A Perfect Man

February 13, 2020



🔻വലിയൊരു എഴുത്തുകാരനാവണമെന്നാണ് മാത്യുവിന്റെ ആഗ്രഹം. എന്നാൽ ഏറെ പരിശ്രമിച്ചെഴുതിയ രചനകൾ പോലും പബ്ലിഷ് ചെയ്യാൻ സാധിക്കാത്തതിന്റെ വിഷമവും അവനിലുണ്ട്. ക്ലീനിങ്ങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന മാത്യുവിന് ആയിടക്കാണ് അന്തരിച്ച ഒരു പട്ടാളക്കാരൻ താമസിച്ചിരുന്ന വീട്ടിൽ ജോലി കിട്ടിയത്. അവിടെ വെച്ച് അവന്റെ ജീവിതം ഒരു വഴിത്തിരിവിലേക്ക് സഞ്ചരിക്കുകയായിരുന്നു.

Year : 2015
Run Time : 1h 44min

🔻ആ വീട്ടിൽ നിന്ന് മാത്യുവിന് ലഭിച്ച ഒരു ജേർണൽ തന്റെ പേരിൽ പുസ്തകമായി പബ്ലിഷ് ചെയ്യുന്നു. കണ്ണടച്ച് തുറക്കുന്നതിനും മുമ്പായിരുന്നു അവന്റെ വളർച്ച. ആഗ്രഹിച്ചത് പോലെ പേരും പ്രശസ്തിയും അവനെ തേടിയെത്തി. എന്നാൽ ഒരു ഊരാക്കുരുക്കിലേക്കായിരുന്നു ആ യാത്രയെന്ന് മൂന്ന് വർഷത്തിന് ശേഷമാണ് മാത്യു തിരിച്ചറിഞ്ഞത്.

🔻തീരെ സങ്കീർണ്ണമല്ലാത്ത, ഏതൊരാൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവതരണമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നമ്മെ കൺഫ്യൂഷൻ അടിപ്പിക്കാനായി യാതൊരു കൈകടത്തലും കഥയിൽ കാണാൻ സാധിക്കില്ല. എന്നാൽ കാണികളുടെ താല്പര്യമൊട്ട് കുറയുകയുമില്ല. അത്ര പക്വമായാണ് കഥയെ സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്.

🔻അതിവേഗം നീങ്ങുന്ന ത്രില്ലറായിട്ടല്ല കഥയെ അവതരിപ്പിച്ചിരിക്കുന്നത്. നീരസമുണ്ടാക്കാത്ത വിധം കഥയിലേക്ക് കടക്കാൻ സമയമെടുത്തതിന് ശേഷം മാത്രം ബാക്കിയുള്ള കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ശേഷം മെയിൻ കണ്ടന്റിലേക്ക് കടക്കുകയും ചെയ്യുന്ന വിധമാണ് ആഖ്യാനം. ഒരിക്കലും അതൊരു പോരായ്മയായി തോന്നില്ല എന്ന് മാത്രമല്ല ഓരോ നിമിഷം കഴിയുമ്പോഴും കാണിയെന്ന നിലയിൽ കൂടുതൽ താല്പര്യവാനാക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

🔻ചില രംഗങ്ങളിൽ മാത്രം കഥാപാത്രം കണക്കെ ഒഴുകിവരുന്ന പശ്ചാത്തലസംഗീതമുണ്ട്. ആ സീനിന്റെ അവതരണത്തേക്കാളേറെ നമ്മുടെ ശ്രദ്ധ പതിക്കുക ആ മ്യൂസിക് നോട്ടിലായിരിക്കും. സുപ്രധാന രംഗങ്ങളിലെല്ലാം സംഗീതം അഭിവാജ്യഘടകമായി നിലകൊള്ളുന്നുണ്ട് ചിത്രത്തിൽ. ലളിതമായ തിരക്കഥക്കും  കയ്യടക്കത്തോടെയുള്ള അവതരണത്തിനുമൊപ്പം ഒരു ത്രില്ലറായി ചിത്രത്തെ മാറ്റുന്നതിൽ പശ്ചാത്തലസംഗീതവും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം നായകന്റെ പ്രകടനവും മികച്ചുനിൽക്കുന്നുണ്ട്.

🔻FINAL VERDICT🔻

ഒരു ഫാസ്റ്റ് പേസ്ഡ് ത്രില്ലർ അല്ല നമുക്കായി കാത്തിരിക്കുന്നത്. പകരം ഡ്രാമയായി പാതിയോളം പിന്നിട്ട ശേഷം കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്റ്റ് നമുക്ക് മുന്നിൽ  തുറന്ന് കാട്ടി, ശേഷം മാത്രം ത്രില്ലർ പരിവേഷം സ്വീകരിക്കുന്ന മികച്ച ചിത്രമാണ്. അധികം കണ്ടുകാണാൻ സാധ്യതയില്ലാത്ത കഥയായത് കൊണ്ട് തന്നെ നല്ലൊരു അനുഭവം തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ചെറിയൊരു സന്ദേശം കൂടി ചിത്രം അവശേഷിക്കുന്നുണ്ട്.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments