Equals

February 25, 2020



🔻ചില സിനിമകളോട് അവയുടെ പ്രമേയങ്ങൾക്കപ്പുറം നമുക്കൊരു അടുപ്പം തോന്നും. നമ്മെ ആകർഷിക്കത്തക്ക പുതുമയൊന്നും കഥയിൽ കാര്യമായി കാണാൻ സാധിക്കില്ല. എന്നാൽ ഉള്ള കാര്യങ്ങളെ പ്രേക്ഷകനോട് അടുപ്പിക്കുന്നതിൽ അണിയറപ്രവർത്തകരുടെ വൈദഗ്ധ്യം അനുഭവിച്ചറിയാൻ സാധിക്കും. അങ്ങനെ പ്രിയപ്പെട്ട ഒത്തിരി സിനിമകളുണ്ട്. ആ നിരയിലേക്ക് ചേക്കേറുകയാണ് Equals എന്ന ചിത്രവും.

Year : 2015
Run Time : 1h 41min

🔻മനോവികാരങ്ങൾ കുറ്റമായി കണക്കാക്കുന്ന ഒരു ലോകം. അവിടെ താമസിക്കുന്നവരെല്ലാം എല്ലാ ദിവസവും ഒരേ പതിവ് കാര്യങ്ങളിൽ ഏർപ്പെടുന്നവർ. മറ്റുള്ളവരുമായി യാതൊരു സ്നേഹബന്ധത്തിലും ഏർപ്പെടാത്തവർ. അവിടെയാണ് നിയയും സൈലസും താമസിക്കുന്നത്. അപ്രതീക്ഷിതമായാണ് അവർക്കിടയിൽ പ്രേമം മുളപൊട്ടുന്നതും. എന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തുറക്കുകയായിരുന്നു അത്.

🔻പ്രണയമെന്ന വികാരത്തെ അതിന്റെ തീക്ഷ്ണതയിൽ അവതരിപ്പിച്ചിരിക്കുന്നത് കാണാം ഈ ചിത്രത്തിൽ. എത്രത്തോളം ലളിതമാണോ അത്രത്തോളം ഹൃദ്യവുമാണ് നിയയുടെയും സൈലസിന്റെയും ആത്മബന്ധം. ഇരുവരും തമ്മിലുള്ള സംസാരങ്ങളിൽ പോലും നാം ഒരുപാട് സന്തോഷം കണ്ടെത്തും. ആ ലോകത്ത് അകപ്പെട്ടുകഴിഞ്ഞാൽ അവിടെയുണ്ടാകുന്ന ഓരോ ചലനങ്ങളും നമുക്കും ആസ്വദിക്കാം. ഒരുപക്ഷെ നമ്മിൽ തന്നെ അവരെ കണ്ടെത്താൻ സാധിക്കും നമുക്ക്.

🔻Kirsten Stewartന്റെ controlled acting ആ കഥാപാത്രത്തെ ഗംഭീരമാക്കുന്നുണ്ട്. ഏറെ ഇഷ്ടം തോന്നുന്ന നിയയെന്ന കഥാപാത്രത്തെ സിനിമ സമ്മാനിക്കുന്നു. ഹോൾട്ടിന്റെയും പ്രകടനം നന്നായിരുന്നു.Guy Pearceന്റെ കഥാപാത്രം സിനിമയിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം വശ്യമനോഹര ദൃശ്യങ്ങളും കഥയോട് രംഗങ്ങളോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതവും ആസ്വാദനത്തിന്റെ മാറ്റ് കൂട്ടുന്നു.

🔻FINAL VERDICT🔻

കഥയിൽ പുതു കണ്ടെത്താനായില്ല എന്നതൊഴിച്ചാൽ നല്ലൊരു അനുഭവം തന്നെയായിരുന്നു Equals എനിക്കായി കരുതിവെച്ചിരുന്നത്. മികച്ച പ്രകടനങ്ങളും അതിമനോഹരമായ ദൃശ്യങ്ങളും നൊമ്പരം സമ്മാനിച്ച ക്ലൈമാക്സുമടക്കം തൃപ്തികരമായ കാഴ്ച. വമ്പൻ സിനിമയെന്ന അഭിപ്രായമില്ലെങ്കിലും കണ്ടിരിക്കാം ഈ ചിത്രവും.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments