ശവം : The Corpse (2015) - 64 min
May 11, 2018
ഈ മ യൗ. ആദ്യമായി ഒരു സിനിമയിൽ മരണത്തെ പേടിച്ചത് ഈ ചിത്രത്തിലാണ്. ആ സമയത്താണ് മറ്റൊരു വാദം ഒരു സംവിധായകനിൽ നിന്ന് ഉയർന്നുവന്നത്. താൻ 2015ൽ ചിത്രീകരിച്ച "ശവം" എന്ന ചിത്രത്തിന്റെ കോപ്പിയടിയാണത്രെ "ഈ മ യൗ". അത് കേട്ടപ്പോൾ മുതൽ ശവം കാണാൻ ആശ്ചര്യമായിരുന്നു. ഇന്നലെയാണ് അതിന് സാധിച്ചത്.
💢Who really cares when you die!. ശവത്തിന്റെ ടാഗ്‌ലൈൻ ആണ് ഈ പറഞ്ഞിരിക്കുന്നത്. ഓരോ മരണവീടുകളിൽ പോയി തിരിച്ചുവരുമ്പോഴും വീട്ടിൽ ഇരുന്ന് ഒറ്റക്ക് പലതവണ ചിന്തിച്ചിട്ടുള്ള കാര്യമാണിത്. ചാർളിയിൽ ദുൽഖർ സൽമാൻ പറയുന്ന പോലെ..പലപ്പോഴും ഞാനും പല നർമ്മസംഭാഷണങ്ങളിൽ മുഴുകിയിട്ടുണ്ട്. ഷെയർ ഇട്ട് വെള്ളമടി പ്ലാൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്. നാളുകൾക്ക് ശേഷം പലരും വീണ്ടും കണ്ടുമുട്ടുന്നത് പോലും ഇത്തരം സന്ദർഭങ്ങളിലാണ്. മുതലക്കണ്ണീർ ഒഴുക്കി കുറച്ച് നേരം ചിലവഴിച്ചതിന് ശേഷം അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാവുന്നവർ. കൂട്ടുകാരുമൊത്ത് വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷം പങ്കുവെക്കുന്നവർ. അങ്ങനെ എത്രയെത്ര കൂട്ടർ. എന്നാൽ അങ്ങനെയൊരു വേളയിൽ ആ മരിച്ചയാളുടെ ശവത്തിന് എന്താണ് പ്രസക്തി.? ഒരുപക്ഷെ ഈ കൂടിക്കാഴ്ചകൾക്കൊക്കെ വഴിയൊരുക്കുക എന്നത് മാത്രമായിരുന്നിരിക്കും അയാളുടെ നിയോഗം. ഗൗരവമാർന്ന പ്രമേയത്തെ ബ്ളാക്ക് ഹ്യൂമറിന്റെ മേമ്പൊടിയോടെ സുന്ദരവും രസകരവുമായ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.
