആകെ കത്തുകൾ വായിക്കുമ്പോൾ മാത്രമാണ് കഥാപാത്രങ്ങളുടെ ശബ്ദം കേൾക്കാനാവുക.അത് തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകതയും.അത് കേട്ടിരിക്കാൻ തന്നെ വല്ലാത്ത അനുഭൂതിയാണ്.
മേരിയുടെ ജനനം മുതൽ ആ നിമിഷം വരെയുള്ള ഓരോ കാര്യങ്ങളും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ച് മേരിയുടെ മുഴുവൻ സ്വഭാവരീതികളും കാണികൾക്ക് മനസ്സിലാക്കിയതിന് ശേഷമാണ് തുടർകഥകളിലേക്ക് നയിക്കുന്നത്.ശേഷം മാക്സിൽ എത്തുമ്പോഴും അങ്ങനെതന്നെ.അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളെ പറ്റിയും വ്യക്തമായ ഒരു ഇമേജ് നമ്മിൽ കാണും.അവർ കൂടുതൽ അടുക്കുകയും ചെയ്യും.അത്ര സ്പഷ്ടമായ ആഖ്യാനമാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്.
സൗഹൃദത്തിന്റെ വില മനസ്സിലാക്കി തരുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രം.അവയെല്ലാം വളരെ ഹൃദ്യവും.എത്രയേറെ മനസ്സ് സ്പർശിക്കുമെന്ന് പറയാൻ സാധിക്കാത്ത വിധം അതീവ തീവ്രതയോടെ അവ കാണിക്കുന്നുണ്ട്.സാധാരണ ആനിമേഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറിയുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്.കുറെയേറെ ചിന്തിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.വെറും എന്റർടൈന്മെന്റ് മാത്രമല്ല ഈ ചിത്രം പ്രദാനം ചെയ്യുന്നത്.അതിലേറെ ദൃഢമായ പല ആശയങ്ങളും കൈമാറുന്നുണ്ട്.ആതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നുമില്ല.സാധാരണ ആനിമേഷൻ ചിത്രങ്ങൾ കാണുന്ന ലാഘവത്തോടെ സമീപിക്കാൻ പാടില്ല ഈ സിനിമയെ.
🔻Story Line🔻
മെൽബണിന്റെ അതിർത്തി പ്രദേശത്താണ് എട്ട് വയസ്സുകാരി മേരിയുടെ താമസം.അവൾക്ക് ഏറ്റവും ഇഷ്ടം Noblets എന്ന കാർട്ടൂൺ ആണ്.ഇഷ്ട കഥാപാത്രങ്ങൾ നോബ്ലെറ്റ്സുകളും.അവയുടെ എല്ലാം കളിപ്പാട്ടങ്ങൾ തനിയെ ഉണ്ടാക്കി അവൾ മുറിയിൽ സൂക്ഷിക്കുന്നുണ്ട്.അത് മാത്രമാണ് അവളുടെ കൂട്ടുകാർ.കൂടെ Ethel എന്ന് പേരിട്ടിരിക്കുന്ന ഒരു കോഴിയും.
തെറ്റിദ്ധാരണകളാൽ സമ്പന്നമാണ് അവളുടെ ലോകം.എപ്പോഴും വെള്ളമടിച്ച് പൂസായി നടക്കുന്ന അമ്മയും സ്വകാര്യമായി ഔട്ട്ഹൗസിൽ സമയം ചെലവിടുന്ന അച്ഛനും അവൾക്ക് പറഞ്ഞ് കൊടുത്തിരിക്കുന്നതെന്തും കളവാണ്.നിഷ്കളങ്കയായ മേരി അതെല്ലാം വിശ്വസിച്ചിരുന്നു.
അങ്ങനെയിരിക്കെ അവൾക്കൊരു ആഗ്രഹം.ഒരു കൂട്ട് വേണം.അതിനായി അവളൊരു മാർഗവും കണ്ടെത്തി.പോസ്റ്റ് ഓഫിസിലെ ഡയറക്റ്ററിയിൽ നിന്ന് ഒരു ഭാഗം കീറിയെടുത്ത് അതിൽ കണ്ട അഡ്രസ്സിലേക്ക് ഒരു കത്തയച്ചു.അത് ചെന്നെത്തിപ്പെട്ടത് ന്യുയോർക്കിൽ താമസിക്കുന്ന മാക്സിനും.ഒരു പുതിയ സൗഹൃദത്തിന്റെ സന്ദേശവാഹകനായിരുന്നു ആ കത്ത്.

🔻Behind Screen🔻
Stop-Motion സിനിമകളിൽ ഏറെ താല്പര്യം പ്രകടിപ്പിക്കുന്ന, തന്റെ അഞ്ച് ചിത്രങ്ങൾ കൊണ്ട് എഴുന്നൂറിലേറെ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുള്ള, നൂറിലേറെ അവാർഡുകൾ കരസ്ഥമാക്കിയ സംവിധായകനാണ് Adam Elliot.അദ്ദേഹത്തിന്റെ ഏറ്റവും അവസാനം റിലീസ് ആയ സ്റ്റോപ്പ് മോഷൻ ചിത്രമാണ് Mary and Max.ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെ.
മെൽബണിൽ ഒറ്റപ്പെട്ട ജീവിതമാണ് ജനിച്ചപ്പോൾ മുതൽ മേരി നയിച്ച് വരുന്നത്.നെറ്റിയിൽ ഒരു ബർത്ത് മാർക്ക് ഉള്ളതിനാൽ ക്ലാസിലുള്ളവരിൽ നിന്നും പരിഹാസം മാത്രം കേൾക്കേണ്ടി വന്നിട്ടുള്ളവൾ.അതുകൊണ്ട് തന്നെയാണ് അവിടെ മേരിക്ക് കൂട്ടുകാർ ഇല്ലാത്തതും.ആകെ കൂട്ടുള്ളത് Ethel എന്ന കോഴിയും nobletsലെ താൻ തന്നെ ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും.
ക്ലെപ്ട്ടോമേനിയാക്ക് ബാധിച്ച അമ്മയും ഒറ്റപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന അച്ഛനും മേരിയും മാത്രമാണ് ആ വീട്ടിൽ ഉള്ളത്.അങ്ങനെയിരിക്കെ ഒരു കൗതുകത്തിന് ന്യുയോർക്കിനെ പറ്റി അറിയാൻ അവളുടെ മനസ്സിൽ ആശ തോന്നി.ഡയറക്റ്ററിയിൽ നിന്ന് തനിക്ക് ലഭിച്ച മാക്സ് ഹോറോവിറ്റസിന്റെ അഡ്രസ്സിലേക്ക് തന്നെക്കുറിച്ചുള്ള വിവരങ്ങളും തനിക്കുള്ള സംശയങ്ങളുമടക്കം ഒരു കത്തയച്ചു.ഒരു പെൻഫ്രണ്ട് ലഭിക്കുമോ എന്ന ചോദ്യവുമായി അവളുടെ കാത്തിരിപ്പ് അവിടെ തുടങ്ങി.ഒരു മറുപടിക്കത്തിനായി.
എന്നാൽ കത്ത് കിട്ടിയ 44 വയസ്സുകാരൻ മാക്സ് ഒരുതരത്തിൽ മേരിയേക്കാൾ ഏകാന്തനായിരുന്നു.എന്നാൽ ചില സാമ്യതകളും ഉണ്ട്.അദ്ദേഹത്തിന്റെയും ഇഷ്ടകാർട്ടൂൺ നോബ്ലറ്റ്സ് തന്നെയാണ്.കൂടെ ചോക്ലേറ്റുകളും ഒരുപാട് ഇഷ്ടമാണ്.എന്നാൽ സോഷ്യലി ഇടപഴകുന്ന കാര്യത്തിൽ അദ്ദേഹം പൂർണ്ണ പരാജയമായിരുന്നു.ഒരു ഡിസോർഡർ പോലെ അത് എന്നും അദ്ദേഹത്തിൽ നിലനിന്നു.മറ്റുള്ളവരുടെ ഇമോഷൻസ് ഏത് തരത്തിലാണെന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെയാണ് ആദ്യകത്ത് കിട്ടിയപ്പോൾ ഇത്രയേറെ ആകുലതകൾ പിറന്നതും.
ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത,സ്വഭാവസവിശേഷതകളിൽ രണ്ട് ധ്രുവങ്ങളിൽ ഉള്ള മേരിയുടെയും മാക്സിന്റെയും അതിമനോഹരവും അതിലേറെ ദൃഢവുമായ സൗഹൃദമാണ് ചിത്രത്തിലൂടെ പറയുന്നത്.സിനിമ മുഴുനീളം സംവധിക്കുന്നത് നറേഷനിലൂടെയാണ്.ആകെ കത്തുകൾ വായിക്കുമ്പോൾ മാത്രമാണ് കഥാപാത്രങ്ങളുടെ ശബ്ദം കേൾക്കാനാവുക.അത് തന്നെയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകതയും.അത് കേട്ടിരിക്കാൻ തന്നെ വല്ലാത്ത അനുഭൂതിയാണ്.
മേരിയുടെ ജനനം മുതൽ ആ നിമിഷം വരെയുള്ള ഓരോ കാര്യങ്ങളും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ച് മേരിയുടെ മുഴുവൻ സ്വഭാവരീതികളും കാണികൾക്ക് മനസ്സിലാക്കിയതിന് ശേഷമാണ് തുടർകഥകളിലേക്ക് നയിക്കുന്നത്.ശേഷം മാക്സിൽ എത്തുമ്പോഴും അങ്ങനെതന്നെ.അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളെ പറ്റിയും വ്യക്തമായ ഒരു ഇമേജ് നമ്മിൽ കാണും.അവർ കൂടുതൽ അടുക്കുകയും ചെയ്യും.അത്ര സ്പഷ്ടമായ ആഖ്യാനമാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്.
സൗഹൃദത്തിന്റെ വില മനസ്സിലാക്കി തരുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രം.അവയെല്ലാം വളരെ ഹൃദ്യവും.എത്രയേറെ മനസ്സ് സ്പർശിക്കുമെന്ന് പറയാൻ സാധിക്കാത്ത വിധം അതീവ തീവ്രതയോടെ അവ കാണിക്കുന്നുണ്ട്.സാധാരണ ആനിമേഷൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറിയുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്.കുറെയേറെ ചിന്തിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.വെറും എന്റർടൈന്മെന്റ് മാത്രമല്ല ഈ ചിത്രം പ്രദാനം ചെയ്യുന്നത്.അതിലേറെ ദൃഢമായ പല ആശയങ്ങളും കൈമാറുന്നുണ്ട്.ആതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നുമില്ല.സാധാരണ ആനിമേഷൻ ചിത്രങ്ങൾ കാണുന്ന ലാഘവത്തോടെ സമീപിക്കാൻ പാടില്ല ഈ സിനിമയെ.
യഥാർഥ ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ട് തയാറാക്കിയ Mary and Max ഒരുപാട് മികച്ച മുഹൂർത്തങ്ങളും അവയുടെ തീവ്രമായ ആഖ്യാനവും ഒടുവിൽ കണ്ണീരിൽ കുതിർന്ന പുഞ്ചിരി സമ്മാനിച്ച് അവസാനിക്കുകയും ചെയ്യുന്ന ചിത്രമാണ്.ഒരു മാസ്റ്റർപീസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്ന്.
🔻Voice Cast🔻
Barry Humphriesന്റെ ശബ്ദമാണ് സിനിമയിലുടനീളം മുഴങ്ങി നിൽക്കുക.നറേറ്ററുടെ ശബ്ദം കൈകാര്യം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്.അദ്ദേഹത്തിന്റെ സംസാരശൈലി തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.കൂടെ Tony Collette, Bethany whitmore, Philip Seymore എന്നിവരും ശബ്ദം നൽകിയിട്ടുണ്ട്.
🔻Music & Technical Sides🔻
മനോഹരവും വശ്യവുമാണ് പശ്ചാത്തലസംഗീതവും ചിത്രം ഒരുക്കിയിരിക്കുന്ന വിധവും.Stop motionൽ വളരെയേറെ ഫ്രഷ്നസ്സ് സമ്മാനിക്കുന്ന ഒരു അനുഭവം.
🔻Final Verdict🔻
വളരെ ഹൃദ്യവും അതിലേറെ ദൃഢവുമായ ഒരു സൗഹൃദമാണ് മേരിയുടെയും മാക്സിന്റേതും.കാണികളുടെ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞ് സന്തോഷവും സങ്കടങ്ങളും ഒരുപോലെ സൃഷ്ടിച്ചെടുക്കുന്ന ചിത്രം.നിഷ്കളങ്കത തുളുമ്പുന്ന കത്തുകൾ നമ്മെ വല്ലാതെ കൊതിപ്പിക്കും.നമ്മുടെ കുറവുകൾ മനസ്സിലാക്കി കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളെ എപ്പോഴും ചേർത്ത് നിർത്തുക.ഒരുപക്ഷേ ഈ ലോകത്ത് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിധി നമ്മുടെ കൂട്ടുകാരായിരിക്കും.ദൈവം നമുക്ക് തന്നിട്ടുള്ള ഒരു വരം തന്നെയാണ് അവരെ നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും എന്നത്.അത് സമർഥമായി ഉപയോഗിക്കുക.കുറഞ്ഞത് 5 തവണയെങ്കിലും ഈ ചിത്രം ഞാൻ കണ്ടിട്ടുണ്ട്.മേരിയെ പോലെ എനിക്കും ഒരു പെൻഫ്രണ്ട് വേണമെന്ന ആഗ്രഹത്തോടെ...
My Rating :: ★★★★½
0 Comments