Lady Bird (2017) - 94 min
February 08, 2018
🔺Lady Bird. Is that your given name.?
🔻Yeah
🔺Why is it in qoutes.?
🔻Well I give it to myself. Its given to me by me.
🔻Story Line🔻
ക്രിസ്റ്റീൻ.അതായിരുന്നു അവൾക്ക് വീട്ടുകാർ നൽകിയ പേര്.എന്നാൽ അതിനോടൊപ്പം അവൾ ഒന്നുകൂടി ചേർത്തു."Lady Bird".ഒരുപക്ഷേ തന്റെ സ്വഭാവം തന്നെ പേരിലൂടെ വെളിപ്പെടുത്താൻ അവൾ ആഗ്രഹിക്കുന്നുണ്ടാവും.
ഒരു പക്ഷിയെ പോലെ പാറിപ്പറന്നു നടക്കാനാണ് അവൾക്ക് ഇഷ്ടം.പഠനം അടുത്തുള്ള കോളേജുകളിൽ മതിയെന്ന് വീട്ടുകാർ പറയുമ്പോഴും അവൾ അപ്ലൈ ചെയ്യുന്നത് അകലം കൂടുതലുള്ള കോളേജുകളിലാണ്.അങ്ങനെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി അവളുടെ ജീവിതം മുന്നോട്ട് പോവുന്നു.

🔻Behind Screen🔻
തിരക്കഥാകൃത്തിന്റെ വേഷം പല സിനിമകളിലും അണിഞ്ഞ Greta Gerwig ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് Lady Bird.തിരക്കഥയും Gretaയുടേത് തന്നെ.
രണ്ട് സ്ത്രീകളിൽ നിന്നാണ് സിനിമയുടെ തുടക്കം.ക്രിസ്റ്റിനും അവളുടെ അമ്മ മാറിയോണും.പ്രായത്തിന്റേതായ ആകുലതകൾ പല കാര്യങ്ങളിലും ഉള്ളവളാണ് ക്രിസ്റ്റിൻ.എന്നാൽ മാറിയോൺ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തിൽ എപ്പോഴും ശ്രദ്ധ ചെലുത്തുന്ന ഒരുവളും.ഫിനാൻഷ്യൽ ആയി സൗണ്ട് അല്ലാത്ത ഒരു കുടുംബമായതിനാൽ എല്ലാ കാര്യങ്ങളിലും ലേശം പിശുക്ക് പ്രകടമായിരുന്നു.അതുകൊണ്ട് തന്നെയാണ് കോളേജിന്റെ കാര്യത്തിൽ ഒരുവരും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതും.
സ്വഭാവത്തിന്റെ കാര്യത്തിൽ പല സന്ദർഭങ്ങളിലും ക്രിസ്റ്റിനിന്റെ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കും.എല്ലാ റിലേഷൻഷിപ്പുകളിലും ഒരു സ്പെഷ്യാലിറ്റി വേണമെന്ന നിർബന്ധം അവൾക്കുണ്ട്.അതുകൊണ്ട് തന്നെയാണ് പുതിയ കൂട്ടുകാരിയെ കിട്ടാൻ കള്ളം പറഞ്ഞതും.ജൂലിയെ ഒഴിവാക്കിയതായി തോന്നാലുണ്ടാവാനും മറ്റൊന്നുമല്ല കാരണം.പല സമയത്ത് പല തരത്തിലുള്ള മാറ്റങ്ങൾ അവൾ സ്വഭാവത്തിൽ പ്രകടിപ്പിക്കുന്നുണ്ട്.മധുരപ്പതിനേഴുകാരിയാണല്ലോ ലേഡി ബേർഡ്.
ചിരിക്കാനുള്ള ഒരുപാട് സന്ദർഭങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.കൂടെ ചിന്തിക്കാനും.അങ്ങനെയൊരു പ്ലോട്ടിലാണ് സംവിധായിക ചിത്രത്തിന്റെ അടിത്തറ ഒരുക്കിയിരിക്കുന്നത്.പ്രായത്തിന്റേതായ വ്യാകുലതകൾ ഒരുവളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട് ചിത്രം.

ഒരു നിമിഷം പോലും വിരസത സമ്മാനിക്കാതെ മനോഹരമായി മുന്നോട്ട്പോവുന്ന ചിത്രം.തീർച്ചയായും ആസ്വദിക്കാവുന്ന ഒന്ന്.
🔻On Screen🔻
Saoirse Ronanന്റെ അപാര സ്ക്രീൻ പ്രസൻസ് ആണ് ചിത്രത്തിന്റെ ജീവനായി നിലകൊള്ളുന്നത്.എത്രയെത്ര ഭാവമാറ്റങ്ങൾ കാണാൻ സാധിക്കുമെന്ന് പറയാൻ പറ്റില്ല.അത്ര ഗംഭീരം.ലേഡി ബേർഡ് എന്ന് വിളിച്ച് പോവും ചിത്രം കണ്ട് കഴിയുമ്പോൾ.
Laurie Metcalf ക്രിസ്റ്റിനിന്റെ അമ്മയായി മികച്ച പ്രകടനം കാഴ്ചവെച്ചു.ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ വളരെ രസകരമായിരുന്നു.കൂടെയുള്ളവരൊക്കെ നിഷ്പ്രഭമായി പോയെന്ന് പറയുന്നതാവും ശരി.

🔻Music & Technical Sides🔻
സുന്ദരമായ പശ്ചാത്തലസംഗീതവും മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.ഏറ്റവും ഒടുവിൽ sacremendoയെ പറ്റി പറയുമ്പോളുള്ള രംഗങ്ങളിൽ പ്രത്യേകിച്ച്.
🔻Final Verdict🔻
മികച്ച തിരക്കഥയും ഗംഭീര പ്രകടനങ്ങളും നെടുന്തൂണായി നിൽക്കുന്ന ഒരുഗ്രൻ ചിത്രം.ലേഡി ബേർഡിനൊപ്പം ഒരു യാത്രക്ക് തയ്യാറാവാം.ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടെ നടത്തിക്കുന്ന ഒരു യാത്ര.ഒരിക്കലും നിരാശ സമ്മാനിക്കില്ല ഇവൾ.അത്ര മനോഹരമാണ് ലേഡി ബേർഡിന്റെ ജീവിതം.ഒടുവിൽ മികച്ച അനുഭൂതി സമ്മാനിക്കുന്ന ഉപസംഹാരം കൂടിയാവുമ്പോൾ പൂർണ്ണ ആസ്വാദനം പ്രദാനം ചെയ്യുന്നു ചിത്രം.
My Rating :: ★★★★½
🔻Oscar Nominations🔻
5 നോമിനേഷനുകളാണ് ചിത്രം സ്വന്തമാക്കിയത്.
1. Best Picture
2. Best Actress (Saoirse Ronan)
3. Best Supporting Actress (Laurie Metcalf)
4. Best Director (Greta Gerwig)
5. Best Original Screenplay (Greta Gerwig)
0 Comments