Pati Patni Aur Woh
February 13, 2020Year : 2019
Run Time : 2h 6min
🔻പതിവ് കാർത്തിക് ആര്യൻ സിനിമ പോലെ തന്നെ മറ്റൊരു ചിത്രം. പുതുമയില്ലാത്ത കഥയാണെങ്കിലും ആവശ്യത്തിന് കോമഡി നമ്പറുകൾ ഭംഗിയായി കോർത്തിണക്കിയ നല്ലൊരു എന്റർടൈനർ ആണ് Pati Patni Aur Woh. കാർത്തിക്കിന് പതിവ് മാനറിസവും നെടുനീളൻ ഡയലോഗുകളും കൊണ്ട് തകർക്കാൻ സ്‌പേസ് ഉള്ളപ്പോഴും ശ്രദ്ധ നേടുന്നത് അപർശക്തിയുടെ ഫഹീം റിസ്‌വി എന്ന കഥാപാത്രമാണ്. പുള്ളിയെ സ്‌ക്രീനിൽ കണ്ടാൽ ചിരി ഗ്യാരന്റി എന്ന കണക്കെയാണ് സിനിമയുടെ പോക്ക്. കൺഫ്യൂഷൻ കോമഡി നന്നായി ചിരിക്കാനുള്ള വക നൽകുന്നുണ്ട്.
🔻നായികമാരായ ഭൂമിയെയും അനന്യയെയും അപാര ക്യൂട്ടിനെസ്സോടെ സിനിമയിൽ കാണാം. ഇരുവരുടെയും റോളുകൾ ഒട്ടും വെല്ലുവിളി ഉയർത്തുന്നതല്ലെങ്കിലും സംഗതി കളറായി. ഭൂമിയുടെയും കാർത്തികിന്റെയും ഇന്ററാക്ഷൻ സീനുകൾ രസകരമായിട്ടുണ്ട്. ആ രംഗങ്ങളിലെ ഡയലോഗുകളും. ഒടുക്കം ഊഹിക്കാവുന്ന സിമ്പിളായ ഒരു ഉപസംഹാരത്തിൽ എത്തിച്ചേരുന്നതോടെ ചിത്രം അവസാനിക്കുന്നു.
🔻കാർത്തിക്ക് ആര്യന്റെ luka chuppiയോളം ഇഷ്ടപ്പെട്ടില്ലെങ്കിലും നിരാശ നൽകാത്ത ഒരു എന്റെർറ്റൈനെർ ആണ് ഈ ചിത്രം. കഥയൊന്നും വകവെക്കാതെ നേരമ്പോക്ക് മാത്രമാണ് ഉദ്ദേശമെങ്കിൽ കുറെ ചിരിക്കാൻ വക നൽകുന്ന തൃപ്തികരമായ ടൈംപാസ്സ് ഫ്ലിക്ക്.
AB RATES ★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments