Tokyo Ghoul - Season 1 (2014)
February 12, 2018
സന്തോഷം അവനിൽ അലതല്ലുകയാണ്.ഒരിക്കലും പ്രതീക്ഷിച്ചതല്ല അവളോട് ഒരുവാക്ക് മിണ്ടാൻ ആവുമെന്ന് പോലും.എന്നാൽ ഇതാ ഇപ്പോൾ ഈ രാത്രിയിൽ മറ്റാരും ഇല്ലാത്ത ഒരിടത്തേക്ക് അവളുമായി നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര് പോലെ...
ഇതൊക്കെയായിരുന്നു അവന്റെ മനസ്സിൽ.കാരണം കൂടെ നടക്കുന്നത് താൻ ഒരുപാട് സ്നേഹിക്കുന്ന പെണ്കുട്ടിയാണ്.ആദ്യമായി ഇന്നാണ് അവളോട് മിണ്ടുന്നത്.വിജനമായ പാതയിലൂടെ കാമുകിയുമായി നടക്കുമ്പോൾ ഏതൊരുവനിലും തോന്നാവുന്ന സന്തോഷം.
എന്നാൽ ഒരു ദുരന്തത്തിലേക്കാണ് താൻ നടന്നടുക്കുന്നതെന്ന് അവന് അറിയുമായിരുന്നില്ല.അത് മനസ്സിലായത് യാത്രയുടെ അവസാനം അവളുടെ യഥാർത്ഥരൂപ കണ്ടപ്പോഴാണ്.
പിന്നീട് എപ്പോഴോ അവന്റെ അബോധ മനസ്സിൽ ഡോക്ടർമാരുടെയും നഴ്സിന്റെയുമൊക്കെ സംസാരം വന്നുപോയി.ബോധം വന്നപ്പോഴാണ് ശരിക്കും അവന് എല്ലാം ബോധ്യമായത്.താൻ ഇപ്പോൾ പാതി മനുഷ്യനും പാതി ഗൗളും ആണെന്ന്

ജാപ്പനീസ് സിനിമകളെക്കാൾ പേര് കേട്ടതാണ് ജാപ്പനീസ് അനിമുകൾ.അത്ര മികച്ച തീമുകളും ആഖ്യാനവും കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് കളയും അവർ.Death Note അത്തരത്തിൽ ഒരു ഉദാഹരണം മാത്രം.ഈയടുത്ത് മറ്റൊരെണ്ണം കൂടി കാണുകയുണ്ടായി.Tokyo Ghoul.
ഗൗളുകൾക്ക് മനുഷ്യമാംസമാണ് ഭക്ഷണം.മറ്റൊനിന്നും അവരുടെ വിശപ്പിന് ശമനം നൽകാൻ സാധിക്കില്ല.അങ്ങനെ നഗരത്തിൽ ഗൗളുകൾ ഒരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരുന്നു.ഏത് നിമിഷവും ജീവനെടുക്കാൻ മുന്നിൽ പ്രത്യക്ഷപ്പെടാവുന്ന ഒരു ഭീകരജീവി എന്ന ചിത്രമാണ് അവർക്കിപ്പോൾ.
ആ സമൂഹത്തിലാണ് പാതി മനുഷ്യനും പാതി ഗൗളുമായി kanekiക്ക് ഇനി ജീവിക്കേണ്ടത്.ഓർക്കുമ്പോൾ തന്നെ പേടിയാണ്.കൂടെ മനുഷ്യമാംസം കഴിക്കുക എന്ന, തന്നെക്കൊണ്ട് യാതൊരു തരത്തിലും സാധിക്കാത്ത ഒരു ദൗത്യവും.

ആകെ 24 മിനിറ്റ് മാത്രം ദൈർഘ്യമുള്ള 12 എപ്പിസോഡുകൾ.ആദ്യ 5 എപ്പിസോഡ് വരെയൊക്കെ ഗൗളുകകളെയും അവർ ജീവിക്കുന്ന സാമൂഹിക അന്തരീക്ഷത്തെയും പറ്റിയുള്ള ഒരു പൊതുചിത്രം സമ്മാനിക്കുകയാണ്.എന്നാൽ പിന്നീട് അടിമുടി ത്രില്ലർ പരിവേഷം സ്വീകരിക്കുന്നു.ഒരുപോലെ ത്രില്ലടിപ്പിക്കുകയും ഇമോഷണലായി ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നുണ്ട് പല കാര്യങ്ങളും.അതുകൊണ്ട് തന്നെ മികച്ച് നിൽക്കുന്നുണ്ട് പല കഥാഗതിയും.
അവസാന എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാം "title song"ഓട് കൂടിയാണ് തുടങ്ങുന്നത്.അത് തന്നെയാണ് ആ എപ്പിസോഡിന്റെ ഏറ്റവും വലിയ പ്രത്യേകതയും.അത് അവസാനിക്കുന്ന രീതിയും ഗംഭീരമെന്നെ പറയാനുള്ളൂ.
ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിൽ പെട്ടേക്കാവുന്ന കിടിലൻ സീരീസ്.ചുരുങ്ങിയ ദൈർഘ്യം കൊണ്ട് പരമാവധി ടെൻഷൻ മനസ്സിൽ സൃഷ്ടിക്കുന്നുണ്ട് പല രംഗങ്ങളും.ജാപ്പനീസ് അനിമുകളിൽ ഇഷ്ടനിരയിൽ മറ്റൊന്നുകൂടി പ്രതിഷ്ഠിക്കുന്നു.എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമേതുമില്ല.

My Rating :: ★★★½
0 Comments