The Shape Of Water (2017) - 123 min

February 07, 2018

"Unable To Perceive The Shape Of You,
I Find You All Around Me,
Your Presence Fill My Eyes With Your Love,
It Humbles My Heart,
For You Are Everywhere"





🔻Story Line🔻
ഗവണ്മെന്റ് ലബോറട്ടറിയിൽ ക്ളീനിങ്ങ് ജോലിക്കാരി ആയിരുന്ന എലീസക്ക് ആകെ രണ്ട് സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.സഹപ്രവർത്തകയായ സെൽഡയും അയൽക്കാരനായ  ഗൈൽസും.ഊമയായിരുന്ന എലീസയുമായി ആശയം കൈമാറാൻ ഒരുതരത്തിൽ അവർക്ക് മാത്രമാണ് സാധിച്ചിരുന്നത്.

അങ്ങനെയിരിക്കെ ഒരുനാൾ ലബോറട്ടറിയിലേക്ക് വളരെ രഹസ്യമായി ഒരു പരീക്ഷണവസ്തു കൊണ്ടുവന്നു.മനുഷ്യന്റെ രൂപത്തിലുള്ള ഒരു ജലജീവി.കണ്ടമാത്രയിൽ എലീസയിൽ ഭയമാണ് ജനിച്ചതെങ്കിലും പിന്നീട് അത് കൗതുകമായി മാറുന്നു.തുടർന്ന് എലീസ ആ ജീവിയെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നു.

🔻Behind Screen🔻
ഫാന്റസി സിനിമകൾ ഒരുക്കി കാണികൾക്ക് വിരുന്ന് സമ്മാനിച്ചിട്ടുള്ള Guillermo Del Toro ഒരുക്കിയ ചിത്രമാണ് The Shape Of Water. മനോഹരമായ ഒരു പ്രണയകഥയാണ് സിനിമയുടെ കഥാതന്തു.

ഊമയായ എലീസയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്.അത് തന്നെയാവണം സംസാരശേഷിയില്ലാത്ത ആ ജീവിയെ തന്നിലേക്ക് അടുപ്പിക്കാൻ എലീസയെ പ്രേരിപ്പിച്ച ഘടകവും.ഭയം ക്രമേണ കൗതുകവും ശേഷം സഹതാപവും അതുവഴി പ്രണയവുമൊക്കെ ജനിക്കപ്പെട്ടത് അവൾ പോലും അറിയാതെയായിരുന്നു.
പിന്നീട് മനോഹരമായ ഒരു പ്രണയത്തിന് സാക്ഷികളാവുകയാണ് നാം.

ഊഹിക്കാവുന്ന തരത്തിലാണ് പല ഘട്ടങ്ങളിലും കഥയുടെ പോക്ക്.എന്നാൽ അതിനെ കവച്ചുവെക്കുന്ന ആഖ്യാനഭംഗി കൊണ്ട് അത്ഭുതപ്പെടുത്തുന്നു ഇത്തവണയും Del Toro.വളരെ ലളിതവും എന്നാൽ മികച്ചുനിൽക്കുന്നതുമായ തിരക്കഥയും അതിന്റെ മികവുറ്റ ആവിഷ്കാരവും ചിത്രത്തെ പ്രേക്ഷകനിലേക്ക് അടുപ്പിക്കുന്നു.പ്രണയത്തിന് കണ്ണില്ല മൂക്കില്ലാ ദാ ഇപ്പൊ ശബ്ദവും ഇല്ല.

ഏതൊരു പ്രണയത്തിനും ഒരു വില്ലനും കാണുമല്ലോ.ഇതിനും ഉണ്ട് അത്തരത്തിൽ ഒരാൾ.ആദ്യരംഗം മുതൽ തന്നെ ക്രൂരത കൊണ്ട് വെറുപ്പ് സമ്പാദിക്കുന്ന ഒരുവൻ.എന്നാൽ പ്രണയമെന്ന ശക്തികൊണ്ട് നേരിടുന്ന എലീസയും റിച്ചാർഡും തമ്മിലുള്ള പോരാട്ടമാണ് ചിത്രം.

മുൻ ചിത്രങ്ങൾ പോലെ തന്നെ ഫാന്റസിയിലൂടെ പ്രേക്ഷകന്റെ മനം കവരുകയാണ് സംവിധായകൻ.ആഖ്യാനഭംഗി കൊണ്ടും ദൃശ്യമികവ് കൊണ്ടും മനംമയക്കുന്ന ഒന്ന്.

🔻On Screen🔻
Sally Hawkins അവതരിപ്പിച്ച എലീസയുടെ കഥാപാത്രം ആരുടെയും ഇഷ്ടം പിടിച്ചുപറ്റും.അത്ര മനോഹരമായി അവതരിപ്പിച്ചുട്ടുണ്ട് എലീസയെ.

Michael Shannon റിച്ചാർഡായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.കൂടെ Octavia Spencerഉം Richard Jenkins എന്നിവരും നല്ല പ്രകടനത്തിലൂടെ ശ്രദ്ധ നേടുന്നു.

🔻Music & Technical Sides🔻
ചിത്രത്തിന്റെ opening മ്യൂസിക് തരുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.അത് അധികനേരം നീണ്ടു നിൽക്കുകയും ചെയ്യും.തുടർന്നങ്ങോട്ട് ഗംഭീര വിഷ്വൽസും മനോഹരമായ പശ്ചാത്തലസംഗീതവും കൊണ്ട് മനം മയക്കുന്നു ചിത്രം.ജലത്തിന്റെ സാന്നിധ്യത്തിലുള്ള ഷോട്ടുകളുടെ ഭംഗി കണ്ടറിയേണ്ടത് തന്നെ.

🔻Final Verdict🔻
ഊഹിക്കാവുന്ന കഥ പോരായ്മയായി തോന്നുമെങ്കിലും അതിനെ തന്റെ ആഖ്യാനഭംഗി കൊണ്ടും ദൃശ്യഭാഷയിലെ മനോഹാരിത കൊണ്ടും മികച്ച അനുഭവമാക്കി മാറ്റുന്നു സംവിധായകൻ.രണ്ട് ശരീരങ്ങൾ എന്നതിലുപരി രണ്ട് മനസ്സുകൾ തമ്മിലുള്ള പ്രണയമാണ് സംവിധായകൻ കാട്ടിത്തരുന്നത്.തീർച്ചയായും മനസ്സിന് കുളിരേകുന്ന ഒരു അനുഭൂതി സമ്മാനിക്കുന്ന ചിത്രം തന്നെയാണ് ഇത്.

My Rating :: ★★★½


🔻Oscar Nominations🔻
13 നോമിനേഷനുകളാണ് ചിത്രം കരസ്ഥമാക്കിയിട്ടുള്ളത്.

1. Best Picture.
2. Best Director.
3. Best Actress (Sally Hawkins)
4. Best Supporting Actress (Octavia Spencer)
5. Best Supporting Actor (Richard Jenkins)
6. Best original Music Score.
7. Best Original Screenplay.
8. Best Cinematography.
9. Best Costume Design.
10. Best Sound Mixing.
11. Best Film Editing.
12. Best Production Design.
13. Best sound Editing.

You Might Also Like

0 Comments