The Best Offer (2013) - 131 min

February 22, 2018

"There Is always Something authentic concealed in every forgery. I couldn't agree more. That's why I will miss you Mr.Oldman"




🔻Story Line🔻
സമർത്ഥനും സമ്പന്നനുമായ വിർജിൽ ഓൾഡ്മാൻ ഒരു ലേലസ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്റ്ററാണ്.ഒരുപക്ഷേ ആ നാട്ടിൽ ലേലം വിളികളെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക അദ്ദേഹത്തിന്റെ പേരാണ്.അത്ര പ്രശസ്തിയാണ് അദ്ദേഹത്തിനും ആ സ്ഥാപനത്തിനും.

ആ പ്രശസ്തിയും നിപുണതയും കൊണ്ട് തന്നെയാവണം തന്റെ വീട്ടിലെ സാമഗ്രികളുടെ കണക്കെടുക്കാനും അവ ലേലത്തിൽ വെക്കുവാനും വേണ്ടി അജ്ഞാതയായ ആ സ്ത്രീ വിർജിലിനെ സമീപിച്ചിത്.എന്നാൽ സമീപനം എപ്പോഴും ഫോണിലൂടെ മാത്രമായിരുന്നു.പല തവണ വിർജിൽ അവളുടെ വീട്ടിൽ വന്നുപോയെങ്കിലും ഒരിക്കൽ പോലും അവളെ കാണാൻ സാധിച്ചില്ല.തുടർന്ന് അദ്ദേഹത്തിന്റെ മനസ്സിൽ സൃഷ്ടിക്കപ്പെട്ടത് അവൾ ആരെന്നറിയാനുള്ള ആകാംഷയാണ്.അത് കണ്ടെത്താൻ അയാൾ പല വഴികൾ സ്വീകരിക്കുന്നു.

🔻Behind Screen🔻
Cinema Paradiso എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ പാടവം തെളിയിച്ച സംവിധായകനാണ് Guiseppe Tornatore.അദ്ദേഹമാണ് best offerന്റെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

പുരാവസ്തുക്കളിൽ വിർജിലിനുള്ള അറിവ് അപാരമാണ്.ഒറ്റ നോട്ടത്തിൽ തന്റെ മുന്നിലിരിക്കുന്നത് കളങ്കമറ്റ പീസ് ആണോ എന്ന് അദ്ദേഹത്തിന് വിലയിരുത്താനാവും.അതുകൊണ്ട് തന്നെയാണ് ഏറ്റവും പ്രഗത്ഭാശാലിയായ ഡയറക്റ്ററായി അദ്ദേഹം വളർന്നത്.എന്നാൽ മറ്റാരും അറിയാത്ത ഒരു രഹസ്യവും അയാൾക്കുണ്ട്.ഒരു രഹസ്യശേഖരം.

വിവാഹിതനല്ല വിർജിൽ.സ്ത്രീകൾ അദ്ദേഹത്തെ ഹരം പിടിപ്പിക്കുന്ന ഒന്നായിരുന്നില്ല.അദ്ദേഹത്തിന്റെ ശേഖരം മുഴുവൻ പെയിന്റിങ്ങുകളാണ്.അവയുടെയെല്ലാം പൊതുവായ പ്രത്യേകത എന്തെന്നാൽ അവയെല്ലാം സ്ത്രീകളുടേതാണ്.വലിയ വിലയുള്ള പെയിന്റിങ്ങുകൾ അദ്ദേഹം സ്വന്തമാക്കിയത്തിന് പിന്നിലും രഹസ്യങ്ങളുണ്ട്.

