Hannibal -S1
May 15, 2018💢Silence Of The Lampbs കണ്ടവരാരും മറക്കാനിടയില്ലാത്ത പേരാണ് ഡോക്ടർ ലെക്ടർ ഹാനിബൽ. അത്ര ഗംഭീര പോട്രേയലാണ് ആ ക്യാരക്റ്ററിന് സംവിധായകൻ കൊടുത്തിട്ടുള്ളത്. അതിന് ശേഷം പുള്ളിയെ പ്രധാന വേഷത്തിലെത്തിച്ച് "Hannibal" എന്ന പേരിൽ ഒരു സിനിമയും വന്നിരുന്നു. ഇതാ വീണ്ടും അതെ കഥാപാത്രം തന്നെ നമ്മിലേക്ക് എത്തിയിരിക്കുകയാണ്. "Hannibal" എന്ന പേരിൽ ഒരു ടിവി സീരീസിലൂടെ.
💢ഒരു ക്രൈം സീനിൽ എത്തിയാൽ പിന്നെ അയാളുടെ ചിന്ത ഒരു ക്രിമിനലിന്റെ മൈൻഡ്സെറ്റിലാവും. ആ ക്രൈം എങ്ങനെ എക്സിക്യൂട്ട് ചെയ്‌തെന്ന നിഗമനത്തിലാവും അയാൾ എത്തുക. അതിലൂടെ അതിന്റെ മോട്ടീവിലേക്കും കൊലയാളിയുടെ സ്വഭാവത്തിലേക്കും അവ വഴിവെക്കും. ഇതാണ് വിൽ ഗ്രഹാമിനുള്ള പ്രത്യേകത.
എന്നാൽ സോഷ്യലി മറ്റുള്ളവരുമായി സംവദിക്കുന്നതിൽ വിൽ പുറകോട്ടാണ്. മാത്രമല്ല അദ്ദേഹത്തെ പലപ്പോഴും വേട്ടയാടുന്ന ഓർമ്മകളുണ്ട്. FBI സ്പെഷ്യൽ ഏജൻറ് ആയ വില്ലിനെ സൈക്കാർട്ടിസ്റ്റായ ഡോക്ടർ ലെക്ടർ ഹാനിബലിന്റെ അടുത്തെത്തിക്കുന്നത് ഈ കാരണമാണ്. എത്തിക്കുന്നതാവട്ടെ ജാക്ക് ക്രോഫോർഡും. തുടർന്ന് അവർ തമ്മിൽ അടുത്ത് ഇടപഴകുകയാണ്.
പിന്നീട് ഇരുവരും പലയിടങ്ങളിലും ഒരുമിച്ചായി ക്രൈം സീനുകളിൽ പോവുന്നത്. എന്നാൽ മറ്റാർക്കുമറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു ഹാനിബാലിന്. തുടർന്ന് വീണ്ടും കൊലപാതകങ്ങൾ തകൃതിയായി നടക്കുന്നു.
💢40 മിനിറ്റ് വീതമുള്ള 13 എപ്പിസോഡുകൾ. അതാണ് ഹാനിബൽ സീസൺ 1. ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ഒരു ത്രില്ലർ തന്നെയാണ് ഈ സീരീസ്. അതിവേഗം പോവുന്ന ഒന്നല്ല, പക്ഷെ ഒരിക്കലും വിരസത നൽകുന്നില്ല. എപ്പോഴും ഒരേ താളത്തിൽ നീങ്ങി പലപ്പോഴും ഞെട്ടിക്കുകയും നടുക്കം രേഖപ്പെടുത്തുകയും ചെയുന്ന വിധം തയ്യാറാക്കിയ തിരക്കഥയും അതിനൊത്ത സംവിധാനമികവും പ്രകടമായ ഒന്ന്. കൊലപാതകങ്ങൾ നടത്തുന്ന രീതിയും മോട്ടീവുകളുമൊക്കെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവയൊക്കെയും പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
💢Mad Mikkelsonന്റെ ഗംഭീര പ്രകടനം. ഇജ്ജാതി പെർഫോമൻസ്. ഇങ്ങനെയും വില്ലന്മാരുണ്ടോ. സിമ്പിളായി വന്ന് തകർത്തിട്ട് പോയി. കൂടെ Hugh Dancyഉം തന്റെ വേഷം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തു. അദ്ദേഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളൊക്കെ ശരീരഭാഷയിൽ പ്രകടമാക്കുന്ന വിധം സുന്ദരമായി തന്റെ വരുതിയിലാക്കി അദ്ദേഹം. കൂടെ നായിക കരോളിനും ലുക്കിലും അഭിനയത്തിലും മികച്ചുനിന്നു.
💢വശ്യത നിറഞ്ഞ ഛായാഗ്രഹണമികവിന്റെ ഫലം കൂടിയാണ് ഹാനിബാൽ ഇത്ര ആസ്വാദ്യകരമാക്കുന്നത്. അത്ര മികവ് പുലർത്തുന്നുണ്ട് ദൃശ്യങ്ങൾ മുഴുവൻ. കൂടെ ആവശ്യത്തിന് മാത്രം പശ്ചാത്തലസംഗീതം ഉപയോഗിച്ചത് സന്ദര്ഭങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
🔻FINAL VERDICT🔻
ഹാനിബാൽ എന്ന കഥാപാത്രത്തോടുള്ള സ്നേഹം ഒരളവ് കൂടി കൂട്ടും ഈ സീരീസ്. അത്ര ഗംഭീരമാണ് ഇതിന്റെ അവതരണം. നല്ലൊരു ത്രില്ലർ കാണാനായി തീർച്ചയായും ഈ സീരീസിനെ സമീപിക്കാം.
MY RATING :: ★★★★☆
0 Comments