Servant S1

February 03, 2020



🔻Night Shyamalanന്റെ ഭൂരിഭാഗം  സിനിമകൾക്കും ഏറെ പ്രത്യേകത തോന്നിയിട്ടുണ്ട്. സിനിമയുടെ കഥക്ക് അനുയോജ്യമായ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ തന്റേതായ സിഗ്നേച്ചർ അദ്ദേഹം പതിപ്പിക്കാറുണ്ട്. The Village എന്ന underrated സിനിമ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. Servant സീരീസിൽ അദ്ദേഹം പ്രൊഡ്യൂസർ ആണെങ്കിൽ കൂടി അദ്ദേഹത്തിന്റെ പല കരവിരുതുകളും കാണാനാവും. ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യുന്ന വിധമാണ് എടുത്ത് പറയേണ്ടത്. Jump Scare പേരിന് പോലുമില്ലാതെ കാണികളിൽ creepy atmosphere ഈ സീരീസ് നൽകുന്ന വിധം കണ്ടറിയേണ്ടത് തന്നെ.

Year : 2019
Episode : 10
Run Time : 30 min each

🔻ഡൊറോത്തിയും ഷോണും തങ്ങളുടെ കുഞ്ഞിനെ നോക്കാനായി ഒരു സെർവന്റിനെ ആവശ്യപ്പെട്ട് പത്രത്തിൽ പരസ്യം കൊടുക്കുന്നു. പലരും അതിനായി അപേക്ഷ അയച്ചെങ്കിലും അതിലൊന്നിലും തൃപ്തിപ്പെടാതെ വന്ന, റിപ്പോർട്ടറായി ജോലി ചെയ്യുന്ന ഡൊറോത്തി ഒടുവിൽ എത്തിച്ചേർന്നത് ലിയാന്റെ CVയിലാണ്. അതിൽ പ്രത്യേകത അനുഭവപ്പെട്ട ഡൊറോത്തി ലിയാനെ സർവെന്റായി നിശ്ചയിക്കുന്നു. എന്നാൽ അവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ ദുരനുഭവങ്ങളായിരുന്നു.

🔻ഓരോ ആഴ്ചയും റിലീസ് ആവുന്ന എപ്പിസോഡുകളായാണ് servant കണ്ടുതീർത്തത്. അതുകൊണ്ട് തന്നെ Binge watch ചെയ്യുന്ന ഒരാളുടെ അനുഭവമായിരിക്കില്ല ഒരു പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ലഭിച്ചിട്ടുണ്ടാവുക. ആസ്വാദകനെന്ന നിലയിൽ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും  ഞാൻ ചെയ്തിട്ടുള്ളത്. കാരണം എന്തെന്നാൽ ഭൂരിഭാഗം എപ്പിസോഡുകളിലും കഥയെ പറ്റി യാതൊരു ഐഡിയയും നമുക്ക് ലഭിക്കില്ല എന്നത് തന്നെ. കാണുന്നവരിൽ കൺഫ്യൂഷൻ ക്രിയേറ്റ് ചെയ്യുക എന്ന ദൗത്യം കൃത്യമായി ഓരോ എപ്പിസോഡും നിർവ്വഹിക്കുമ്പോൾ കിളി പോയ പോലെ നോക്കിയിരിക്കാം എന്നത് മാത്രമായിരുന്നു പ്രതിവിധി. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ സീരീസിൽ ഉള്ളൂ. എന്നിട്ടാണ് ഇമ്മാതിരി ചെയ്ത്ത്.

🔻ആദ്യ എപ്പിസോഡിൽ തന്നെ ഒരു മാരക ട്വിസ്റ്റ് ഒളിപ്പിച്ച് വെച്ചപ്പോൾ അതിനെ പറ്റി കൂടുതൽ അറിയാനായി ആഗ്രഹം തോന്നും ഓരോ എപ്പിസോഡ് കഴിയുമ്പോഴും. എന്നാൽ കൈ വഴുതി പോവുന്ന മീൻ പോലെ പിടിച്ചാൽ കിട്ടാത്ത കഥാസന്ദർഭങ്ങളുമായി വേറൊരു തലത്തിലേക്ക് യാത്ര ചെയ്യുകയാണ് ഓരോ എപ്പിസോഡും. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിന് ഉൾകൊള്ളാൻ സാധിക്കാത്ത വിധം വിദഗ്ധമായി നമ്മെ കബളിപ്പിക്കുന്നുണ്ട് സംവിധായകൻ. ഒടുവിൽ സീസൺ ഫിനാലെയിൽ cliffhangerൽ നിർത്തി ഒരു എന്റിങ്ങും. അടുത്ത സീസണിനായി കാത്തിരിക്കാൻ അത് മാത്രം മതിയാവും.

🔻ഡാർക്ക് atmosphere കൊണ്ട് ഓരോ രംഗവും നിറയുമ്പോഴും creepy ഫീൽ നൽകുന്ന പശ്ചാത്തലസംഗീതം കാതുകളിൽ താങ്ങി നിൽക്കുമ്പോഴും ഭയം അരിച്ചിറങ്ങും കാണികളിൽ. അത്ര ഗംഭീരമായിട്ടാണ് ടെക്നിക്കൽ വശങ്ങൾ കഥയോട് ചേർന്ന് നിൽക്കുന്നത്. പല ക്യാമറ ആംഗിളുകൾ പോലും വേറൊരു തലത്തിലേക്ക് ആ രംഗങ്ങളെ എലവേറ്റ് ചെയ്യുന്നുണ്ട്. നിഗൂഢത നിറഞ്ഞ കഥയെ അതിനേക്കാൾ നിഗൂഢമായ അവതരണശൈലിയിലൂടെ പുതു അനുഭവമാക്കി മാറ്റുന്നുണ്ട് സംവിധായകൻ. അതിനായി കഥാപാത്രങ്ങളായി തന്നെ നിലകൊള്ളുന്നുണ്ട് ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും.

🔻FINAL VERDICT🔻

ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ ഒരു പാഠപുസ്തകമാണ് Servant. Jump Scare കണ്ട് മടുത്തവർക്ക് നല്ലൊരു പ്ലോട്ടും അതിനൊപ്പം നിൽക്കുന്ന അവതരണവുമായി മികച്ച അനുഭവമാകും സീരീസ് സമ്മാനിക്കുക. Night Shyamalan എന്ന പേര് നമുക്ക് നൽകുന്ന പ്രതീക്ഷ അസ്ഥാനത്താക്കുന്നില്ല Servant. ദൈർഖ്യം കുറവായത് കൊണ്ട് തന്നെ വേഗം തീരുകയും ചെയ്യും.

 AB RATES ★★½

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments