Good Newwz

February 24, 2020



Year : 2019
Run Time : 2h 14min

🔻വരുണും ദീപ്തിയും ഏഴ് വർഷമായി കുട്ടികൾക്കായി ട്രൈ ചെയ്തുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ കയ്യിലുള്ള ട്രൈ മുഴുവൻ സമർപ്പിച്ച ശേഷവും അത്ഭുതങ്ങളൊന്നും സംഭവിക്കാത്തത് കൊണ്ട് അടുത്ത സ്റ്റെപ്പായ IVFനെക്കുറിച്ച് അവർ ചിന്തിക്കുന്നു. അതിനായി ഡോക്ടർ ജോഷിയുടെ ലാബിൽ അവർ എത്തിച്ചേരുന്നു. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിവസങ്ങൾ അവരുടെ ജീവിതത്തിലൂടെ കടന്ന് പോവുന്ന സമയത്താണ് ജോഷിയുടെ ഒരു കോൾ അവരെത്തേടി വന്നത്. വേഗം ലാബിലേക്ക് വരണം എന്നായിരുന്നു ആഞ്ജ. അതോടെ അവരുടെ പ്രതീക്ഷകൾ തകിടം മറിയുകയാണ്.

🔻അക്ഷയ് കുമാറിന്റെയും കരീനയുടെയും കോമ്പിനേഷൻ സീനുകളിലെ വൺ ലൈനറുകളിൽ നിന്നായിരുന്നു ചിരിയുടെ തുടക്കം. ആ കൂട്ടത്തിലേക്ക് ദിൽജിത്തും കിയാറയും കൂടി ചേർന്നപ്പോൾ ഈയടുത്ത് കണ്ടതിൽ ഏറെ ചിരിപ്പിച്ച ബോളിവുഡ് മൂവിയായി Good Newwz. കഥയിൽ പുതുമകൾ യാതൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അതിൽ വന്ന കോമഡികൾ നന്നായി ആസ്വദിക്കാനായി. സിറ്റുവേഷൻ കോമഡികൾ ആവോളമുണ്ടായിരുന്നു പിടിച്ചിരുത്താൻ. ഒരു രംഗത്തിലെ വെറുപ്പിക്കൽ ഒഴികെ ബാക്കിയെല്ലാം നന്നെ ബോധിക്കുകയും ചെയ്തു.

🔻കഥയിൽ പുതുമയും മറ്റും പ്രതീക്ഷിക്കാതെ entertainment എന്ന ഘടകം മാത്രമാണ് തേടുന്നതെങ്കിൽ ഗുഡ് ന്യൂസ് നല്ലൊരു ചോയ്‌സ് തന്നെയാണ്. അവസാനരംഗങ്ങളിൽ അൽപ്പം മെലോഡ്രാമയുണ്ടെങ്കിൽ കൂടി അവയൊന്നും മടുപ്പിക്കാതെ കൈകാര്യം ചെയ്തിട്ടുണ്ട്. ടൈം പാസ്സ് ഫ്ലിക്ക് എന്ന ലേബൽ എന്തുകൊണ്ടും ചേരും ഈ ചിത്രത്തിന്.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments