Along With The Gods : The Two Worlds (2017) - 139 min

February 21, 2018

"We don't have any memories of our past.We don't know how we died.Not a single memory.Thats what I envy the most in doing this work."





🔻Story Line🔻
ഒരാളുടെ മരണശേഷം എന്തായിരിക്കും സംഭവിക്കുക.? ശരീരവും ആത്മാവും വേർപ്പെട്ട് ശരീരം ദഹിപ്പിക്കുകയോ കുഴിച്ച് മൂടുകയോ ചെയ്താൽ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കും.?ഓരോ വിശ്വാസങ്ങൾക്കും ഓരോ നിർവചനങ്ങളാണ് ആ കാര്യത്തിൽ.

ഫയർഫോഴ്സിലെ മിടുക്കന്മാരിലൊരാളാണ് Ja-hong.മറ്റാരും മടിക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ ധൈര്യസമേതം മുന്നോട്ട് വരുന്നവൻ.എന്നാൽ ഒരു മിഷനിൽ അദ്ദേഹം വീരമൃത്യു വരിക്കുന്നു.പിന്നീട് അവന്റെ ആതമാവിനെ സ്വാഗതം ചെയ്തത് "Guardians" എന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്ന് പേരാണ്.

അവന്റെ മരണത്തിന് ഒരു പ്രത്യേകതയുണ്ട്.വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന Honourable death ആണ് അവന്റേത്(paragons എന്നാണ് അവർ വിശേഷിപ്പിക്കുന്നത്).അത് ഗാർഡിയൻസിനും വളരെ പ്രാധാന്യമുള്ളതാണ്.എന്നാൽ അതിന്റെ ഗുണം ലഭിക്കണമെങ്കിൽ അവൻ 7 കടമ്പകൾ കടക്കേണ്ടതുണ്ട്.അതിന് അവനെ സഹായിക്കുകയാണ് ഗാർഡിയൻസിന്റെ നിയോഗം.

🔻Behind Screen🔻
കൊറിയയിലെ പണം വാരിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതെ ഉള്ളൂ ചിത്രത്തിന്റെ സ്വാധീനം.Kim Yong-hwa സംവിധാനം ചെയ്ത ചിത്രത്തിന് അത്രമേൽ ഗംഭീര പ്രതികരണമാണ് ലോകമെമ്പാടും ലഭിച്ചത്.

ഏഴ് കുറ്റങ്ങൾ.അവയെ വിചാരണ ചെയ്യുന്ന ഏഴ് ദൈവങ്ങൾ.ആ വിചാരണകളിൽ Ja-Hongന് വേണ്ടി വാദിക്കാനായി മൂന്ന് ഗാർഡിയൻസ്.ഏഴ് വിചാരണയും വിജയകരമായി കടന്നാൽ അവനെ കാത്തിരിക്കുന്നത് പുനർജന്മമാണ്.

ഗാർഡിയൻസിന് അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ്.കാരണം 49 paragonsനെ രക്ഷപ്പെടുത്തിയാൽ അവരെ കാത്തിരിക്കുന്നതും പുനർജന്മം തന്നെയാണ്.Ja-Hong അവരുടെ 48ആമത്തെ കണ്ണിയാണ്.അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും അവനെ രക്ഷിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

കൊറിയൻ ചിത്രങ്ങൾ പേര് സമ്പാദിക്കുന്നത് അവയുടെ വൈവിധ്യം കൊണ്ടാണ്.ഓരോ സിനിമയും പ്രമേയപരമായി വ്യത്യസ്തത പുലർത്തുന്നത് അവർക്ക് മുതൽക്കൂട്ടാണ്.അത്തരത്തിലുള്ളവയുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി.അതാണ് ഈ ചിത്രം.

