പോസ്റ്ററിൽ ഉണ്ടായിരുന്ന താരങ്ങളൊക്കെയും അൽപം പ്രതീക്ഷ ഉള്ളവർ. അതായിരുന്നു ഈ ചിത്രത്തിലും കുറച്ച് പ്രതീക്ഷയുണ്ടാവാൻ കാരണം. എന്നാൽ നാട്ടിൽ റിലീസ് ഇല്ലാത്തതിനാൽ തീയേറ്ററിൽ കാണണം എന്ന ആഗ്രഹം നടന്നതുമില്ല. പക്ഷെ പ്രതീക്ഷയൊക്കെ തകിടം മറിച്ച് മോശം റിവ്യൂകൾ ഏറ്റുവാങ്ങി പരാജയം കൈവരിക്കാനായിരുന്നു ചിത്രത്തിന്റെ വിധി. എങ്കിലും എന്റെ പ്രതീക്ഷകൾ അസ്തമിക്കാത്ത ടൊറന്റിനായി കാത്തിരുന്നു. അവസാനം ഡിവിഡി റിലീസ് ആയപ്പോ ഡൌൺലോഡ് ചെയ്ത് കണ്ടു. അപ്പൊ ഒരു കാര്യം മനസ്സിലായി. കണ്ട് അഭിപ്രായം പറഞ്ഞവരെ കുറ്റം പറയാൻ പറ്റുകേലാ...
💢ഒരു പടം പിടിക്കണമെന്ന മോഹവുമായി നടക്കുകയാണ് പ്രകാശൻ. നാടകങ്ങളിൽ അഭിനയിക്കുകയും ഒരുപാട് സമ്മാനങ്ങൾ വാങ്ങുകയും ചെയ്ത പ്രകാശന്റെ ഉള്ളിൽ മുഴുവൻ സിനിമയാണ്. എന്നാൽ അതിന് കട്ട എതിർപ്പുമായി ഭാര്യ ധമേന്തിയും. അങ്ങനെ ഒരുവഴിക്ക് ഭാര്യയെ പാട്ടിലാക്കി കൊച്ചിയിലേക്ക് വണ്ടി കയറുകയാണ് പ്രകാശൻ. തന്റെ ശിഷ്യനും സുഹൃത്തുമായ കിച്ചുവിന്റെ അടുക്കലേക്ക്.
💢എന്നാൽ പ്രകാശനെ അവിടെ കാത്തിരുന്നത് കിച്ചു മാത്രമായിരുന്നില്ല. അവന്റെ കൂട്ടുകാരും എങ്ങനെയൊക്കെയോ അവരുടെ ജീവിതത്തിൽ കയറിവരുന്ന ഒരുപറ്റം ആളുകളുമൊക്കെയായി ജീവിതങ്ങൾ പലതും മാറിമറിയുന്നു.
💢ഹൈപ്പർ ലിങ്കിങ്ങ് കഥകൾ പലതും വന്നുപോയിട്ടുണ്ടെങ്കിലും അത് വൃത്തിയായി സ്ക്രീനിൽ എത്തിച്ചവ വിരളമാണ്. അതിൽ വിഫലശ്രമങ്ങളുടെ കൂട്ടത്തിലാണ് ജിമ്മന്മാരുടെയും സ്ഥാനം. അത്രേ അത് അർഹിക്കുന്നുള്ളൂ. അറുബോറൻ കഥയും അതിനേക്കാൾ മോശം പല പ്രകടനങ്ങളും അതിന്റെ ആവിഷ്കാരവും കൂടിയാവുമ്പോൾ ക്ഷമപരീക്ഷിക്കുന്ന കഥയാവുന്നു ജിമ്മന്മാരുടേത്.
💢കോമഡി നിറച്ച് പിടിചിരുത്തേണ്ട സന്ദർഭങ്ങളിൽ പോലും പേരിന് പോലും കോമഡി ഇല്ലെന്നുള്ളതാണ് വാസ്തവം. ആകെ വിരലിലെണ്ണാവുന്നവ മാത്രമാണ് കുറച്ചെങ്കിലും രസം പകരുന്നത്. എന്നാൽ ഹാസ്യതാരങ്ങൾക്ക് തീരെ പഞ്ഞമില്ല താനും. ആരെയും വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാൻ ശ്രമിച്ചവരൊക്കെ വെറുപ്പിച്ച് കൈയിൽ തന്നിട്ടുണ്ട്. പ്രത്യേകിച്ച് രാജീവ് പിള്ള. ഇത്ര വെറുപ്പിച്ച ഒരു കഥാപാത്രത്തെ ഈയടുത്ത് കണ്ടിട്ടില്ല. ആകെ ആശ്വാസം രൂപേഷിന്റെയും റോണിയുടെയും പ്രകടനങ്ങൾ മാത്രമാണ്.
💢പാടുപെട്ട് ഓരോരുത്തരെയും കൂട്ടിമുട്ടിക്കുന്നത് കാണുമ്പോൾ കണ്ടിരിക്കുന്നവർക്കും അതെ ബുദ്ധിമുട്ട് തന്നെയാവും മനസ്സിലും. അത്ര ആർട്ടിഫിഷ്യലായി അവ അനുഭവപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിൽ കൂട്ടപ്പൊരിച്ചിലും കൂടിയാകുമ്പോൾ തിരുപ്പിതിയാവും. അങ്ങനെ ആകെമൊത്തത്തിൽ നിരാശ മാത്രം നൽകി ചിത്രം അവസാനിച്ചു.
🔻FINAL VERDICT🔻
നേതാക്കന്മാരുടെ ഇലക്ഷൻ വാഗ്ദാനങ്ങൾ പോലെ തന്നെയാണ് ചിത്രത്തിലെ കോമഡി കണ്ടെന്റുകളും. വെറും വാഗ്ദാനം മാത്രമായി അവസാനം അത് ഒടുങ്ങും. കണ്ടിരിക്കുന്ന നമുക്ക് സമയനഷ്ടവും. തീർത്തും ഒഴിവാക്കാവുന്ന ഒന്ന് തന്നെ ഈ ജിമ്മനും കൂട്ടവും.
MY RATING :: ★☆☆☆☆