Tigers Are Not Afraid

February 12, 2020



🔻മെക്സിക്കോ എന്ന ചെറു രാജ്യം സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന ഒന്നാണ്. മാത്രമല്ല വളർച്ചാനിരക്കിലും തങ്ങളുടേതായ സ്ഥാനം അവർ കണ്ടെത്തുന്നുണ്ട്. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ അഭിവാജ്യ ഘടകങ്ങളിൽ ഒന്ന് തന്നെയാണ് ഈ രാജ്യം. എന്നാൽ ഇവയ്‌ക്കെല്ലാം ഭീഷണിയായി നിൽക്കുന്ന ഒന്നുണ്ട് ആ രാജ്യത്ത്. ലോകത്തെ ഏറ്റവും വലിയ Drug Cartelഉകളിൽ ഒന്നാണ് ഈ രാജ്യം. ഒപ്പം Organ Traffickingഉം.

Year : 2017
Run Time : 1h 23min

🔻നാം സ്ഥിരം വായിക്കുന്ന ഫെയറി ടെയ്‌ലുകളിൽ എന്തെല്ലാം കാര്യങ്ങളാണ് തുടർച്ചയായി വരാറുള്ളത്. രാജകുമാരൻ. രാജകുമാരി,അവരുടെ പരിവാരങ്ങൾ, ദുർമന്ത്രവാദികൾ, കടുവകൾ, ചെന്നായകൾ അങ്ങനെ നീണ്ടുപോകും സംഗതികൾ. ഇവയ്‌ക്കെല്ലാം പുറമെ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു കാര്യം കൂടിയുണ്ട്. മൂന്ന് വരങ്ങൾ. ഇതേ കുറിച്ച് സംസാരിക്കുന്ന വിദ്യാർത്ഥികളുടെ കാതുകളിലാണ് വെടിശബ്ദം മുഴങ്ങുന്നത്. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലിലാണ് ഓരോരുത്തരും.

അങ്ങനെയൊരു സന്ദർഭത്തിലാണ് എസ്‌ട്രെല്ല ഷൈനിനെയും സംഘത്തെയും കണ്ടുമുട്ടുന്നത്. നഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾ മാത്രം കയ്യിലൊതുക്കാൻ വിധിക്കപ്പെട്ട ചില ബാല്യങ്ങൾ. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കരുതലും അറിഞ്ഞ് ജീവിക്കേണ്ട പ്രായത്തിൽ കയറിക്കിടക്കാൻ ഒരു മേൽക്കൂര പോലും ഇല്ലാത്ത കുരുന്നുകൾ. അവർക്കിടയിലേക്ക് എസ്‌ട്രെല്ല കൂടി വരുമ്പോൾ അവളൊരു ദൗത്യത്തിന്റെ കൂടി ഭാഗമാവുകയായിരുന്നു. അവർക്ക് ചുറ്റും അനേകം വെല്ലുവിളികളും.

🔻കേവലമൊരു സിനിമ എന്നതിലുപരി വ്യക്തമായ രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയാണ് Tigers Are Not Afraid. സിനിമയുടെ കേന്ദ്രകഥാപാത്രങ്ങളായ ബാല്യങ്ങളിലൂടെ തുറന്ന് കാട്ടുന്നത് രാജ്യത്തിന്റെ തന്നെ സാമൂഹികവ്യവസ്ഥിതിയെയാണ്. Sicario എന്ന ചിത്രത്തിൽ കണ്ട Drug Cartelsനെ അതിന്റെ തീവ്രതയോടെ ദർശിക്കാനാവും ഈ ചിത്രത്തിൽ. ഒരു സുപ്രഭാതത്തിൽ തനിക്ക് ചുറ്റുമുള്ളവരൊക്കെ കാണാതാവുകയെന്ന ദുസ്വപ്നവും പേറി ജീവിക്കുന്ന ജനങ്ങളുടെ നേർക്കാഴ്ച്ചയാണ് ഓരോ കഥാപാത്രങ്ങളും. സംസാരശേഷി ഉണ്ടായിരുന്ന Morro എന്തോ കണ്ട് ഭയന്ന് സംസാരശേഷി നഷ്ടപ്പെട്ടതാണെന്ന സ്റ്റേറ്റ്മെന്റിൽ തന്നെയുണ്ട് സാധാരണജനങ്ങളുടെ ദുസ്സഹമായ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ. ഇത്തരത്തിൽ അനവധി ജീവനുകളുടെ ബാക്കിപത്രമാണ് ഈ ചിത്രം.

🔻സിനിമയെന്ന രീതിയിൽ അതിന്റെതായ മികവ് പുലർത്തുന്നുണ്ട് ഈ ചിത്രം. സാധാരണ ഗതിയിലുള്ള അവതരണത്തിൽ ഭംഗിയായി ഫാന്റസി-ഹൊറർ എലമെന്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നത് കാണാം. സിനിമയെന്ന നിലയിലുള്ള അനുഭവത്തിന് അത് മാറ്റേകുന്നുണ്ട്. ഭൂരിഭാഗവും റിയലിസ്റ്റിക് രീതി അവലംബിക്കുന്ന അവതരണം ആസ്വാദനത്തിന് ഗുണം ചെയ്യുന്നുണ്ട്. ആ കുട്ടികളുടെ ഗംഭീര പ്രകടനം പറയാതിരിക്കാൻ പറ്റില്ല. എന്തൊരു റിയാലിറ്റിയാണ് അവർ പകർന്ന് നൽകുന്നത്. ഒപ്പം രാത്രിയുടെ ഭീകരത പകർത്തിയെടുക്കുന്ന ഛായാഗ്രഹണമികവും പശ്ചാത്തലസംഗീതവും അഭിനന്ദനാർഹം തന്നെ.

🔻FINAL VERDICT🔻

Drug Mafiaയുടെയും Organ Traffickingന്റെയും ഇരയായി കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെയും കാണാനില്ല എന്ന് മാത്രം അറിവുള്ള അറുപതിനായിരത്തോളം ജീവനുകളുടെയും ഓർമപ്പെടുത്തലാണ് ഈ ചിത്രം. മെക്സിക്കോ എന്ന രാജ്യത്തിൻറെ ക്രൈം റേറ്റ് ഏറ്റവും കൂടുതൽ കുടിയിരിക്കുന്നത് ഈ രണ്ട് സംഗതികളിലാണ്. അവിടുത്തെ ബാല്യങ്ങളെ എങ്ങനെയാണ് ഇതൊക്കെ ബാധിക്കുന്നത്.? ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ ചിത്രം. കേവലം ഒന്നര മണിക്കൂറിൽ ഒരുപാട് ജീവിതങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments