Eye In The Sky
February 17, 2020🔻Kenyaയിലെ Nairobiയിലേക്ക് എല്ലാ കണ്ണുകളും ഉറ്റുനോക്കുകയാണ്. Al-Shabaab എന്ന ടെററിസ്റ്റ് ഗ്രൂപ്പിന്റെ കണ്ണികളിൽ ചിലർ അവിടെയൊരു യോഗം ചേരുകയാണ്. ആ വിവരം ലഭിച്ച ബ്രിട്ടീഷ് സൈനിക മേധാവികൾ അവിടേക്ക് drone attack നടത്താനുള്ള കണക്കുകൂട്ടലുകളിലും. പല രാജ്യങ്ങളും കരിമ്പട്ടികയിൽ ചേർത്തിട്ടുള്ള ഇവരെ ഒരുമിച്ച് കിട്ടിയ സുവർണ്ണാവസരം പാഴാക്കാനാവില്ലെന്ന് കേണൽ പവലിന് നന്നായി അറിയാം. എന്നാൽ അതിനായുള്ള തയ്യാറെടുപ്പുകളിൽ അപ്രതീക്ഷിതമാം വിധം വെല്ലുവിളികൾ നിറയുന്നു.
Year : 2015
Run Time : 1h 42mi
🔻എല്ലായിപ്പോഴും ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളിൽ ഒന്നാണ് Modern Warfare. ലോകത്തിന് ഭീഷണിയായി നിൽക്കുന്നവരെ, അല്ലെങ്കിൽ തങ്ങളുടെ രാജ്യങ്ങൾക്ക് ഭീഷണിയായവരുടെ നിലനിൽപ്പിനെ തന്നെ ഇല്ലായ്‌മ ചെയ്യാനുള്ള പുതു വിദ്യകളിൽ മുഴുകുകയാണ് ഭൂരിഭാഗം രാജ്യങ്ങളും. എന്നാൽ മനുഷ്യരാശിക്ക് ഇവ എത്രത്തോളം ദോഷം ചെയ്യുന്നുണ്ടെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ഈ സിനിമ മുന്നോട്ട് വെക്കുന്നതും അങ്ങനെയൊരു ചർച്ചയാണ്. Drone attackന്റെ പ്ലാനിങിനിടയിലും അവർക്ക് മുന്നിൽ തടസ്സമായി നിൽക്കുന്നത് കേവലം കുറച്ച് ബ്രെഡ്ഡുകൾ. അതെങ്ങനെയെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കുക.
🔻ഒരു War മൂവി കാണികളിൽ സൃഷ്ടിച്ചെടുക്കുന്ന ഭീകരാന്തരീക്ഷമുണ്ട്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന് മനസ്സിൽ ബോധം സൃഷ്ടിച്ചെടുക്കുന്ന വിദ്യ. പൂർണ്ണമായി ഒരു war movie എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇതുമൊരു യുദ്ധമാണ്. മനുഷ്യത്വവും മതവെറിയും തമ്മിലുള്ള യുദ്ധം. എന്നാൽ നാമിപ്പോൾ സ്ഥിരം കേൾക്കുന്ന 'Collateral Damage' എന്ന വാക്ക് പ്രസക്തമാകുന്ന സന്ദർഭം ഇവിടെ വന്ന് ചേരുകയാണ്. അതോടെ യുദ്ധത്തിന്റെ ഉള്ളടക്കത്തിന് തന്നെ വ്യതിയാനം സംഭവിക്കുന്നു.
🔻ചടുലത നിറഞ്ഞ ത്രില്ലർ അല്ല ഈ ചിത്രം. എന്നാൽ ഒരു പോയിന്റ് കഴിയുമ്പോൾ ഓരോ സംഭാഷണങ്ങളും നമ്മുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. 'Refer Up' എന്ന code നമ്മെ അസ്വസ്ഥപ്പെടുത്തുന്നതിന് കയ്യും കണക്കുമില്ല. അനേകം ജീവനുകൾ നഷ്ടപ്പെടാൻ കെല്പുള്ള സാഹചര്യത്തിനും drone attackനുമിടയിൽ military operation ലീഡ് ചെയ്യുന്ന ഓരോരുത്തർക്കും വ്യക്തമായ വോയിസ് നല്കുന്നിടത്ത് മികച്ച മൊമന്റുകൾക്ക് ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. സിനിമാറ്റിക്ക് ഗിമ്മിക്കുകൾ കേവലം ചില രംഗങ്ങളിൽ മാത്രം സമർത്ഥമായി ഉപയോഗപ്പെടുത്തി, ബാക്കിയൊക്കെയും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കും വിധം അവതരിപ്പിച്ച സംവിധായകൻ Gavin Hood പ്രശംസ അർഹിക്കുന്നുണ്ട്. അത്ര മികവുറ്റ രീതിയിൽ തന്മയത്വത്തോടെ ആഖ്യാനം ചെയ്തിട്ടുണ്ട് ഈ വിഷയത്തെ. ടെക്നിക്കലി ചില കാര്യങ്ങളിൽ സംശയമുണ്ടെങ്കിലും അതൊരു പോരായ്മയായി നിഴലിക്കുന്നില്ല.
🔻Helen Mirren ഗംഭീരമായ സ്‌ക്രീൻ പ്രസൻസ് കൊണ്ട് കേന്ദ്രകഥാപാത്രമായി മാറുന്നുണ്ട്. Barkhad Abdi തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. Aaron Paulന്റെ പ്രകടനം ഗംഭീരം. തനിക്ക് നിറഞ്ഞുനിൽക്കാൻ സാധിക്കുന്ന സീനുകളിൽ ആ കഥാപാത്രത്തിന്റെ ഹർഷസംഘർശങ്ങൾ മികവുറ്റ രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ മറ്റാരേക്കാളും ഓർമ്മ നിൽക്കുക ആ കഥാപാത്രമാവും.
🔻FINAL VERDICT🔻
ആ നിശബ്ദതയിൽ നിന്ന് പെട്ടെന്നൊരു മോചനം ലഭിക്കുക കാണിയെന്ന രീതിയിൽ നമുക്ക് പ്രയാസകരമാണ്. മനുഷ്യരാശിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന വസ്തുതയെ ഗംഭീരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക്. ഒന്നേമുക്കാൽ മണിക്കൂർ ഒരിക്കലും നഷ്ടബോധം തോന്നാത്ത വിധം മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകയാണ് ഈ ചിത്രം.
AB RATES ★★★½
0 Comments