Mathu Vadalara

February 03, 2020



🔻ചില റിവ്യൂകൾ എഴുതുമ്പോൾ കഥയെ പറ്റിയോ ജേണറിനെ പറ്റിയോ എവിടെയും പ്രതിപാദിക്കാറില്ല. റിവ്യൂ വായിക്കുന്ന ചിലർ അതൊരു പോരായ്മയായി പറയുകയും ചെയ്യാറുണ്ട്. Believe Me അത്തരം സിനിമകളെ പറ്റി ഞാൻ കൂടുതൽ എഴുതിയാൽ കാണാത്തവരോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും. അത്തരത്തിലൊരു സിനിമയാണ് Mathu Vadaralaയും.

Year : 2019
Run Time : 2h 10min

🔻ഭൂരിഭാഗം സിനിമകളും ഏതെങ്കിലുമൊരു ജേണറിൽ stick on ചെയ്ത് കാണികളെ കയ്യിലെടുക്കാറാണ് പതിവ്. അല്ലെങ്കിൽ അത്തരത്തിലുള്ള അവതരണമാണ് പല സിനിമകൾക്കും ഏറ്റവും അനുയോജ്യമായത്. എന്നാൽ ചില സിനിമകളിൽ മാത്രം പല ജേണറുകൾ ബ്ലെൻഡ് ചെയ്തുള്ള അവതരണം കാണാം. അതൊരു പരീക്ഷണമാണ്. ഭൂരിഭാഗം സന്ദർഭങ്ങളിലും അത് വിജയിക്കാതെ പോവാറുണ്ട്. വിരളമായ ചില അനുഭവങ്ങൾ മാത്രം ആസ്വാദകരെ തൃപ്തിപ്പെടുത്തി നിലയുറപ്പിക്കും. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് ത്രില്ലറും കോമഡിയും തമ്മിൽ കൃത്യമായി ഇഴചേർന്ന് കൊണ്ടുപോവുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഇന്ത്യൻ സിനിമകളിൽ നന്നേ കുറവുള്ള ഒരു Genre Mix ആണത്. Agent Sai Srinivasa Athreya മാത്രമാണ് ഓർമ്മയിൽ നിലനിൽക്കുന്ന കോമിക് സസ്പെൻസ് ത്രില്ലർ. ഈ സിനിമ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. കോമഡിയും ത്രില്ലറും ഒപ്പം ബ്ലാക്ക് ഹ്യൂമറും കൂടി ഗംഭീരമായി കൂട്ടിയിണക്കിയിരിക്കുകയാണ് Mathu Vadarala. സത്യത്തിൽ Andhadhunന് ശേഷം ആ വിഭാഗത്തിൽ പൂർണ്ണമായി വിജയിച്ച ചിത്രമെന്ന് വിശേഷിപ്പിക്കാം ഇതിനെ.

🔻കോമഡി ഡ്രാമയിൽ തുടങ്ങി പൊടുന്നനെ ത്രില്ലറിലേക്കും അതിലൂടെ ബ്ലാക്ക് ഹ്യൂമറിലേക്കും വീണ്ടും ത്രില്ലറിലേക്കും ഒരൊറ്റ ചാട്ടമാണ് കഥ. ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് അമ്പരന്നു പോയി എന്നതാണ് സത്യം. ഒരു പുതുമുഖ സംവിധായകൻ കൂടിയാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ് ഇരട്ടിയായി. സത്യത്തിൽ ത്രില്ലർ ആഗ്രഹിക്കുന്നവർ വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് mathu Vadarala.ഇന്ത്യൻ സിനിമകളിൽ തീർത്തും അപൂർവ്വമായ അനുഭവങ്ങളിൽ ഒന്ന്. ഒപ്പം പോപ്പ് കൾച്ചർ റഫറൻസുകളും. ഒന്നുകൂടി പറയുന്നു സിനിമയെ പറ്റി യാതൊന്നും അറിയാതെ തന്നെ കാണുക. കൂടുതൽ വലിച്ച് നീട്ടുന്നില്ല.

🔻FINAL VERDICT🔻

Andhadhunന് ശേഷം ഇത്രയേറെ Genre Mixകൾ സമർത്ഥമായി ഉപയോഗിച്ച സിനിമ Mathu Vadaralaയാണെന്ന് നിസ്സംശയം പറയാം. ഒരിക്കൽ പോലും കാണികളുടെ ഊഹങ്ങൾ ശരിയാണെന്ന് തോന്നിപ്പിക്കാത്ത, ഒരു ഗംഭീര സംവിധായകനെയും തിരക്കഥാകൃത്തിനെയും അടയാളപ്പെടുത്തുന്ന സിനിമ. കണ്ടില്ലെങ്കിൽ ശരിക്കും നഷ്ടമാണെന്നേ പറയാനുള്ളൂ.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments