Ballerina (Leap) (2016) - 89 min

April 17, 2017


അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ 'ഒരു ഡാൻസറാവണം' എന്ന സ്വപ്നവും കണ്ട് കഴിയുന്നവളാണ് Felicie.. കൂടെ അവളുടെ ആത്മാർഥ സുഹൃത്ത് വിക്ടറും ഉണ്ട്.. അവനും ഉണ്ട് സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്നം.. എന്നാൽ സ്വപ്നസാക്ഷാത്കാരത്തിന് അനാഥാലയത്തിൽ നിന്ന് രക്ഷപ്പെട്ടേ മതിയാവൂ എന്ന് മനസ്സിലാക്കുന്ന ഇരുവരും അവിടെ നിന്ന് മുങ്ങുന്നു.. പിന്നെ എത്തിച്ചേരുന്നതാവട്ടെ സ്വപ്ന നഗരമായ പാരീസിലും..തുടർന്ന് ഇരുവരും തങ്ങളുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള യാത്ര തുടങ്ങുകയാണ്...

Éric Summer, Éric Warin എന്നിവർ സംയുക്തമായി സംവിധാനം ചെയ്ത് 2016ൽ റക്കിയ ചിത്രമാണ് Ballerina.. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് Eric Summer, Carol Noble, Laurent Zeitoun എന്നിവർ ചേർന്നാണ്..വളരെ സുന്ദരമായി ഒരുക്കിയിരിക്കുന്ന ഒരു കൊച്ചു ചിത്രമാണിത്.. പ്രണയവും സൗഹൃദവും ജീവിതവും എല്ലാം ഉൾകൊള്ളിച്ച മനോഹരചിത്രം.. പാട്ടുകളും ചിരിയുണർത്തുന്ന നർമ്മരംഗങ്ങളുമൊക്കെ ആവോളമുണ്ട് ചിത്രത്തിൽ.. അവയൊക്കെ ഒരു മടുപ്പും കൂടാതെ ചിത്രം വീക്ഷിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്..

Felicieക്ക് ശബ്ദം നൽകിയത് Elle Fanninഗും Victorന് Dane Dehaaനും ആണ്.. Maddie Zeigler,Carly,Terrance എന്നിവർ മറ്റ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി..


ചിത്രത്തിന്റെ ഒരു മികച്ച ഘടകമായി തോന്നിയത് ഇടക്ക് കോർത്തിണക്കിയിട്ടുള്ള ഗാനങ്ങളാണ്.. അതിമനോഹരവും കേൾക്കാൻ ഉമ്പമുള്ളതുമായ ഗാനങ്ങൾ..Klaus Badelt ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നേ ബോധിച്ചു.. Jericca Cleland നിർവ്വഹിച്ച ഛായാഗ്രഹണം കാഴ്ച്ചക്ക് മിഴിവേകുന്ന ഒന്ന് തന്നെ.. എഡിറ്റിംഗും മികവ് പുലർത്തി..

2016ൽ കാനഡയിലും ഫ്രാൻസിലും പുറത്തിറങ്ങിയ ചിത്രം 2017 ഓഗസ്റ്റോടെ 'Leap' എന്ന പേരിൽ അമേരിക്കയിലും റിലീസ് ആവുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.. ആനിമേഷൻ സിനിമകളെ സ്നേഹിക്കുന്നവർക്ക് ആസ്വദിച്ച് കാണാൻ പറ്റിയ ഒരു ചിത്രമാണ് Ballerina..

My Rating:: ★★★½

You Might Also Like

0 Comments