A Hijacking (Kapringen) (2012) - 103 min

February 13, 2018

"This is my company, it's my ship, these are my men,and I will negotiate"



🔻Story Line🔻
മാസങ്ങളോളം നീണ്ട പാലായനത്തിനൊടുവിൽ തങ്ങളുടെ വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ആ കപ്പൽ.ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുന്ന ഡാനിഷ് കാർഗോ ഷിപ്പ്.അതിൽ ഇനി ആകെയുള്ളത് കപ്പലിലെ ക്രൂ മെമ്പർമാരായ ഏഴ് പേര് മാത്രമാണ്.

ഡെന്മാർക്കിലെ പ്രമുഖ കമ്പനിയിലെ CEO ജപ്പാനിലെ ഒരു വിഭാഗവുമായി ഡീൽ ഉറപ്പിക്കുകയാണ്.എന്നാൽ പാതി വഴിയിൽ അദ്ദേഹത്തിന് ലഭിക്കുന്ന വാർത്ത ആ കപ്പൽ ഹൈജാക്ക് ചെയ്യപ്പെട്ടു എന്നതാണ്.പിന്നീട് അവിടെ നടക്കുന്നത് ഒരു വിലപേശലാണ്.ഏഴ് പേരുടെ ജീവടങ്ങുന്ന കപ്പലിന് വേണ്ടി വിലപേശുന്നത് ആ CEOയും.

🔻Behind Screen🔻
പല ഹൈജാക്കിങ്ങ് സിനിമകൾ പല ഭാഷകളിലായി നാം കണ്ടിട്ടുണ്ട്.എന്നാൽ അവയിൽ ഭൂരിഭാഗവും സിനിമാറ്റിക്ക് ഏലമെന്റസിനാൽ സമ്പന്നമാണ്.ഒരു ഹൈജാക്കിങ്ങ് ഏറ്റവും ത്രില്ലടിച്ച് കാണാൻ സാധിക്കുക അതിൽ റിയലിസ്റ്റിക്ക് ഏലമെന്റസിന്റെ കടന്നുവരവ് കൂടി ഉണ്ടാവുമ്പോഴാണ്.അത്തരത്തിൽ ഒന്നാണ് Tobias Lindholm പ്രേക്ഷകർക്കായി കരുതി വെച്ചിരിക്കുന്നത്.

തുടക്കം തന്നെ കപ്പലിലെ ക്രൂവിനെ ഏഴ് പേരെയും പരിചയപ്പെടുത്തിയാണ് സിനിമയുടെ സഞ്ചാരം.കപ്പലിലെ ക്യാപ്റ്റനെ മുതൽ കുക്കിനെ വരെ നമുക്ക് കാണാൻ സാധിക്കും.വീട്ടിലേക്കുള്ള ദൂരം ഓരോ നിമിഷവും കുറഞ്ഞ് വരുന്നതിന്റെ സന്തോഷത്തിൽ മതിമറക്കുന്നവർ.കുറച്ച് കാലം കുടുംബവുമായി ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ നെയ്യുന്നവർ.

പിന്നീട് കാണുന്നത് ആ കപ്പലിന്റെ ഉടമസ്ഥത വഹിക്കുന്ന കമ്പനി CEOയെയാണ്.അത് തുടങ്ങുന്നത് അദ്ദേഹത്തിന്റെ വിലപേശലിലെ പാടവം കാണിച്ചുകൊണ്ടും.അങ്ങനെ നീങ്ങവെ കപ്പലിൽ നിന്ന് അവർക്ക് ലഭിക്കുന്ന സന്ദേശം നിലക്കുന്നു.തുടർന്ന് ഏവരും ഭീതിയിലാവുന്നു.

ദിവസങ്ങൾക്ക് ശേഷം അവർക്ക് ലഭിക്കുന്ന സന്ദേശം സൊമാലിയൻ കടൽകൊള്ളക്കാരുടേതാണ്.ഏഴ് പേരുടെ ജീവൻ നിലനിൽക്കണമെങ്കിൽ അവർ ചോദിക്കുന്ന തുക പ്രതിഫലം നൽകണം.പിന്നീട് അവിടെ നടക്കുന്നത് ജീവന് മുകളിലുള്ള വിലപേശലാണ്.ഒരു തുലാസിൽ ഏഴ് പേരുടെ ജീവനും മറ്റൊരു തുലാസിൽ പണവും കെട്ടിവെച്ചുള്ള വിലപേശൽ.

