You Were Never Really Here (2017) - 89 min
May 09, 2018💢അക്രമങ്ങളോട് വല്ലാത്തൊരു അടുപ്പമാണ് അവന്. ചോരചീന്തലുകൾ വല്ലാതെ ഹരം പകരുന്ന ഒരുവൻ. രസികനാണെങ്കിലും മറ്റാരുടെ മുന്നിലും പ്രകടമാക്കാത്ത സ്വപ്നങ്ങളാൽ വേട്ടയാടപ്പെടുന്ന ഒരുവനാണ് ജോ. തട്ടിക്കൊണ്ടുപോവുന്ന പെൺകുട്ടികളെ അന്വേഷിച്ച് കണ്ടെത്തുക അവന് ഇഷ്ടമുള്ള പരിപാടിയാണ്. അത് തന്നെയാണ് അവൻ ജോലിയായി കൊണ്ടുനടക്കുന്നതും.
അങ്ങനെ ജീവിതം മുന്നോട്ട് പോയ്കൊണ്ടിരിക്കവേ നീന എന്ന പെൺകുട്ടിയുടെ തിരോധാനം രഹസ്യമായി അന്വേഷിക്കാനുള്ള ചുമതല അവന്റെ പക്കൽ വരുന്നു. മറ്റേത് കേസും പോലെ അതും സ്വീകരിച്ച അവനെ പിന്നീട് കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത അതിഥികളായിരുന്നു. അവന്റെ ജീവന് തന്നെ ഭീഷണിയായ ഒരുപറ്റം സംഭവങ്ങളും.
💢സ്ലോ പേസിൽ സഞ്ചരിക്കുന്ന ത്രില്ലറുകൾ ഏവരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നല്ല. അതുപോലെ തന്നെ പലപ്പോഴും വിരസത നൽകുകയും ചെയ്യും അവ. എന്നാൽ അത്തരത്തിൽ നീങ്ങുന്ന ചിത്രങ്ങളിൽ മികവ് പുലർത്തുന്നവയും ഉണ്ട്. അതുപോലെയൊന്നാണ് ഈ ചിത്രവും. ആദ്യ രംഗം മുതൽ അവസാനം വരെ ഊഹിക്കാൻ പറ്റാത്ത കഥാഗതികളാൽ സമ്പന്നമായ ചിത്രം.
💢നായകനെ കാണിക്കുന്ന ആദ്യരംഗത്തിൽ തന്നെ അദ്ദേഹത്തിന്റെ സ്വഭാവം വ്യക്തം. അപ്പോൾ മുതൽക്കേ ഡാർക്ക് മൂഡ് സൃഷ്ടിച്ച് സഞ്ചരിക്കുന്ന ചിത്രം ആകാംഷ സമ്മാനിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പതിഞ്ഞ സഞ്ചാരമാണെങ്കിൽ കൂടി പിടിച്ചിരുത്തുന്ന ഘടകം അതുതന്നെയാണ്. അതോടൊപ്പം ഡയലോഗുകളിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളും രസകരമായി തോന്നി. കൂടെ ജോയുടെ വേഷം അവതരിപ്പിച്ച ജാക്വിൻ ഫീനിക്സിന്റെ ഗെറ്റപ്പും കിടിലൻ പ്രകടനവും.
🔻FINAL VERDICT🔻
MY RATING :: ★★★½
0 Comments