The Italian Job (2003) - 111 min

May 09, 2018



💢ആറ് സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്ത്നടപ്പാക്കി ഒരു വമ്പൻ മോഷണം നടത്തുന്നു. കോടികൾ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ അടങ്ങിയ ഒരു ലോക്കർ. മോഷണം വിജയമായതിന്റെ സന്തോഷത്തിൽ തിരിച്ച് പോകവേ തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു ഒറ്റുകാരൻ അവർക്കിടയിൽ നിന്ന് തന്നെ ഉണ്ടാവുന്നു. സന്തോഷം ദുഖത്തിലേക്ക് മാറാൻ അധികം സമയം വേണ്ടിവന്നില്ല.

💢പ്രതികാരദാഹവുമായി വീണ്ടും ഒത്തുകൂടുന്ന ബാക്കിയുള്ളവർ ഒറ്റുകാരനെതിരെ മറ്റൊരു മോഷണതന്ത്രം കൂടി പ്ലാൻ ചെയ്യുന്നു. എന്നാൽ കുബുദ്ധിക്കാരനായിരുന്ന അവനോട് മല്ലിടുവാൻ അത്ര എളുപ്പമായിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിലുള്ള പോരാട്ടവും മുറുകുന്നു.

💢ഹീസ്റ്റ് സിനിമകൾ ഇന്നത്തെ ആവേശം നൽകുന്ന ഒന്നാണ്. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സന്ദർഭങ്ങളാൽ സമ്പന്നമായവ. അത്തരത്തിൽ ഒന്നാണ് 2003ൽ പുറത്തിറങ്ങിയ ഈ ചിത്രവും. ഇത്തരം സിനിമകളിൽ പലപ്പോഴും അത്ഭുതപ്പെടുത്തുന്നത് മോഷണം നടത്താൻ സാധ്യമാക്കുന്ന ടെക്നിക്കുകളാണ്. അത് തന്നെയാണ് ഈ ചിത്രവും രസകരമാക്കുന്നത്.

💢തുടക്കം മുതൽ ഒടുക്കം വരെ ഒരേ പേസിൽ, ഒരേ ത്രില്ലിലാണ് ചിത്രം മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഒറ്റയിരിപ്പിന് തന്നെ കണ്ടുതീർക്കുമെന്ന് തീർച്ച. കൂടെ കൗതുകമുണർത്തുന്ന നിമിഷങ്ങളും ക്ലൈമാക്സും കൂടിയാവുമ്പോൾ ഹീസ്റ്റ് ത്രില്ലർ എന്ന നിലയിൽ തൃപ്തി നൽകുന്നു ചിത്രം.

💢ഹിന്ദിയിലേക്ക് "players" എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും വാൻ പരാജയം നേരിടാനായിരുന്നു വിധി. രണ്ടാം ഭാഗമായി "The Brazilian Job" ഈ വർഷം റിലീസ് ആവുമെന്നാണ് കേട്ടുകേൾവി.

🔻FINAL VERDICT🔻

അല്ലു അർജ്ജുന്റെ ഒരു തെലുഗ് ചിത്രത്തിന്റെ ക്ലൈമാക്സ് (ഏതാണെന്ന് പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടും. അതുകൊണ്ട് മൗനം)  ഇതിൽ നിന്ന് ചുരണ്ടിയതാണെന്ന് ചിത്രം കണ്ടുകഴിഞ്ഞതോടെ ബോധ്യമായി. ആ ചിത്രവും ഇഷ്ടപ്പെട്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ മാതൃകയായ ഈ ചിത്രം പൂർണ്ണസംതൃപ്തി നൽകി. ധൈര്യമായി സമീപിക്കാവുന്ന ഹീസ്റ്റ് ത്രില്ലർ തന്നെ ഈ മോഷണവും.

MY RATING :: ★★★½

You Might Also Like

0 Comments