വളരെ ഗംഭീരമാണ് ചിത്രത്തിന്റെ അവതരണം.പൂർണ്ണമായും റിയലിസ്റ്റിക്ക് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും.അതുകൊണ്ട് തന്നെ ഓരോ നിമിഷവും കാണികളിൽ ഉണ്ടാവുന്ന പിരിമുറക്കിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കും.തോക്കിന്റെ മുൾമുനയിൽ നമ്മളെ നിർത്തിയിരിക്കുന്നത് പോലെ ഒരു തോന്നൽ.അതാണ് മുഴുവൻ നേരവും ചിത്രം സൃഷ്ടിച്ചെടുത്തിരിക്കുന്നത്.അതിന്റെ തോത് പറഞ്ഞറിയിക്കുക പ്രയാസം തന്നെ.

ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെ പരിശോധിക്കുകയാണെങ്കിൽ അതിലുള്ള മുഴുവൻ കഥാപാത്രങ്ങളുടെയും മാനസികനിലയെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.കപ്പലിലെ കുക്കായ മിക്കേലിന്റെയും കമ്പനി CEO പീറ്ററിന്റെയും കൊള്ളക്കാർക്കും കമ്പനിക്കുമിടയിൽ ഒരു പരിഭാഷകന്റെ മാത്രം സ്ഥാനമുള്ള ഒമറിന്റെയും കഥാപാത്രങ്ങളാണ് അവ.അത്ര മികച്ച് നിൽക്കുന്നുണ്ട് ആ കഥാപാത്രങ്ങളുടെ കെട്ടിപ്പടുക്കൽ.

തുടക്കം മുതൽ ഒടുക്കം വരെ മനസ്സിൽ ഭീതിയും ടെൻഷനും പിരിമുറുക്കവും സൃഷ്ടിക്കുന്ന മികച്ച ത്രില്ലർ.ഒറ്റ വാക്യത്തിൽ പറഞ്ഞാൽ അതാണ് Hijacking

🔻On Screen🔻
അഭിനേതാക്കളുടെ മികവിനെ പറ്റി പറയുകയാണെങ്കിൽ ഒറ്റ വാക്കെ ഉള്ളൂ.അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു അവർ.അസാധ്യ പ്രകടനം കാഴ്ചവെച്ചു ഏവരും ഒരുപോലെ.പല നിമിഷങ്ങളിലും എത്രത്തോളം നമ്മെ സ്വാധീനിക്കുമെന്ന് പറയാൻ സാധിക്കില്ല

🔻Music & Technical Sides🔻
സംഗീതം വളരെ തുച്ഛമായ ഭാഗങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളു.പിന്നെ റിയലിസ്റ്റിക്ക് ട്രീറ്റ്മെന്റിനായി പല ഷോട്ടുകളും handheld ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.അതിന്റെ മികവ് കാണാനുമുണ്ട് പരിചരണത്തിൽ.

🔻Final Verdict🔻
തുടക്കം മുതൽ ഒടുക്കം വരെ കഥാപാത്രങ്ങളുടെ മനോനില കാണികളിലും തോന്നിപ്പിക്കുന്ന മികച്ച ചിത്രം.പക്കാ റിയലിസ്റ്റിക്ക് അവതരണവും ത്രില്ലടിപ്പിക്കുന്ന ആഖ്യാനവും പിരിമുറുക്കം സൃഷ്ടിക്കുന്ന സന്ദർഭങ്ങളും മികച്ച രീതിയിൽ കെട്ടിപ്പടുത്ത കഥാപാത്രങ്ങളും മുതൽക്കൂട്ടാവുന്ന ചിത്രം.ഒരു തരത്തിലും നിരാശ സമ്മാനിക്കില്ല എന്ന് മാത്രമല്ല മികച്ച ഒരു അനുഭവം കൂടിയാണ് ഈ ഹൈജാക്കിങ്ങ്.

My Rating :: ★★★★☆

You Might Also Like

0 Comments