Fukrey Returns (2017) - 141 min
May 15, 2018💢ചൂച്ചക്ക് സ്വപ്നദർശനങ്ങൾ ക്രമേണ കുറഞ്ഞ് വരികയാണ്. എന്നാൽ ഒരു കഴിവ് നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് കിട്ടുമെന്ന പോലെ മറ്റൊരു കഴിവ് കൈവന്നിരിക്കുന്നു. ഭാവിയെ അറിയാനുള്ള കഴിവ്. എന്നാൽ തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് സ്വപ്നദർശനത്തിൽ പണിപാളിയത് പോലെ ഇതിലും പാളുമോ എന്നാണ് ബാക്കിയുള്ളവർക്ക് പേടി. എങ്കിലും ഹണി കൂടെയുള്ളപ്പോൾ ചൂച്ചക്ക് ധൈര്യമാണ്. അങ്ങനെ അവർ നിധിവേട്ടക്കായി മുന്നിട്ടിറങ്ങുന്ന. കാരണം അവർ കണ്ട ഭാവിയിൽ ഒരു നിധി ഒളിഞ്ഞിരിപ്പുണ്ട്.
ഈ സസമയം തന്നെ ജയിലിലായ നമ്മടെ ഭോലി ആന്റി മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങുന്നു. പക്ഷെ മന്ത്രിക്ക് കൊടുക്കേണ്ട കോഴപ്പണം തയ്യാറാക്കാൻ ഹാനിയെയും കൂട്ടരെയും കൊണ്ട് ഒരു ബിസിനസ്സ് തുടങ്ങിക്കുന്നു. എന്നാൽ അവിടെയും കാത്തിരുന്നത് എട്ടിന്റെ പണിയാണ്.
💢2013ൽ ഇറങ്ങിയ ഫുക്രിയുടെ രണ്ടാം ഭാഗം പ്രഖ്യാപനം തൊട്ടേ പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം കോമഡി എന്ന ലേബലിൽ ആ ചിത്രം അത്രമേൽ രസിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ചൂച്ചയുടെ അഭിനയവും ഡയലോഗും. എന്നാൽ രണ്ടാം ഭാഗം കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി. പ്രതീക്ഷ തെറ്റിയിട്ടില്ല. ഇത്തവണയും രസക്കൂട്ടുകളുമായാണ് ചൂച്ചയുടെയും കൂട്ടരുടെയും വരവ്.
💢സ്വപ്നം കാണാനുള്ള കഴിവ് മാറി ഇപ്പോൾ ഭാവി കാണാനുള്ള കഴിവാണ് ചൂച്ചക്ക്. ആദ്യ ഭാഗത്തിൽ ചൂച്ചയെ ഉറക്കാനായിരുന്നു ശ്രമമെങ്കിൽ ഇത്തവണ ഉറക്കം കളയാനാണ് ശ്രമം. അതൊക്കെ രസകരമായ ഭാഗങ്ങളാണ്. വരുൺ ശർമ്മയുടെ കിടിലൻ പ്രകടനമാണ് ഇത്തവണയും ഹൈലൈറ്റ്. അവസാന ഭാഗത്തേക്ക് വരുമ്പോഴേക്കും ഊഹിക്കാവുന്നതാവുന്നുണ്ടെങ്കിലും അവയൊക്കെ പറഞ്ഞിരിക്കുന്ന രീതി രസകരമാണ്. ഏറ്റവും ഒടുവിൽ കലക്കൻ ക്രെഡിറ്റ് സീനുകളും.
💢നായികമാരായ പ്രിയ ആനന്ദിനും വൈശാഖ സിങ്ങിനും തീരെ റോൾ ഇല്ല. പക്ഷെ വൈശാഖ സിംഗിനെ കാണാൻ കിടു ലുക്ക് ആയിരുന്നു. പക്ഷെ ഭോലി ആന്റെ തകർത്തു. എന്റ്റ് ക്രെഡിറ്റിൽ ഒരു കിടിലൻ സീൻ ഉണ്ട് ചൂച്ചയും ഭോലിയും തമ്മിൽ. പൊട്ടിച്ചിരിപ്പിക്കുന്ന അവ.
🔻FINAL VERDICT🔻
ആകെമൊത്തത്തിൽ ആദ്യഭാഗം ആസ്വദിച്ച പോലെ തന്നെ രണ്ടാം ഭാഗവും വളരെയേറെ രസിപ്പിച്ചു. രസികൻ കോമഡികളും വരുണിന്റെ കലക്കൻ പ്രകടനവും ഹൈലൈറ്റ് ആയി നിക്കുമ്പോൾ നിരാശ നൽകാത്ത ഒരനുഭവമായി ഫുക്രി റിട്ടേൺസ്
MY RATING :: ★★★☆☆
0 Comments