Like Crazy

February 03, 2020



Year : 2011
Run Time : 1h 26min

🔻മനോഹരമായ തുടക്കവും പ്രേക്ഷകരെ ഒരു മാജിക്കൽ ഫീലിലേക്ക് എലവേറ്റ് ചെയ്യുന്ന പക്വമായ, പ്രണയാതുരമായ അവതരണവും. ഏറെ പ്രതീക്ഷയായിരുന്നു ഇത്തരത്തിലൊരു സ്വപ്നതുല്യമായ തുടക്കം ഒരു പ്രേക്ഷകന് എന്ന നിലയിൽ ലഭിച്ചപ്പോൾ. എന്നാൽ കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്ടുകൾ കഥയിലേക്ക് കടന്നുവരുന്നത് മുതൽ ദുർബ്ബലമായിപ്പോവുന്നുണ്ട് അവതരണം. പ്രണയം നിറഞ്ഞുനിൽക്കുന്ന ഒരു രംഗം കഴിഞ്ഞുടനെ തന്നെ ഇരുവരും തമ്മിൽ പിരിയുന്ന കാരണമൊന്നും വ്യക്തമായി പറഞ്ഞ് വെക്കാൻ സാധിക്കാത്തിടത്ത് ആസ്വാദനം കുത്തനെ ഇടിയുന്നുണ്ട്. അവിടുന്ന് uplift ചെയ്യാൻ അൽപ്പം സമയം എടുക്കുന്നുമുണ്ട്. തുടർന്ന് വീണ്ടും പഴയ ഫീലിലേക്ക് ഉയർന്ന് വരുമ്പോൾ പാളിച്ചകളൊക്കെ മറക്കാൻ സാധിച്ചാൽ നല്ലൊരു റൊമാന്റിക്ക്  മൂവി ആസ്വദിക്കാം. ഫെലിസിറ്റിയുടെ ചിരിയിൽ പോലും അപാര ക്യൂട്ട്നെസ്സ് നിറഞ്ഞ് നിൽക്കുന്നുണ്ട്. ഫെലിസിറ്റിയെ ഏറ്റവും സുന്ദരിയായി കാണാൻ സാധിച്ചതും ഈ ചിത്രത്തിലാണ്. ഒപ്പം നല്ല പ്രകടനവും.

As a one time watchable movie, 'Like Crazy' is a recommended one.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments