" പ്ലാസ്റ്റിക് സർജറി ഒരു കലയാണ്..അതിൽ ഞാനൊരു കലാകാരനും..എന്നാൽ വേര..അവൾ സത്യത്തിൽ എന്റെ വെറുമൊരു പരീക്ഷണ വസ്തു മാത്രമാണോ..??
തനിക്ക് ശോഭിക്കാൻ പറ്റുന്ന രംഗത്ത് നൂതനമായ സംഭാവനകൾ നൽകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് റോബർട്ട്..പൊള്ളലും പ്രാണികളുടെ കുത്തലും ഏൽകാത്ത പുതിയൊരു ത്വക്ക്..അതിലാണ് അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ഗവേഷണം..മൃഗങ്ങളിൽ മാത്രം പരീക്ഷണം നടത്താൻ അനുവാദമുള്ള അദ്ധേഹത്തിന് മറ്റാരുമറിയാത്ത ഒരു പരീക്ഷണശാലയുണ്ട്..ഒരു പരീക്ഷണ വസ്തുവുണ്ട്..
വേര..അതാണ് അവളുടെ പേര്..മറ്റാരും അറിയാതെ താൻ നിധിപോലെ സൂക്ഷിക്കുന്നവൾ..വെറുമൊരു പരീക്ഷണ വസ്തു മാത്രമല്ല അദ്ധേഹത്തിന് അവൾ..അവൾക്കും അങ്ങനെതന്നെ.. മാനസികമായി അവർ തമ്മിൽ ഒരു സ്നേഹ ബന്ധമുണ്ട്..അവർക്കിടയിലേക്കാണ് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി അവൻ വരുന്നത്.. കാമം എന്ന തന്റെ വികാരത്തെ തൃപ്തിപ്പെടുത്തുവാൻ മറ്റുള്ളവരുടെ സമ്മതമില്ലാതെ അവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവൻ..അതോടെ കഥ മറ്റൊരു ട്രാക്കിലേക്ക് വ്യതിചലിക്കുകയാണ്..
Pedro Almodovar തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് The Skin I Live In..ഒറ്റവാക്കിൽ പറഞ്ഞാൽ ലക്ഷണമൊത്ത ഒരു സൈക്കോളജിക്കൽ ത്രില്ലർ.. വളരെക്കുറച്ച് കഥാപാത്രങ്ങളെ മാത്രം ഉൾകൊള്ളിച്ച് കൊണ്ട് സുന്ദരമായി പറഞ്ഞുപോവുന്ന കഥ..അതിന് പര്യാപ്തമായ ആഖ്യാനരീതി..ഇവയാണ് ചിത്രത്തിന്റെ നട്ടെല്ല്..മാനുഷിക വികാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം മുന്നോട്ട് ചലിക്കുന്നത്..പകയും പ്രതികാരവും കാമവും എല്ലാം ഒരേപോലെ നോക്കിക്കാണുന്ന ചിത്രം..ഈ വികാരങ്ങൾ തമ്മിലുള്ള ബന്ധവും വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു സംവിധായകൻ..
കേന്ദ്രകഥാപാത്രമായ റോബർട്ടിനെയും വേരയെയും ഗംഭീരമാക്കിയത് Antonio Banderaസും Elena Anayaയുമാണ്..പ്രേക്ഷകരെ അവരുടെ വികാരമണ്ഡലത്തിലൂടെ സഞ്ചരിപ്പിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനം..Marisa Parades,Barbara Lennie mmഎന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
പല സന്ദർഭങ്ങൾക്കും ജീവൻ നൽകിയത് ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ്..ഇരു ഘടകങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിച്ചു..
പതിഞ്ഞ താളത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും കണ്ട് തീരുമ്പോൾ ചിത്രം പ്രേക്ഷകന് മികച്ച ഒരനുഭവമാകുന്നു..ഒരു വികാരം മറ്റൊന്നിന്റെ തണലിൽ മുട്ടുകുത്തുമ്പോൾ ആരുടെ ഭാഗത്താണ് ശരി എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നു ചിത്രം..Cannes Film Festivalലും BAFTA awardsലും Goya Awardsലും Golden globeലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച്ച വെച്ചത്..അവാർഡുകളും നോമിനേഷനുകളും വാരിക്കൂട്ടിയ ചിത്രം ഏവരും കാണേണ്ട ഒന്നുതന്നെ..
My Rating :: ★★★★½
തനിക്ക് ശോഭിക്കാൻ പറ്റുന്ന രംഗത്ത് നൂതനമായ സംഭാവനകൾ നൽകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് റോബർട്ട്..പൊള്ളലും പ്രാണികളുടെ കുത്തലും ഏൽകാത്ത പുതിയൊരു ത്വക്ക്..അതിലാണ് അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ഗവേഷണം..മൃഗങ്ങളിൽ മാത്രം പരീക്ഷണം നടത്താൻ അനുവാദമുള്ള അദ്ധേഹത്തിന് മറ്റാരുമറിയാത്ത ഒരു പരീക്ഷണശാലയുണ്ട്..ഒരു പരീക്ഷണ വസ്തുവുണ്ട്..