പുതുമയുള്ള പ്രമേയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.ഫാന്റസിയും മേലോഡ്രാമയും സമന്വയിപ്പിച്ച് കഥ പറയുന്ന രീതി തന്നെയാണ് അതിന് ഏറ്റവും മികച്ച ഉദാഹരണം.നമ്മൾ നോക്കിക്കാണുന്നത് പോലെയാവില്ല പൂർണ്ണമായും ഒരുവന്റെ ജീവിതം.കാലിഡോസ്കോപ്പിക് വ്യൂ ഓരോ മനുഷ്യന്റെയും ജീവിതത്തിലും ബാധകമാണ്.അത് വളരെ സുന്ദരമായി കാണിച്ച് തന്നിരിക്കുന്നു ചിത്രം.

രണ്ടേകാൽ മണിക്കൂർ ദൈർഘ്യം ഉണ്ടെങ്കിലും ഒരു വേളയിൽ പോലും ബോറടിപ്പിക്കുന്നില്ല.മാത്രമല്ല ഓരോ വിചാരണഘട്ടങ്ങൾ കഴിയുന്തോറും. പ്രേക്ഷകരിൽ ആകാംഷ കൂടുകയാണ്.ഒരുവന്റെ ജീവിതത്തെ നോക്കിക്കാണുവാനുള്ള ത്വര അപ്പോഴേക്കും നമ്മളിൽ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിരിക്കും.ലളിതമായ വിചാരണയെന്ന് ധരിച്ചിരുന്ന ഗാർഡിയൻസിനും ഇത് തന്നെയാണ് സംഭവിച്ചതും.

Ja-Hongന്റെ ജീവിതവും കുടുംബവും നാം പ്രതീക്ഷിക്കാത്ത രീതിയിൽ നമ്മെ അടുപ്പിക്കും.ഓരോ കാര്യങ്ങളും അറിയാനുള്ള ആഗ്രഹങ്ങൾ കൂടിക്കൊണ്ടേയിരിക്കും.എങ്ങനെയും അവൻ രക്ഷപെടണെ എന്ന പ്രാർത്ഥന മാത്രമാവും മനസ്സിൽ.

🔻On Screen🔻
ഒരുപിടി മുൻനിര താരങ്ങളുടെ ഒറ്റ നോക്കിൽ സ്ക്രീനിൽ കാണുവാനുള്ള അവസരം ലഭിച്ചു ചിത്രത്തിലൂടെ.Tae-Hyun Chaയും Jung Woo-Haയും മത്സരിച്ചഭിനയിച്ചു എന്ന തന്നെ പറയാം.കൂടെ Ja-Hongന്റെ സഹോദരനും അമ്മയും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.കൂടെ കാണാൻ സുന്ദരിയായിരുന്ന ഗാർഡിയൻ Hyang-Gi Kimഉം.

🔻Music & Technical Sides🔻
അതിഗംഭീരം എന്ന ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ മതിയാവില്ല ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങളെ.ചിത്രം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ ഏറ്റവും വലിയ പിന്തുണ തന്നെ അവർ നൽകി.പശ്ചാത്തലസംഗീതവും ക്യാമരവർക്കുകളും VFX രംഗങ്ങളുമൊക്കെ അത്രമേൽ മികച്ചുനിന്നു.
🔻Final Verdict🔻
വേറിട്ട പ്രമേയത്തിന്റെ ഗംഭീര അവതരണമാണ് ചിത്രം.കൂടെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസും മനസ്സിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന കഥയും അതിന്റെ മികച്ച നിറവേറ്റലും കൂടിയാവുമ്പോൾ ഈയടുത്ത് കണ്ടതിൽ ഏറ്റവും മികച്ച കൊറിയൻ ചിത്രമാവുന്നു ദൈവങ്ങളോടുള്ള ഈ ഏറ്റുമുട്ടൽ.രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പോടെ ചിത്രം പൂർണമായി ആസ്വദിച്ച ഒരുവൻ...

My Rating :: ★★★★☆

You Might Also Like

0 Comments