To All The Boys : P.S. I Still Love You

February 13, 2020



🔻To all the boys I've loved before എന്ന ചിത്രത്തിന്റെ പ്രമേയം അത്യന്തം രസകരമായിരുന്നു. 2018ലെ എന്റെ ഇഷ്ടം Rom-Com coming of age ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. അതിന്റെ രണ്ടാം ഭാഗമാണ് ഇന്ന് netflix റിലീസ് ആയ I Still Love You.

Year : 2020
Run Time : 1h 41min

🔻താൻ പ്രണയിക്കുന്നവർക്ക് എഴുതിയ കത്തുകൾ ഉണ്ടാക്കിയ കുഴപ്പങ്ങളിൽ നിന്ന് കരകയറി സ്വസ്ഥമായ ജീവിതത്തിലേക്ക് കടക്കുകയാണ് ലാറ. ഒപ്പം തന്നെ ആദ്യ ഡേറ്റിനായി വിളിച്ച പീറ്ററുമുണ്ട്. ഇരുവരും തമ്മിലുള്ള ഇഷ്ടം പനപോലെ വളരുന്ന സമയത്താണ് അവർക്കിടയിലേക്ക് പുതിയൊരാളുടെ എൻട്രി. താൻ എഴുതിയ അഞ്ച് കത്തുകളുടെ ഉടമകളിൽ ഒരാളായ ജോൺ ആമ്പ്രൂസ്.

🔻ആദ്യ ഭാഗം കാണികൾക്ക് പകർന്ന് നൽകിയ ഫ്രഷ്‌നെസ്സ് ഈ ചിത്രത്തിന് പൂർണ്ണമായി നൽകാൻ സാധിച്ചില്ല എന്നതാണ് ഇത്തവണ പോരായ്മയായി തോന്നിയത്. വലിയ സങ്കീർണ്ണതകൾ നിറഞ്ഞ ജീവിതമൊന്നുമല്ല അവരുടേത്. എങ്കിലും ചെറിയ കാര്യങ്ങൾ പോലും അവരെ സന്തോഷിപ്പിക്കുകയും അത്യന്തം ദുഖത്തിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഹോളിവുഡ് റോംകോമുകളിൽ സ്ഥിരം കണ്ടുവരുന്ന ക്ലിഷേകൾ ഇവിടെയും കാണാനാവും. എങ്കിലും മനോഹരമായ മറ്റ് ചില പ്രത്യേകതകൾ കൂടി നമുക്കായി ഒരുക്കുന്നുണ്ട് സംവിധായകൻ.

🔻ലാറ-ജോൺ ജോഡിയുടെ ഫ്ലാഷ്ബാക്ക് രംഗങ്ങളും കത്തുകളിൽ ലാറ കുറിച്ച അവളുടെ ചിന്തകളും അതിമനോഹരമാണ്. ഒരുപക്ഷെ പീറ്ററിനേക്കാൾ ജോണിനോട് അതിയായ സ്നേഹം തോന്നിപ്പോവും വിധം ഹൃദ്യം. ആ ഭാഗം മനോഹരമാക്കിയിടത്താണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആസ്വാദ്യകരമായത്. പീറ്ററും ലാറയും തമ്മിലുള്ള കോൺഫ്ലിക്റ്റുകൾ നന്നായി തന്നെ രേഖപ്പെടുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു silly matter എന്നതിൽ കവിഞ്ഞ് ആ പ്രശ്നങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കൗമാരങ്ങളുടെ മനസ്സ് ഇപ്പോഴും ചാഞ്ചാട്ടത്തിൽ ആയിരിക്കുമല്ലോ. സ്വാഭാവികം. ലാറയും Gwenനുമായുള്ള രംഗമൊക്കെ നല്ല ഫീൽ സമ്മാനിച്ചു.

🔻പതിവ് പോലെ Lana Condor അതീവ സുന്ദരിയായി തന്നെ പ്രത്യക്ഷപ്പെട്ടു. ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കും ചിരികൾക്കും പോലും എന്താ അഴക്. സംസാരശൈലിയൊക്കെ കേൾക്കാൻ തന്നെ എന്താ സുഖം. ശരിക്കും പ്രേമം തോന്നിപ്പോയി എന്നതാണ് സത്യം. ജോണിന്റെ കഥാപാത്രം അഭിനയിച്ച നടനെ സ്‌ക്രീനിൽ കാണാൻ നല്ല graceful ആയിരുന്നു. ഭംഗിയുള്ള മൊമന്റുകൾ സൗണ്ട്ട്രാക്കുകളാൽ മനോഹരമാക്കാൻ ഇത്തവണയും ചിത്രം മറന്നിട്ടില്ല. Opening Shot തന്നെ നല്ലൊരു vibe പകരുന്നുണ്ട് കാണികൾക്ക്.

🔻FINAL VERDICT🔻

ആദ്യഭാഗം കണ്ടതിന് ശേഷം മാത്രം ഇത് കാണുക. അതിനോളം ആസ്വാദനം ലഭിച്ചില്ലെങ്കിലും ഈ സിനിമക്ക് അതിന്റെതായ മൊമന്റുകൾ ഉണ്ട്. ലളിതവും സുന്ദരവും ഹൃദ്യവുമായ രംഗങ്ങളുണ്ട്. പ്രണയത്തെയും സൗഹൃദത്തേയും ആഴത്തിൽ സ്പർശിക്കുന്നുണ്ട്. നല്ലൊരു അനുഭവം തന്നെയാവും ചിത്രം സമ്മാനിക്കുക.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments