Tel Aviv On Fire

March 02, 2020



🔻ഇസ്രായേൽ-പലസ്തീൻ യുദ്ധഭീകരതയെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വംശഹത്യകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖലയിൽ മനുഷ്യജീവനുകൾ എപ്പോഴും അപകടത്തിലാണ്. പല സിനിമകളിലും ആ പ്രദേശത്തെയും ജനങ്ങളുടെയും ദുരിതങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അവയൊക്കെയും ഗൗരവകരമായ ആഖ്യാനശൈലിയാണ് അവലംബിച്ചിരിക്കുന്നത്. അവിടെയാണ് 'Tel Aviv On Fire' വേറിട്ട് നിൽക്കുന്നത്.

Year :2018
Run Time : 1h 40min

🔻സിനിമയുടെ അതെ പേരിലുള്ള ടെലിവിഷൻ ഷോയുടെ അണിയറയിൽ സഹാഹിയായി ജോലി ചെയ്യുകയാണ് ജറുസലേമിൽ വസിക്കുന്ന പലസ്തീനിയനായ സലാം. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് ആ സീരീസിന്റെ തിരക്കഥയെഴുതാൻ അവസരം കിട്ടുന്നു. അതെ സമയം തന്നെ ഇസ്രായേൽ മിലിറ്ററി ഉദ്യോഗസ്ഥനുമായ അസി യാദൃശ്ചികമായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. തുടർന്ന് സലാമിന്റെ ജീവിതത്തിലുണ്ടാവുന്ന സമ്മർദ്ദങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻അങ്ങേയറ്റം സങ്കീർണ്ണമായ വിഷയത്തെ അതിന്റെ പ്രാധാന്യം ഒട്ടും ചോരാതെ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സിനിമയിൽ കാണാനാവുന്ന സീരീസിന്റെ ഉള്ളടക്കം തന്നെ ഇസ്രായേൽ-പലസ്തീൻ കോൺഫ്ലിക്ട് ആണ്. റൊമാന്റിക്ക് മൂഡിലാണ് സീരീസ് മുന്നേറുന്നതെങ്കിലും അവിടിവിടെയായി രാഷ്ട്രീയവും പറഞ്ഞ് പോവുന്നുണ്ട്. എന്നാൽ അസിയേ കാണുന്നത് മുതൽ സീരീസ് വേറൊരു തലത്തിലേക്ക് കൊണ്ടുപോവാൻ സലാം നിർബന്ധിതനാവുകയാണ്. അതോടെ ചർച്ച ചെയ്യപ്പെടുന്നത് ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയമാണ്.

🔻ഇസ്രയേലിലും പലസ്തീനിലും ഒരുപോലെ ടെലികാസ്റ്റ് ചെയ്യപ്പെടുന്ന സീരീസ് എന്നതാണ് ഏറ്റവും വെല്ലിവിളി. ഇരുവരുടെയും വികാരം വൃണപ്പെടുത്താതെ നോക്കേണ്ടത് സലാമിനെ പോലെ അണിയറയിലുള്ളവരുടെയും സ്പോൺസർമാരുടെയും ആവശ്യമാണ്. എന്നാൽ നിർബന്ധിത സാഹചര്യത്തിൽ അദ്ദേഹത്തിന് അസിക്ക് മുന്നിൽ വഴങ്ങുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. സീരീസിലെ രാഷ്ട്രീയമല്ല, റൊമാൻസ് ആസ്വദിക്കാനാണ് അത് കാണുന്നതെന്ന് ചില കഥാപാത്രങ്ങൾ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയം അവതരിപ്പിക്കുകയല്ലാതെ മറ്റ് രക്ഷയുണ്ടായിരുന്നില്ല. തുടർന്നുള്ള രസകരമായ സംഭവങ്ങൾ ചിത്രത്തിൽ കാണാം.

🔻FINAL VERDICT🔻

ഒരുപാട് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം ലക്സംബർഗിന്റെ ഒഫിഷ്യൽ ഓസ്കാർ എൻട്രി കൂടിയായിരുന്നു. ഇതുവരെ കണ്ടുശീലിച്ചതിനപ്പുറമുള്ള ആഖ്യാനശൈലി ആസ്വാദനത്തിന് മുതൽക്കൂട്ടാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ വിരളമായത് കൊണ്ട് തന്നെ തീർച്ചയായും കാണുക ഈ ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments