The Liquidator (2017) - 124 min
February 09, 2018
🔺We are all curious about one thing.
🔻What?
🔺How did you become the light of the city.?
🔻Story Line🔻
ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ അദ്ദേഹം കണ്ടത് തന്റെ ശരീരം ഒരു മേശയുമായി ചങ്ങലകളാൽ ബന്ധപ്പെടുത്തിയിക്കുന്നതാണ്.ഒറ്റ നോട്ടത്തിൽ അദ്ദേഹത്തിന് മനസ്സിലായി അത് താൻ പഠിപ്പിക്കുന്ന ക്ലാസ്മുറിയാണെന്ന്.
പൊട്ടിയ കണ്ണടയിലൂടെ നോക്കുമ്പോഴാണ് തനിക്ക് മുന്നിലേക്ക് ഒരാൾ നടന്നുവരുന്നതായി അദ്ദേഹം ശ്രദ്ധിച്ചത്.ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണെന്ന ബോധം അപ്പോൾ തന്നെ അദ്ദേഹത്തിൽ ഉണ്ടായിക്കാണണം.അങ്ങനെ അദ്ദേഹം ആദ്യത്തെ ഇരയായി മാറി.ഒരു സീരിയൽ കില്ലറിന്റെ ആദ്യ ഇര.
പൊട്ടിയ കണ്ണടയിലൂടെ നോക്കുമ്പോഴാണ് തനിക്ക് മുന്നിലേക്ക് ഒരാൾ നടന്നുവരുന്നതായി അദ്ദേഹം ശ്രദ്ധിച്ചത്.ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണെന്ന ബോധം അപ്പോൾ തന്നെ അദ്ദേഹത്തിൽ ഉണ്ടായിക്കാണണം.അങ്ങനെ അദ്ദേഹം ആദ്യത്തെ ഇരയായി മാറി.ഒരു സീരിയൽ കില്ലറിന്റെ ആദ്യ ഇര.
🔻Behind Screen🔻
"Evil Minds: City Light" എന്ന നോവലിനെ ആസ്പദമാക്കി Xu Jizhou സംവിധാനം ചെയ്ത ചിത്രം.അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
ചൈനീസ് ചിത്രങ്ങൾ അധികം കണ്ടിട്ടില്ല.അതുകൊണ്ട് തന്നെ കണ്ടുതുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
ചൈനീസ് ചിത്രങ്ങൾ അധികം കണ്ടിട്ടില്ല.അതുകൊണ്ട് തന്നെ കണ്ടുതുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.
നഗരത്തിൽ കൊലപാതകങ്ങൾ പതിവായപ്പോൾ അവർ പ്രതീക്ഷിച്ചിരുന്നില്ല ഇതൊരു സീരീസ് ആണെന്ന്.എന്നാൽ ഇടക്കിടെ ചില സൂചനകൾ ക്രിമിനൽ സൈക്കോളജിസ്റ്റായ Fang Muവിന് മാത്രം മനസ്സിലായി.പിന്നീടുള്ള അന്വേഷണം Fang Muവും ഫോറൻസിക് എക്സ്പെർട്ട് ആയ Mi Nanഉം ചേർന്ന് മുന്നോട്ട് കൊണ്ടുപോയി.പക്ഷെ അതൊരു കുരുക്കായിരുന്നു എന്നറിയാൻ അവർ ലേശം വൈകിപ്പോയി.
ഒരു സസ്പെൻസ് ത്രില്ലറല്ല, മറിച്ച് വില്ലനെ പാതിവഴിയിൽ മറനീക്കി കൊണ്ടുവന്ന് Fang Muവുമായി cat & mouse ഗെയിം ഒരുക്കിയിരിക്കുകയാണ്.കഥ പറഞ്ഞുവരുന്ന രീതിയും കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ മികച്ച് നിൽക്കുന്നുണ്ട്.അമാനുഷികനായ ഒരു നായകനല്ല, മറിച്ച് ബുദ്ധിയും വിവേകവും ആയുധമാക്കിയ ഒരുവനാണ് ഇതിൽ.വില്ലനും അതുപോലെ തന്നെ.അതിനാൽ അവരുടെ പല കളികളും ആവേശം വിതക്കുന്നുണ്ട്.കൂടെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ഇമോഷണൽ രംഗങ്ങളും.
തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിലാണ് ചിത്രത്തിന്റെ സഞ്ചാരം.അതിനാൽ തന്നെ യാതൊരു തരത്തിലും മടുപ്പ് തോന്നികയില്ല.കൂടെ വില്ലന്റെ ക്രൂരതകൾ കൂടിയാവുമ്പോൾ പൂർണ്ണമായും എൻഗേജ് ചെയ്യിച്ച് ഇരുത്തുന്നുണ്ട്.കൂടെ ദൃഢമായ തിരക്കഥയും അതിനൊത്ത അവതരണവും കൂടിയാവുമ്പോൾ എല്ലാ അർത്ഥത്തിലും മികച്ചുനിൽക്കുന്നു ചിത്രം.അവസാനം തൃപ്തി തരുന്ന ക്ളൈമാക്സും.
🔻On Screen🔻
നായകന്റെയും വില്ലന്റെയും ഗംഭീര പ്രകടനം പലപ്പോഴും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.വില്ലന്റെ ചിരിയും ചെയ്തികളും പലപ്പോഴും ഭയം നിറക്കുന്നുണ്ട്.കൂടെയുള്ളവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
🔻Music & Technical Sides🔻
കഥയുടെ മൂഡിന് പൂർവ്വാധികം പിന്തുണ നൽകുന്ന പശ്ചാത്തലസംഗീതവും അതിനൊത്ത് ദൃശ്യമിഴിവേകുന്ന ക്യാമറക്കണ്ണുകളും ചിത്രത്തിന് പൂർണ്ണ പിന്തുണയാവുന്നു.പല ഷോട്ടുകളും കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നി.കൂടെ എഡിറ്റിങ്ങും വളരെ മികച്ച് നിന്നു.
🔻Final Verdict🔻
രണ്ട് മണിക്കൂർ ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നാത്ത വിധം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു കിടിലൻ ത്രില്ലർ.കെട്ടുറപ്പുള്ള കഥയും മികച്ച ആഖ്യാനവും ടെക്നിക്കൽ വശങ്ങളുടെ സമർഥമായ ഉപയോഗവും കൂടിയാവുമ്പോൾ എല്ലാ അർത്ഥത്തിലും തൃപ്തി നൽകുന്നു ചിത്രം.ഒരിക്കലും നിരാശരാവേണ്ടി വരില്ല എന്നുറപ്പ്.
My Rating :: ★★★★☆
0 Comments