Hello (2017) - 131 min
May 30, 2018💢അനാവശ്യമായോ പാട്ടോ ചളികളോ രംഗങ്ങളോ ഇല്ലാത്ത, കുടുമസമേതം ഇരുന്നു കാണാനായി ഒരു ക്ളീൻ തെലുഗ് മൂവി. ഒറ്റ വാക്കിൽ അതാണ് അഖിൽ അക്കിനേനി നായനായി വിക്രം കുമാർ സംവിധാനം ചെയ്ത "ഹലോ".
💢അനാഥനായി ജനിച്ചുവളർന്ന് ആകെ കൂട്ടായി ഉണ്ടായിരുന്ന കൂട്ടുകാരിയേയും നഷ്ടപ്പെട്ട ഒരുവൻ അവളെ വീണ്ടും കണ്ടുമുട്ടുന്നതും കാത്ത് ജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിനെ തരക്കേടില്ലാത്ത രീതിയിൽ അത്യാവശ്യം ത്രിൽ എലമെൻറ്സും സെന്റിമെൻറ്സും ഫാമിലി കണ്ടന്റും ചേർത്ത് നല്ല രീതിയിൽ കഥ പറയുന്നിടത്താണ് ക്ളീഷേ ആവേണ്ടിയിരുന്ന ഈ ചിത്രം വിജയിച്ചത്.
💢യവ്വനം എത്തിയ നായകന് ഒരു ഫോൺ കോൾ ലഭിക്കുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു. അവിടം മുതൽ നായകൻറെ പാർകൗറിലുള്ള വൈദഗ്ധ്യം നല്ല രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. ഒരു ത്രില്ലിങ്ങ് തുടക്കം നൽകിയതിന് ശേഷം നേരെയുള്ള ചാട്ടം ഫാമിലി ഓറിയന്റഡ് സ്റ്റോറിയിലേക്കാണ്. പിന്നീട് അവിടെ കഥ പറഞ്ഞുപോവുന്ന ചിത്രം ഇടവേളയോട് അടുക്കുമ്പോഴേക്കും ത്രിൽ വീണ്ടെടുക്കുന്നു. എന്നാൽ പിന്നീട് ക്ളീഷെയിലേക്ക് വഴുതിവീഴുന്നത് പോലെ തോന്നി.
💢റൊമാന്റിക്ക് എലമെൻറ്സിന്റെ കുത്തിക്കയറ്റമാണ് പിന്നീട്. അത് ഇടക്കിടക്ക് ബോറടിപ്പിച്ചുവെന്ന് പറയാതെ വയ്യ. നായിക കല്യാണി പ്രിയദർശൻ കാണാൻ ക്യൂട്ട് ആയിരുന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അഖിലിന്റെ പ്രകടനവും ജഗപതി ബാബുവുമാണ് നല്ലതായി തോന്നിയത്.
💢ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്ന രീതി വളരെ മികച്ച് നിന്നു. പ്രത്യേകിച്ച് ഹൈലൈറ്റ് ചെയ്യുന്ന ഒരു വയലിൻ പ്ളേ ഉണ്ട്. ആ സംഗീതം സുന്ദരമായിരുന്നു. ക്ലൈമാക്സ് പുതുമയുള്ളതായി തോന്നിയില്ലെങ്കിലും തൃപ്തികരമായിരുന്നു. പിന്നെ ഓവർ ആക്കാതെ നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു.
🔻FINAL VERDICT🔻
ലേശം ത്രില്ലിങ്ങ് പോയിന്റ്‌സും കുറെ സെന്റിമെൻറ്സും ഫാമിലി ഓഡിയൻസിനെ ടാർഗറ്റ് ചെയ്തുള്ള അവതരണവും എല്ലാം ചേർന്ന് ഓവർ ആക്കാതെ വളരെ ക്ളീൻ ആയി കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം. പുതുമയൊന്നും പ്രതീക്ഷിക്കാതെ കണ്ടാൽ സമയനഷ്ടമായി തോന്നില്ല.
MY RATING :: ★★½
0 Comments