ആദ്യമായി അദ്ദേഹത്തിൽ കൗതുകവും ആകാംക്ഷയും ജനിപ്പിച്ച സ്ത്രീ ക്ലയർ ആണ്.ഒരുപക്ഷേ ശബ്ദത്തിലൂടെ മാത്രം അവളെ അറിഞ്ഞത് കൊണ്ടാവാം അത്.ഒരിക്കലെങ്കിലും കാണണമെന്ന ഒരു മോഹം അയാളിൽ താനേ ഉടലെടുത്തു.ഒരുതരത്തിൽ ചെറിയൊരു പ്രണയം തന്നെ പൊട്ടിമുളച്ചു എന്ന് പറയുന്നതാവും ശരി.അദ്ദേഹത്തിന്റെ കൂട്ടുകാരൻ റോബർട്ടിനോടുള്ള അവളുടെ വർണ്ണനകൾ അപ്രകാരമാണ്.തുടർന്ന് ഒരു പ്രണയം അവിടെ തുടങ്ങുന്നു.ഒരു മതിൽക്കെട്ടുകൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് ആരംഭിക്കുന്ന പ്രണയം.

ആദ്യം മുതൽ തന്നെ ഒരുതാരം ഡാർക്ക് മൂഡ് സൃഷ്ടിച്ചാണ് ചിത്രത്തിന്റെ സഞ്ചാരം.അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വേഗത പലപ്പോഴും പ്രശ്നമായി തോന്നില്ല.പ്രേക്ഷകരുടെ മനസ്സിലും കഥാപാത്രങ്ങളിലും നിഗൂഢത സൃഷ്ടിക്കുന്ന കഥ ഒരേ ഒഴുക്കിൽ സഞ്ചരിക്കുന്നുണ്ട്.ഓരോ കാര്യങ്ങളും സമയമെടുത്ത് പറഞ്ഞ് പോവുന്ന കഥ സുന്ദരമായ ആഖ്യാനത്തിൽ ആകാംഷ ജനിപ്പിക്കുന്നു.അത് തന്നെയാണ് കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.

ഒരു പ്രണയകഥയിലേക്ക് കടന്ന് ശേഷം പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവിലേക്കാണ് ചിത്രത്തിന്റെ സഞ്ചാരം.വളരെ കുറച്ച് കഥാപാത്രങ്ങളെ മുൻനിർത്തി ദുരൂഹമായ അന്തരീക്ഷം സൃഷ്ടിച്ച് വളരെ ലളിതമായ ഒരു കഥയാണ് പറഞ്ഞിരിക്കുന്നത്.എന്നാൽ ചിത്രം അവസാനിച്ചപ്പോൾ കുറച്ച് ചോദ്യങ്ങൾ അഥവാ സംശയങ്ങൾ മനസ്സിൽ ഉടലെടുത്തിരുന്നു.അവയ്ക്കൊന്നും ഉത്തരം കണ്ടെത്താൻ സാധിച്ചതുമില്ല.അങ്ങനെ മനസ്സിലും ചില ചോദ്യങ്ങൾ അവശേഷിപ്പിച്ച് ചിത്രം അവസാനിച്ചു.നിരാശ സമ്മാനിച്ചില്ല ഈ ഓഫർ.

🔻On Screen🔻
Geoffrey Rushന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്.അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് നന്നായിരുന്നു.കൂടെ Jim Sturgessഉം Sylvia Hoeksഉം നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചു.

🔻Music & Technical Sides🔻
ചിത്രത്തിന്റെ അഭിവാജ്യ ഘടകമായ ഡാർക്ക് മൂഡ് സൃഷ്ടിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് പശ്ചാത്തലസംഗീതവും ക്യാമറക്കണ്ണുകളുമാണ്.മികച്ച രീതിയിൽ തന്നെ അവ കൈകാര്യം ചെയ്തിട്ടുണ്ട്.

🔻Final Verdict🔻
പതിഞ്ഞ താളത്തിൽ സഞ്ചരിപ്പിക്കുന്ന, എന്നാൽ അതിന്റെ വിരസത ഒരിക്കൽപോലും തോന്നിക്കാത്ത ചിത്രം.മിസ്റ്ററി സ്വഭാവം വെച്ചുപുലർത്തുന്ന ആഖ്യാനരീതി നല്ലൊരു ഉപസംഹാരത്തിൽ കലാശിക്കുന്നു.ചില ചോദ്യങ്ങൾ മനസ്സിൽ കോറിയിട്ടെങ്കിലും തൃപ്തി നൽകിയ സിനിമാ അനുഭവമാകുന്നു ഈ ഓഫർ.

My Rating :: ★★★☆☆

You Might Also Like

0 Comments