💢ബ്ളാക്ക് & വൈറ്റ് ആണ് ചിത്രത്തിന്റെ കളർ ടോണായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടങ്ങിയപ്പോൾ മനസ്സൊന്ന് മടുപ്പിച്ചു. ബോറടിച്ചാൽ വേഗം ഫോർവേഡ് അടിച്ച് കാണാമെന്ന ചിന്തയിലായി. എന്നാൽ മുന്നോട്ട് പോവുന്തോറും, ഓരോ നിമിഷം കഴിയുന്തോറും ചിത്രം എന്നെ കൂടുതൽ ആകർഷിക്കുകയായിരുന്നു. ഞാൻ പലപ്പോഴും കണ്ട് പരിചയിച്ചിട്ടുള്ള, ഇനിയും കാണാൻ പോവുന്ന, അല്ലെങ്കിൽ എന്റെ മരണശേഷം എനിക്ക് ചുറ്റും നടക്കാൻ സാധ്യതയുള്ള ഒരുപിടി കാര്യങ്ങൾ അതിന്റെ യാഥാർഥ്യത്തോടെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. മരണമെന്ന യാഥാർഥ്യം പലരുടെയും വിഷമത്തിനും ശേഷം മറ്റുപല കാര്യങ്ങൾക്കും വഴിവെക്കുമ്പോൾ സത്യത്തിൽ മരിച്ചവൻ അവിടെ ആരുമല്ലാതായിത്തീരുന്നു. മരണവീട്ടിൽ താൻ ചെലവഴിച്ചിട്ടുള്ള കാശിനെ കുറിച്ച് വാചാലരാകുന്നവരും മറ്റുള്ളവരുട ശ്രദ്ധയിൽ പെടാതെ തൊണ്ട നനക്കാൻ പോവുന്നവരും പ്രണയം കൈമാറുന്നവരും, എന്തിന് അന്ത്യകർമ്മത്തിനിടയിൽ പള്ളിപ്പിരിവിനെ പറ്റി വാചാലനാവുന്ന അച്ഛൻ വരെ എന്തൊരു ജീവനുള്ള കാഴ്ചയാണ്.
💢യാതൊരു തരത്തിലുള്ള പശ്ചാത്തലസംഗീതവും ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. സ്വാഭാവികമായി വരുന്ന ക്രിസ്തീയഗാനങ്ങൾ മാത്രമേ ഉള്ളൂ അവിടെ. കൂടെ മരണവീട്ടിൽ ക്യാമറകൊണ്ട് നടക്കുന്ന തരത്തിലുള്ള ചിത്രീകരണം കൂടിയാവുമ്പോൾ കാഴ്ചയിലുടനീളം നമ്മളും അവിടെ ഒരാളാണെന്ന തോന്നലുണ്ടാക്കുന്നു ചിത്രം.
💢താരങ്ങളുടെ പ്രകടനങ്ങളുടെ കാര്യം പറയാതെ വയ്യ. ഇത്രത്തോളം പുതുമുഖങ്ങൾ ഒരുപോലെ മികച്ച് നിൽക്കുക. അതും ഒരു കൊച്ചു ചിത്രത്തിനായി. ഒന്നിനൊന്ന് മികച്ചുനിൽക്കുന്നവർ ശരിക്കും അമ്പരപ്പെടുത്തി. പേരറിയാത്തതിനാൽ ആരെയും എടുത്ത് പരാമർശിക്കുന്നില്ല.
💢ഇനി "ഈ മ യൗ"വുമായുള്ള സാദൃശ്യങ്ങൾ. ഇരുചിത്രങ്ങളുടെയും പ്രമേയം മരണമാണ്. സംഭവസ്ഥലം ഒരു മരണവീടാണ്. എന്നാൽ ശേഷമുള്ള കാര്യങ്ങളിൽ കാര്യമായ പകർപ്പ് പ്രകടമായിരുന്നില്ല. ഒന്ന് രണ്ട് സന്ദർഭങ്ങളിൽ മാത്രമായി അവ ഒതുങ്ങി. അതും യാദൃശ്ചികമാവാം. എങ്കിലും സംവിധായകൻ പറഞ്ഞതിനോട് പൂർണമായും യോജിക്കാനാവുന്നില്ല.
സിനിമയുടെ പേര് നിർജ്ജീവമാണ് "ശവം". എന്നാൽ സിനിമ അങ്ങനെയല്ല. ജീവനുള്ള കാഴ്ചകൾ തുടിക്കുന്ന, നമുക്ക് പരിചിതമായ ഒരുപാട് കാഴ്ചകളടങ്ങിയ ഒരു ജീവിതം തന്നെയാണ് ഈ ചിത്രം. ഇടയ്ക്കിടെ രസിപ്പിക്കുകയും അതോടൊപ്പം വളരെയധികം ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രം.
MY RATING :: ★★★½

🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments