Sonu Ke Tittu Ki Sweety (2018) - 138 min
May 08, 2018💢ലവ് രഞ്ജൻ സിനിമകൾ കണ്ടവർക്ക് അദ്ദേഹത്തിന്റെ സിനിമകളുടെ കഥകളൊക്കെ ഏതാണ്ട് ഒരേ ട്രാക്ക് പിന്തുടരുന്നവയാണെന്ന ബോധ്യം ഉണ്ടാവും. ആ ബോധ്യത്തോടെ കാണുമ്പോൾ അവയൊക്കെ രസകരമായി തോന്നുകയും ചെയ്യും. അത്തരത്തിൽ അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് Sonu Ke Tittu Ki Sweety.
💢ചെറുപ്പം മുതൽക്കേ സഹോദരന്മാരെ പോലെ കഴിഞ്ഞിരുന്നവരാണ് സോനുവും ടിറ്റുവും. ജീവിതം അടിച്ചുപൊളിച്ച് നടക്കേ ടിറ്റുവിന് ഒരാഗ്രഹം. കല്യാണം കഴിക്കണമെന്ന്. എന്നാൽ അത് സോനുവിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ അവരുടെ ഇടയിലേക്ക് സ്വീറ്റി കടന്നുവരുന്നു. കണ്ടമാത്രയിൽ സ്വീറ്റിയെ ഇഷ്ടപ്പെട്ട ടിറ്റുവിന് കല്യാണം കഴിക്കാനുള്ള മോഹം കൂടി. അതോടൊപ്പം തന്നെ സോനുവിന്റെ ദേഷ്യവും. തുടർന്ന് രസകരമായ പല സംഭവങ്ങളും അരങ്ങേറുന്നു.
💢രസകരമായി മുന്നേറുന്ന കഥയാണ് ചിത്രത്തിന്റേത്. എല്ലാ സിനിമകളെയും പോലെ തന്നെ ഊഹിക്കാവുന്നതാണെകിലും അതിലെ ഫൺ എലമെൻറ്സ് പൂർണ്ണമായും പിടിച്ചിരുത്തുന്നുണ്ട്. സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും കോമഡി ബാക്ക്ഗ്രൗണ്ട് ഉള്ളവരെ പോലെ തോന്നും പലയിടങ്ങളിലും. അത്ര രസകരമായി അവർക്കുള്ള നർമ്മങ്ങൾ വീതിച്ചുകൊടുത്തിട്ടുണ്ട്.
💢ഇന്റർവെല്ലിൽ ഒരു ട്വിസ്റ്റിന് ശേഷം ആദ്യപകുതിയേക്കാൾ രസകരമായാണ് രണ്ടാം പകുതി മുന്നേറുന്നത്. പതിവ് പോലെ സ്ത്രീവിരുദ്ധ ഡയലോഗുകൾ പലയിടങ്ങളിലും കാണാൻ സാധിക്കും. എന്നാൽ ക്ലൈമാക്സ് പ്രതീക്ഷിക്കാതെ ഇമോഷണലാക്കി കളഞ്ഞപ്പോൾ അതിന് ശേഷം മറ്റൊരു രംഗം കൊണ്ട് അതും രസകരമാക്കി.
💢പതിവ് പോലേ കാർത്തിക്ക് ആര്യൻ പ്രകടനം കൊണ്ട് തകർത്തു. അതിനൊപ്പം നിൽക്കുന്ന കഥാപാത്രമായി നുസ്രത് ബറൂച്ചയുടെ സ്വീറ്റിയും. ഇരുവരും സിനിമയുടെ ആകർഷഘടകമാവുന്നു മുഴുവൻ നേരവും.
🔻FINAL VERDICT🔻
തുടക്കം മുതൽ ഒടുക്കം വരെ രസകരമായ സന്ദർഭങ്ങളാലും നർമ്മങ്ങളാലും രസം പകരുന്ന ചിത്രം. ലവ് രഞ്ജൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മോശമല്ലാത്ത അനുഭവം ഉറപ്പ് നൽകുന്നുണ്ട് സോനുവും കൂട്ടരും.
MY RATING :: ★★★☆☆
0 Comments