Department Q - The Keeper Of Lost Causes (2013) - 96 min

April 11, 2017


താൻ നേതൃത്വം കൊടുത്ത മിഷനിലെ പാളിച്ച മൂലം തന്റെ സുഹൃത്തുക്കളുടെ ജീവനും ആരോഗ്യവും തന്റെ കരിയറും വില നൽകേണ്ടി വന്ന ആളാണ് Carl Mørck..വലിയ കാളയളവിലെ വിശ്രമ ജീവിതത്തിന് ശേഷം തന്റെ അതേ ഡിപാർട്ട്മെന്റിൽ ജോലിക്ക് കയറാൻ ശ്രമിച്ച അദ്ധേഹത്തിനെ ഡിമോട്ട് ചെയ്യുകയാണ് ഉണ്ടായത്..അതും 'Department Q'ലേക്ക്..കഴിഞ്ഞ 20 വർഷത്തിലുള്ള കേസുകൾക്ക് എന്തെങ്കിലും റിപ്പോർട്ട് എഴുതി കേസ് ഫയൽ മടക്കുക..അത്രമാത്രമാണ് അദ്ധേഹത്തിന്റെ ജോലി..

തീരേ താൽപര്യം ഇല്ലാഞ്ഞിട്ടും നിവൃത്തികേട് കൊണ്ട് ഏറ്റെടുക്കേണ്ടി വന്ന സെക്ഷനിൽ അദ്ധേഹത്തിന് ഒരു കൂട്ടുകാരനെ കിട്ടി..Assad..വളരെ സരസനും സൗമ്യനുമായ യുവാവ്..അങ്ങനെയിരിക്കെയാണ് ഒരു കേസ് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്..താൻ ഏറെ അഗ്രഹിച്ചതും എന്നാൽ അന്വേഷിക്കാൻ സാധിക്കാതിരുന്നതുമായ ഒരു മിസ്സിംഗ് കേസ്..കിട്ടിയ സാഹചര്യം മുതലാക്കി അദ്ധേഹം അത് അന്വേഷിക്കാൾ ഇറങ്ങുകയാണ്..തന്റെ ഒരു തിരിച്ചുവരവ് രേഖപ്പെടുത്തുവാൻ കൂടി..

Jussi Adler-Olsenന്റെ നോവലിനെ അടിസ്ഥാനമാക്കി Mikkel Norgaard ഒരുക്കിയ 'Department Q' സീരീസിലെ ആദ്യ ചിത്രമാണ് 'The keeper of lost causes'.. ഇതുവരെ മൂന്ന് ചിത്രങ്ങൾ റിലീസ് ആയിട്ടുള്ള സീരീസ് മികച്ച പ്രേക്ഷക പിന്തുണ നേടിയിട്ടുള്ള ഒന്നാണ്..ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് Nikolaj Arcel ആണ്.. വേഗതയിൽ മിതത്വം പാലിച്ചുകൊണ്ട്, എന്നാൽ ബോറടിപ്പിക്കാതെ മുന്നോട്ടു പോവുന്ന ഒരു ത്രില്ലറാണ് ചിത്രം..വേഗത ആവശ്യപ്പെടുന്ന സ്ഥലങ്ങളിലൊക്കെ ചിത്രം വേഗത കൈവരിക്കുന്നുമുണ്ട്..തിരക്കഥയും സംവിധാനമികവും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്..മികച്ച തിരക്കഥയാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്..സംവിധായകന്റെ സംഭാവന കൂടി ആയപ്പോൾ ചിത്രം കാണികളിൽ ത്രിൽ നിറക്കുന്ന ഒന്നായി.

കഥാപാത്രങ്ങളും അവരുടെ കാസ്റ്റിംഗും മികച്ചതായിരുന്നു.. കേന്ദ്ര കഥാപാത്രമായ Carl Mørckനെ ഗംഭീരമാക്കിയത് Nikolaj Lie Kaas ആണ്.. ഗൗരവക്കാരനും ദേഷ്യക്കാരനുമായ Carlന്റെ വേഷം അദ്ധേഹം മികച്ചതാക്കി.. സഹപ്രവർത്തകനായ Aടsadന്റെ വേഷം Fares Fares മനോഹരമാക്കി..Sonja Richter,Søren Pilmark,Troels Lyby തുടങ്ങിയവർ മറ്റു പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു..

ചിത്രത്തിനോട് ചേർന്നു നിൽക്കുന്ന ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ് അണിയറ പ്രവർത്തകർ ഒരുക്കിയത്..അതിനാൽ തന്നെ അത്യാവശ്യം വേഗത കൈവരിക്കുവാൻ ചിത്രത്തിന് ഇവ സഹായകമായി..എഡിറ്റിംഗും വേഗത നൽകുന്നതിൽ പങ്കാളിയായി..

വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ത്രില്ലറല്ല സംവിധായകൻ ഒരുക്കിയിരിക്കുന്നത്..മറിച്ച് ശരാശരി വേഗതയിൽൽ സഞ്ചരിച്ച് ചോദ്യങ്ങളൊന്നും തന്നെ ബാക്കി വെക്കാതെ അവസാനിക്കുന്ന ഒരു സ്ലോ പോയിസൺ എന്ന് തന്നെ വിശേഷിപ്പിക്കാം..ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും തല വെക്കാവുന്ന ഒരു ത്രില്ലറാണ് ഇതെന്ന് നിസ്സംശയം പറയാം..

My Rating:: ★★★½

You Might Also Like

0 Comments