The 100 Year Old Man Who Climbed Out The Window And Disappeared (2013) - 114 min
February 05, 2018
"There are plenty of people who have shouted at me, from conductors to dictators.The first one to scream because of me was my mother"
🔻Story Line🔻
സിനിമയുടെ പേര് തന്നെയാണ് കഥയും.അലൻ എന്ന വൃദ്ധൻ തന്റെ നൂറാം പിറന്നാളിന്, താമസിക്കുന്ന വൃദ്ധസദനത്തിൽ നിന്ന് ജനൽ ചാടുന്നു.വഴിയിൽ വെച്ച് ഒരു പെട്ടി അദ്ദേഹത്തിന് ലഭിക്കുന്നു.
ആ പെട്ടിയുടെ പുറകെ അന്വേഷിച്ച് പോകുന്ന സംഘം ഒരുഭാഗത്ത്.മറ്റൊരു ഭാഗത്ത് അലനെ അന്വേഷിക്കുന്ന പോലീസും.ഇതൊന്നും അറിയാതെ സുഖയാത്ര നയിക്കുന്ന അലനും.

🔻Behind Screen🔻
Jonass Jonasson എഴുതിയ "The 100 year old man who Climbed Out the window and Disappeared" എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് അതേ പേരിലുള്ള ഈ ചിത്രം.Felix Herngren തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റിലീസ് ആയത് 2013ലും.
ചിത്രം തുടങ്ങുന്നത് തന്നെ അലന്റെ ഇഷ്ട ഹോബി കാണിച്ചുകൊണ്ടാണ്.ബോംബ് പൊട്ടിക്കുക.തന്റെ പൂച്ചയെ കൊന്ന ചെന്നായയെ ഡൈനാമയ്റ്റ് വെച്ച് പൊട്ടിച്ചിതറിച്ച് രസിക്കുന്ന അലനെ കാണുമ്പോൾ ചിരിയടക്കാനാവില്ല.തുടർന്ന് കാണുന്നത് ഒരു വൃദ്ധസധനത്തിലും.അതും അലന്റെ നൂറാം പിറന്നാളിന്.
എപ്പോഴും സ്വാതന്ത്ര്യത്തോടെ പറക്കാൻ ആഗ്രഹിക്കുന്ന അലൻ തന്റെ മുറിയിലെ ജനലിലൂടെ പുറത്ത് കടന്നു.അടുത്ത് ബസ് സ്റ്റേഷനിൽ ചെന്ന് ഒരു ടിക്കറ്റും എടുത്തു.അവിടെ വെച്ച് അപ്രതീക്ഷിതമായി ഒരു ബാഗ് അദ്ദേഹത്തിന്റെ കയ്യിൽ വന്ന് പെട്ടു.തുടർന്ന് ആ ബാഗിനൊപ്പമായി യാത്ര.
അവിടെ വെച്ച് കുറെ കഥാപാത്രങ്ങൾ കൂടി സ്ക്രീനിലേക്ക് വരുന്നു.ബാഗ് അന്വേഷിച്ച് വരുന്നവരും അലനെ അന്വേഷിച്ച് വരുന്ന പൊലീസുകാരുമൊക്കെയായി രസകരമായ ഒരു യാത്രയാണ് പിന്നീട്.യാത്രയെ മുന്നിൽ നിന്ന് നയിക്കാൻ മ്മടെ അലനും.
ആദ്യ രംഗം മുതലേ ചിരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.ആ ചിരി അവസാന രംഗം വരേക്കും നീളും.അത്ര രസകരമാണ് അലന്റെ യാത്ര.യാത്രയിൽ തന്റെ ചെറുപ്പകാലം മുതലുള്ള അനുഭവങ്ങൾ പാരലലായി പറഞ്ഞുപോവുന്നുണ്ട്.പൊട്ടിത്തെറിക്കുന്നത് കാണുമ്പോഴുള്ള അലന്റെ മനസ്സിലെ സന്തോഷം കണ്ടറിയേണ്ടതാണ്.അത് ഏതറ്റം വരെ നീളുമെന്നത് നിലക്കാത്ത ചിരി സമ്മാനിക്കുന്ന ഒരു രംഗത്തിലൂടെ കാണിച്ചുതരുന്നു.
ഒരു നിമിഷം പോലും വിരസത സമ്മാനിക്കാതെ ഒരേ താളത്തിൽ നീങ്ങുന്ന ഒരുഗ്രൻ കോമഡി ഡ്രാമ.അപ്രതീക്ഷിതമായി സംഭവിക്കുന്ന ഓരോ കാര്യങ്ങളും പുതിതായി ചേർക്കപ്പെടുന്ന കണ്ണികളുമൊക്കെ അതീവ രസകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.കൂടെ കുറച്ച് മഹാന്മാരുടെ കലക്കൻ എൻട്രിയും.
കൂടുതൽ പറഞ്ഞാൽ എന്തും കോമഡിയാവും എന്നതിനാൽ ഇവിടെ നിർത്തുന്നു.

🔻On Screen🔻
Robert Gustafsson ഗംഭീരമാക്കിയ അലൻ തന്നെയാണ് സിനിമയുടെ ജീവൻ.ആ മുഖത്തെയും സംസാരത്തിലെയും നിഷ്കളങ്കത അത്ര രസകരമായിരുന്നു.ഓരോ കാലഘട്ടത്തിലെ മാറ്റങ്ങൾ തന്റെ ശരീരഭാഷ്യത്തിലും പ്രകടമാക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
കൂടെ ബാക്കിയുള്ളവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ച് പിന്തുണ നൽകി.

🔻Music & Technical Sides🔻
പലയിടത്തും സംഗീതം ഉപയോഗിച്ചിട്ടില്ല.എന്നാൽ ഉപയോഗിച്ച സ്ഥലങ്ങളൊക്കെയും അതീവ രസകരവും.ഛായാഗ്രഹണം പതിവ് പോലെ മികച്ച് നിന്നു.
🔻Final Verdict🔻
ഇത്ര കുറുമ്പുള്ള നൂറ് വയസ്സുകാരനെ ഇനി കാണാൻ കിട്ടില്ല.അലൻ തന്നോടൊപ്പമുള്ള യാത്രയിലുടനീളം ചിരിപ്പിച്ചുകൊണ്ടേയിരിക്കും.അത്ര രസകരമാണ് അദ്ദേഹത്തിന്റെ ജീവിതം.സിനിമയുടെ പേരിൽ തന്നെ കഥ മുഴുവൻ നിറഞ്ഞ് നിൽപ്പുണ്ട്.ജീവിതത്തിൽ മറക്കാൻ സാധ്യതയില്ലാത്ത ഒരു യാത്ര തന്നെയാവും ഇത്.അടുത്തറിയുക ആ നിഷ്കളങ്കതയും കുറുമ്പുകളും
My Rating :: ★★★★☆
0 Comments