ഓവർടേക്ക് (2017) - 121 min
May 06, 2018💢വെൽ സെറ്റിൾഡ് ആയ നായകൻ തന്റെ ജോലിയിൽ നിന്ന് ബ്രെക്ക് എടുത്ത് ഭാര്യയുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നു. കാറിലാണ് യാത്ര. എന്നാൽ യാത്രാമധ്യേ അവരെ ഒരു കൂറ്റൻ ട്രക്ക് പിന്തുടരുന്നു. എത്ര ശ്രമിച്ചിട്ടും അവരെ വിട്ടുപോവാൻ കൂട്ടാക്കാത്ത, അവരുടെ അന്ത്യം കാണാനെന്ന പോലെ പിന്തുടരുന്ന ട്രക്ക്. അതിനെ അതിജീവിക്കാനുള്ള ഇരുവരുടെയും ശ്രമമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
💢ഹോളിവുഡ് ചിത്രമായ "Duel"ൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നവാഗതനായ ജോൺ ജോസഫ് സംവിധാനം ചെയ്ത ചിത്രം. മലയാളസിനിമക്ക് ഇതൊരു പുതുപ്രമേയമാണ്. എന്നാൽ അതിനെ നടപ്പിലാക്കിയ വിധം അറുബോറാണെന്നേ പറയാനുള്ളൂ. ത്രിൽ എലെമെന്റ്സ് ആവോളം നിറക്കാനുള്ള സാധ്യത ഉണ്ടായിട്ടും പേരിന് പോലും ത്രില്ലടിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ.
💢നായകനെ പരിചയപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്. ശേഷം കഥാപാത്രങ്ങൾ കുറച്ച് പേരെ പരിചയപ്പെടുത്താനായി സമയമെടുക്കുന്നുണ്ട്. എന്നാൽ അതെല്ലാം വിരസത നൽകുന്ന രംഗങ്ങളായിരുന്നു. ശേഷം ചേസിങ്ങിലേക്ക് കടക്കുമ്പോൾ ആദ്യമൊക്കെ കൗതുകം തോന്നുമെങ്കിലുംശേഷം വരുന്നത് മുഴുവൻ ആവർത്തനം ആയതിനാൽ പുതുമ തോന്നുകയില്ല. കുറച്ച് ചേസ്, പിന്നെ കുറച്ച് റെസ്റ്റ്, ഇത് തന്നെ റിപ്പീറ്റ് മോഡ് മാത്രമാണ് ക്ലൈമാക്സ് വരെ നൽകുന്നത്. ക്ലൈമാക്സിലെങ്കിലും നല്ലൊരു സസ്പെൻസ് പ്രതീക്ഷിക്കുമ്പോൾ അവയെല്ലാം തകിടം മറിക്കുന്ന മോശം ക്ലൈമാക്സ് നൽകി ഉപസംഹരിക്കുന്നു ചിത്രം. ഇത്രയും മണ്ടനായ വില്ലനെ ഇനി കാണാൻ കിട്ടില്ല.
💢പ്രകടനപരമായി ആരിലും മേന്മ തോന്നിയില്ല. പ്രത്യേകിച്ച് നായികയായ പാർവ്വതി നായരെ. വിജയ് ബാബു തരക്കേടില്ല എന്ന് അനുമാനിക്കാം. ഛായാഗ്രഹണവും ചേസിങ്ങ് സീനുകളിലെ ചില രംഗങ്ങളും നന്നായിരുന്നു. അത് മാത്രമാണ് ആകെ പോസിറ്റീവ് ആയി തോന്നിയത്.
🔻FINAL VERDICT🔻
നല്ലൊരു പ്രമേയവും മുൻ മാത്രകയും ഉണ്ടായിട്ടും അവതരണത്തിലെ പാകപ്പിഴവുകൾ കൊണ്ട് മോശം അനുഭവമായി മാറിയ ചിത്രം. ത്രില്ലർ എന്നാണ് ജെണർ എങ്കിലും തീരെ ത്രില്ലില്ല എന്നതാണ് സത്യം. ഒഴിവാക്കുന്നതാവും നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായം.MY RATING :: ★½
0 Comments