Bala

February 04, 2020



Year : 2019
Run Time : 2h 13min

🔻വീണ്ടും ചിന്തിപ്പിക്കുന്ന ഒരു കഥയുമായാണ് ആയുഷ്മാൻറെ വരവ്. കരിയർ ഗ്രാഫ് മുകളിലേക്ക് മാത്രം ഉയർത്തുന്ന ഘട്ടത്തിൽ ക്വാളിറ്റിയുടെ കാര്യത്തിൽ Dream Girl അൽപ്പം പതർച്ച നൽകിയെങ്കിലും Balaയിലൂടെ വീണ്ടും ട്രാക്കിലാവാൻ ആയുഷ്മാന് സാധിച്ചിട്ടുണ്ട്. തന്റെ കഷണ്ടിത്തല ഒരു ബലഹീനതയായി കൊണ്ടുനടക്കുന്ന ബാലയെന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ബാലയുടെ കഥ നമ്മെ ചിന്തിപ്പിക്കുകയും ഒരുപാട് ചിരിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രേക്ഷകനെ കയ്യിലെടുക്കുന്നതിൽ ചിത്രം വിജയിക്കുന്നത്.

🔻ആയുഷ്മാൻ ഖുറാനെയും യാമി ഗൗതമും ഭൂമി പട്നേക്കറും ഒരുമിച്ച് തകർത്തഭിനയിച്ച ചിത്രമാണ് Bala. സൗരഭ് ശുക്ലയടക്കമുള്ള ബാക്കിയുള്ള അഭിനേതാക്കളും ഇവരോടൊപ്പം തന്നെ നില്കുനുണ്ട്. സർക്കാസ്റ്റിക്കായി അവതരിപ്പിച്ച് പ്രേക്ഷകരെ  entertain ചെയ്ത് മുന്നേറുമ്പോഴും സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തിൽ നിന്ന് തെല്ലും വ്യതിചലിക്കുന്നില്ല. ഭൂമിയുടെ റോൾ അതിനായി നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ കരി വാരി തേച്ചത് പോലെയുള്ള മേക്കപ്പ് തീർത്തും അലോസരപ്പെടുത്തുന്നതായിരുന്നു. സിനിമയിൽ തോന്നിയ ആകെയൊരു പോരായ്മയും അത് തന്നെ.

🔻എല്ലാവരിലും ഒരു പോസിറ്റീവ് ഫീൽ നൽകുവാനും കോൺഫിഡൻസ് ലെവൽ വർദ്ധിപ്പിക്കാനും ചിത്രത്തിനായിട്ടുണ്ട്. ആയുഷ്മാൻറെ ബോഡി ലാംഗ്വേജ് അടക്കം ചിരിയുടെ പൂരം തീർക്കുമ്പോ പ്രേക്ഷകനെന്ന നിലയിൽ എന്നെ ഒരൽപം ചിന്തിപ്പിക്കുവാനും സിനിമക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ബാല ഒരു വിജയം തന്നെയാണ്. ധൈര്യമായി സമീപിക്കാവുന്ന ഒരു entertainer എന്ന നിലയിലും നല്ലൊരു ചിത്രമെന്ന നിലയിലും Bala is a good flick.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments