Bodies At Rest

February 17, 2020



🔻ക്രിസ്മസിന് മുമ്പുള്ള രാത്രി ആ Morgueൽ ഡോക്ടറും നേഴ്‌സും തങ്ങളുടെ ജോലികളെല്ലാം തീർത്ത് വീട്ടിലെത്താനുള്ള ഒരുക്കത്തിലാണ്. അങ്ങനെ എല്ലാം അവസാനിപ്പിച്ച് ഇറങ്ങാറാവുമ്പോഴാണ് മുഖംമൂടി ധരിച്ച 3 പേർ അവിടേക്കെത്തിയത്. കൈയിൽ തോക്കേന്തിയ അവർ ഡോക്ടറോട് ഒരു ആവശ്യം മുന്നോട്ട് വെച്ചു. ആ മോർഗിലുള്ള ഒരു മൃതശരീരത്തിൽ നിന്ന് വെടിയുണ്ട ഓപ്പറേറ്റ് ചെയ്ത് തരണമെന്ന്.

Year : 2019
Run Time : 1h 34min

🔻ചെറിയൊരു പ്രമേയത്തെ കേവലം ഒന്നര മണിക്കൂറിൽ ഒതുക്കി അവതരിപ്പിച്ചിടത്താണ് ഈ സിനിമ മോശമല്ലാത്ത അനുഭവം സമ്മാനിക്കുന്നത്. ഒരു മോർഗിൽ മാത്രം ഒതുങ്ങുന്ന ക്യാറ്റ് & മൗസ് ഗെയിം അത്യാവശ്യം വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ തന്നെ ബുദ്ധിപരമായ നീക്കങ്ങളും ഒപ്പം ക്ലിഷേകളും നമുക്ക് കാണാം. കഥയുടെ പോക്ക് വളരെ വേഗത്തിലായത് കൊണ്ട് അതൊന്നും വലിയ കാര്യമായി എടുക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് മാത്രം.

🔻രാത്രിയുടെ വന്യതയെ മോർച്ചറിയുടെ തണുപ്പിനോട് ലയിപ്പിച്ച് ഈ തീമിന് വേണ്ട കൃത്യമായ ആഖ്യാനം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ആ മോർഗിലുള്ള ഓരോ എലമെന്റും അതിനായി വഴിയൊരുക്കുന്നുണ്ട്. ഒപ്പം നമുക്ക് മുന്നിൽ നിരത്തുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനും ഒടുക്കം സാധിച്ചിട്ടുണ്ട്. ടെക്നിക്കലി നല്ലൊരു ഔട്ട്പുട്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും പ്രമേയത്തോട് ചേർന്ന് നിൽക്കുന്നുണ്ട്.

🔻FINAL VERDICT🔻

കേവലം ഒന്നരമണിക്കൂർ മാത്രമുള്ള സിനിമയെ പറ്റി കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആവുമെന്നത് കൊണ്ട് ഇവിടെ നിർത്തുന്നു. ചുരുങ്ങിയ സമയം മാത്രമുള്ള ഡീസന്റ് ത്രില്ലർ ആണ് നമുക്കായി കാത്തിരിക്കുന്നത്. പ്രതീക്ഷകൾ ഒന്നും വെച്ചുപുലർത്താതെ സമീപിച്ചാൽ തൃപ്തികരമായി അവസാനിപ്പിക്കാം ആ കാഴ്ച.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments