Mardaani 2
February 13, 2020🔻പോലീസിനെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന, വളരെ പൈശാചികവും ഈഗോയിസ്റ്റിക്കുമായ mindset ഉള്ള ഒരു വില്ലനെ നേരിടേണ്ടി വരികയാണ് SP ശിവാനി റോയിക്ക്. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ക്രൂരവും മൃഗീയവുമായ രീതിയിൽ കൊലപ്പെടുത്തുകയും ചെയ്യുന്ന സൈക്കോ. കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ക്രൈം റേറ്റിന് ആക്കം കൂട്ടാതിരിക്കാൻ ആ കൊലയാളിയെ കണ്ടെത്തുകയെന്നതാണ് ഒരേയൊരു പോംവഴി.
Year : 2019
Run Time : 1h 43min
🔻ഒരു സസ്പെൻസ് ത്രില്ലറല്ല മർദാനി 2. ആദ്യ രംഗം തന്നെ വില്ലനെ കാണിക്കുകയും തുടർന്ന് കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള ക്യാറ്റ് & മൗസ് ഗെയിമുമാണ് നമുക്കായി കാത്തിരിക്കുന്നത്. അങ്ങനെയൊരു പ്ലോട്ടിൽ വരാവുന്ന ക്ലിഷേകൾ പലതും ലൈവായി നിലനിൽക്കുന്നതും അവതരണത്തിലെ old school ശൈലി ആസ്വാദനത്തെ ഒരൽപം പിന്നോട്ടടിക്കുന്നതും സിനിമയിൽ പോരായ്‌മ തന്നെയാണ്. എന്നാൽ വില്ലനായി വന്ന Vishal Jethwaയുടെ ഗംഭീര പ്രകടനം നമ്മെ വിസ്മയിപ്പിക്കും. ഒപ്പം ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങളും gender equality, സ്ത്രീസുരക്ഷ, ഇന്ത്യയിലെ ക്രൈം റേറ്റ് തുടങ്ങിയ വിഷയങ്ങളിൽ സൊസൈറ്റിയുമായുള്ള കലഹങ്ങളും എല്ലാ കാലഘട്ടത്തിലും പ്രസക്തിയാർജിക്കുന്ന ഒന്നാണ്. പ്ലോട്ടിനോട് ചേർന്ന് നിൽക്കാത്ത ഒറ്റ രംഗം പോലും ഒന്നേ മുക്കാൽ മണിക്കൂർ മാത്രം ദൈർഖ്യമുള്ള ചിത്രത്തിൽ കാണിച്ച് തരാനാവില്ല. അത്ര crisp യും വെടിപ്പായും ത്രില്ലർ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒപ്പം റാണി മുഖർജിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
🔻ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഒരു തവണ കാണാനുള്ള വക മർദാനി 2 ഒരുക്കിവെച്ചിട്ടുണ്ട്. പോരായ്മകൾ ഒരുപാടുണ്ടെങ്കിലും ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രത കൊണ്ട് അവയൊക്കെയും മറന്ന് കളയാൻ സാധിക്കും. ഫലമോ അത്യാവശ്യം ആസ്വദിച്ച് കാണാവുന്ന ഒരു ത്രില്ലറും.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments