The Bold, The Corrupt, And The Beautiful (2017) - 112 min
May 10, 2018
💢ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി ഗീതയോട് പറയുന്ന ഡയലോഗുണ്ട്. "നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും...". സത്യത്തിൽ ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആ ഡയലോഗാണ് ഓർമവന്നത്. പറഞ്ഞുവരുന്നത് ഈ സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവം തന്നെയാണ്.
💢ഗവണ്മെന്റിനും സ്ഥലത്തെ വലിയ ബിസിനസ്സുകാർക്കും ഇടയിലെ മീഡിയേറ്ററാവുകയാണ് മാഡം ടാങ്ങിന്റെ ജോലി. അവർക്കിടയിലുള്ള ഡീലുകൾക്ക് ചുക്കാൻ പിടിക്കുക. മറ്റാരുടെയും കണ്ണിൽ പെടാതെ ആശയവിനിമയം സാധ്യമാക്കുക എന്നിവയൊക്കെ അതിവിദഗ്ധമായി ചെയ്യുന്നതിൽ പ്രഗത്ഭയാണ് ടാങ്. ടാങ്ങിന്റെ രണ്ട് മക്കളും അതെ ശിക്ഷണത്തിൽ തന്നെയാണ് വളർന്നുവരുന്നതും.
എന്നാൽ ഒരു ഡീൽ നടപ്പാക്കുന്നത് ചില അബദ്ധങ്ങൾ മൂലം അവരുടെ കൈവിട്ടുപോവുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്നതാണ് ചിത്രം നമുക്കായി കാട്ടിത്തരുന്നത്.
💢ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പൂർണ്ണമായും ഒരു ത്രില്ലർ എന്ന് തോന്നിപ്പിക്കും വിധമല്ല തുടക്കം. എന്നാൽ നാമറിയാതെ തന്നെ ത്രില്ലർ ട്രാക്കിലേക്ക് വഴുതിവീഴുകയാണ്. തീരെ പ്രതീക്ഷിക്കാത്ത ചില സംഭാവവികാസങ്ങളിലൂടെ സഞ്ചരിച്ച് ഒടുക്കമെത്തി നിൽക്കുമ്പോൾ ഞെട്ടൽ മാത്രമാണ് അനുഭവപ്പെടുക. അതുവരെ നാം കണ്ടതൊക്കെ കൺകെട്ട് വിദ്യയാണോ എന്ന് തോന്നിപ്പിക്കും വിധം മികച്ചുനിൽക്കുന്നുണ്ട് ആ കഥപറച്ചിൽ.
💢കഥക്ക് ആവശ്യമുള്ള വേഗതമാത്രം കൈവരിച്ചാണ് ചിത്രത്തിന്റെ സഞ്ചാരം. എന്നാൽ രസകരവും അതിലേറെ കൗതുകം ജനിപ്പിക്കുന്നതുമായ കഥപറച്ചിൽ ഒരിക്കലും ബോറടിപ്പിക്കുകയില്ല. മാത്രമല്ല തുടർന്ന് കാണുവാനുള്ള ആകാംഷ ജനിപ്പിക്കുകയും ചെയ്യും. ഓരോ നിമിഷം കഴിയുന്തോറും മുറുകി വരുന്ന പ്ലോട്ട് അവസാനത്തേക്ക് അടുക്കുമ്പോൾ തീരെ പ്രതീക്ഷിക്കാത്ത വിധമാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
💢സ്ത്രീകഥാപാത്രങ്ങളെ മുൻനിർത്തി രചിച്ചിരിക്കുന്നു കഥയിൽ അവരുടെ കഥാപാത്രനിർമ്മിതി ഗംഭീരമാണ്. അമ്മയും മക്കളും തീരെ പ്രതീക്ഷിക്കാത്ത പല വഴിത്തിരിവുകളും അവരുടെ കഥാപാത്രങ്ങളിൽ സമ്മാനിക്കുന്നുണ്ട്. നാം എന്താണോ മനസ്സിൽ സൃഷ്ടിച്ചിരിക്കുന്നത് അതിന് നേരെ വിരുദ്ധമായ ഒന്നാവും അവരുടെ യഥാർത്ഥ സ്വഭാവം. അവരുടെ പ്രകടനവും ഗംഭീരമെന്നേ പറയാനുള്ളൂ.
🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments