Pyaar Ka Punchnama (2011) - 149 min

May 07, 2018




💢രജത്ത്, നിഷാന്ത്, വിക്രാന്ത്. നോയിഡയിൽ ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്ന മൂന്ന് സുഹൃത്തുക്കൾ. സൗഹൃദത്താൽ ധന്യമായിരിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരുന്നു. പിന്നേം ഒരെണ്ണം. ഒരെണ്ണം കൂടി. അത്രനാൾ അടിച്ചുപൊളിച്ച് ജീവിച്ചിരുന്ന മൂവരുടെയും ജീവിതം അവരുടെ വരവോടെ തകിടം മറിയുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

💢ലവ് രഞ്ജൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.അഡൽറ്റ് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന കഥയും ഡയലോഗുകളും നിറഞ്ഞാടുന്ന ചിത്രം. അത് തന്നെയാണ് ആകർഷഘടകവും. ഒരുപാട് തമാശകൾക്ക് വഴിവെക്കുന്ന സന്ദർഭങ്ങളും കഥാപാത്രങ്ങളാലും സമ്പന്നമായ ചിത്രം. ഒരുതരത്തിൽ പെണ്ണുങ്ങളുടെ കയ്യിലെ കളിപ്പാവകളായി മാറുന്ന മൂന്ന് കഥാപാത്രങ്ങളാണ് നായകന്മാർ.

💢അഭിനയിച്ചിരിക്കുന്നവരെല്ലാം പുതുമുഖങ്ങളാണെന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്നാൽ പ്രകടനം കണ്ടാൽ ഒരിക്കലും പറയില്ല ക്യാമറക്ക് മുന്നിൽ ആദ്യമാണെന്ന്. തുടക്കത്തിലൊക്കെ മിണ്ടാപ്പൂച്ചയെ പോലെ പതുങ്ങി നിന്ന കാർത്തിക്ക് ആര്യന്റെ ഒരു നെടുനീളൻ ഡയലോഗുണ്ട്. ഇജ്ജാതി പെർഫോമൻസ്. ആ ഒറ്റ ഡയലോഗിൽ തന്നെ ഒരുപാട് ചിരിച്ചു. അതോടൊപ്പം തന്നെ മറ്റുള്ളവരും മത്സരിച്ചഭിനയിച്ചു.

💢സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പല ഡയലോഗുകളും ചിത്രത്തിലുണ്ട്. എന്നാൽ ഒരു കോമഡി ചിത്രമെന്ന ലേബലിൽ കാണുമ്പോൾ അവയൊന്നും കാര്യമാക്കാനില്ല. അതും അഡൽറ്റ്  കോമഡി കൂടി ആവുമ്പോൾ. നായികാ-നായകന്മാരുടെ കെമിസ്ട്രി വളരെ രസകരമായിരുന്നു.

🔻FINAL VERDICT🔻

തീരെ ബോറടിപ്പിക്കാത്ത, ഊഹിക്കാവുന്ന കഥയാണെങ്കിലും കൂടി രസകരമായി പറഞ്ഞുപോവുന്ന ചിത്രം മോശം അനുഭവമാകില്ല. ഒരു ടൈംപാസ്സ്‌ മൂവി എന്ന രീതിയിൽ കണ്ടുമറക്കാവുന്ന ചിത്രമാവുന്നു PKP.

MY RATING :: ★★★☆☆

You Might Also Like

0 Comments