Sarbjit (2016) - 131 min

April 23, 2017

"ഒരു വേലിക്കെട്ടിനപ്പുറം വധശിക്ഷ കാത്തു കഴിയുകയാണ് എന്റെ സഹോദരൻ..എത്ര തഴയപ്പെട്ടാലും ഞാൻ എന്റെ പരിശ്രമം മരണം വരെ തുടർന്നുകൊണ്ടേയിരിക്കും.. കാരണം അവനെന്റെ അനിയനാണ്''



ദൽബീറിന് തന്റെ കുടുംബം എന്ന് അവകാശപ്പെടുനുള്ളത് തന്റെ അനുജനായ സർബ്ജിത് മാത്രമാണ്..ചെറുപ്പം മുതലേ ഒരു അമ്മയുടെയും സഹോദരിയുടെയും ലാളനയോടെ താൻ നോക്കി വളർത്തിയതാണ് അവനെ..അവന് ഉണ്ടാവുന്ന ഒരു ചെറിയ അപകടം പോലും ദൽബീറിൽ വലിയ ആഘാതമാണ് ഉണ്ടാക്കുക..എന്നാൽ സന്തോഷത്തോടെ ജീവിച്ചിരുന്ന അവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും വലിയ അടിയാണ് അവർക്ക് ലഭിച്ചത്..

ഒരു കൂട്ടുകാരനൊപ്പം മദ്യപിച്ച് രാത്രി സഞ്ചരിക്കുകയായിരുന്ന സർബ്ജിത്ത് ബോധമില്ലാതെ അബദ്ധവശാൽ ഇന്ത്യ-പാക് ബോർഡർ കടന്ന് പാകിസ്ഥാനിലേക്ക് കടക്കുന്നു..ഇന്ത്യൻ ചാരനെന്നും തീവ്രവാദിയെന്നും മുദ്രകുത്തി ജയിലിലടക്കപ്പെടുന്ന സർബ്ജിത്തിന് അവസാനം പാക് കോടതി വധശിക്ഷ വിധിക്കുന്നു..ഈ പ്രസ്താവനക്കെതിരെയും സഹോദരനെ വിട്ടുകിട്ടാനുമായി ദൽബീറും കുടുംബവും നടത്തുന്ന പോരാട്ടമാണ് 'സർബ്ജിത്ത്' എന്ന ചിത്രത്തിൽ പറയുന്നത്..

Utkarshini Vashishtha,Rajesh Beri എന്നിവരുടെ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Omung Kumar ആണ്..ഇന്ത്യയിൽ ജയിലിൽ കഴിയുന്ന പാക് തടവുകാരും പാക് തടവിൽ കഴിയുന്ന ഇന്ത്യക്കാരും അനവധിയാണ്..അവരിൽ ഒരുവനായിരുന്നു സർബ്ജിത്തും..പഞ്ചാബിലെ വെറുമൊരു കർഷകൻ..എന്നാൻ ഒരിക്കൽ ബോധപൂർവ്വമല്ലാതെ പറ്റിയ ചെറിയൊരു അമളിക്ക് അദ്ധേഹത്തിന് വിലയായി കൊടുക്കേണ്ടി വന്നത് അദ്ധേഹത്തിന്റെ ജീവിതം തന്നെയാണ്..യവ്വനവും വാർധക്യവും ജയിലിൽ ഇരുമ്പഴികൾക്കുള്ളിൽ വെളിച്ചം പോലും കാണാതെ വർഷങ്ങൾ കഴിച്ചുകൂട്ടേണ്ടി വന്ന അവസ്ഥ..ശരിക്കും ഭീകരം തന്നെ..അവയൊക്കെ അതിന്റെ ഗൗരവത്തോടെ തന്നെ സ്ക്രീനിൽ കാണിക്കുവാൻ സംവിധായകനായി..മികച്ച തിരക്കഥയും അതിനൊത്ത ഡയറക്ഷനുമായപ്പോൾ ചിത്രം ഏവരുടെയും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നായി..

കേന്ദ്ര കഥാപാത്രമായ സർബ്ജിത്തിനെ സിനിമയിൽ അവതരിപ്പിച്ചത് Randeep Hooda ആണ്..വാക്കുകളില്ല അദ്ധേഹത്തിന്റെ അഭിനയത്തെ പറ്റി പറയാൻ..സർബ്ജിത്തായി അദ്ധേഹം ജീവിക്കുകയായിരുന്നു..പല സന്ദർഭങ്ങളിലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കി അദ്ധേഹം.. സഹോദരിയായ ദൽബീറിന്റെ കഥാപാത്രം അവതരിപ്പിച്ചത് Aishwarya Rai ആണ്.. തിരിച്ചുവരവിൽ ചെയ്ത ഏറ്റവും മികച്ച വേഷം..പ്രായാധിക്യത്തിലും തന്റെ സഹോദരന് വേണ്ടി പോരാടുന്ന ദൽബീറിന്റെ വേഷം മികച്ചതാക്കി Aishwarya..മറ്റൊരു ശ്രദ്ധേയ പ്രകടനം പാകിസ്ഥാൻ വക്കീലായി തിളങ്ങിയ Darshan Kumarന്റേതാണ്..Richa Chaddha,Ankur Bhatia,Ankita Shirivastav തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ ചെയ്തു..

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് Kiran Deohans ആണ്..അഭിനന്ദനം അർഹിക്കുന്ന ഒരു ഘടകം തന്നെ അത്..ജയിലിൽ അനുഭവിക്കുന്ന ക്രൂരതകളും പീഢനങ്ങളും പ്രേക്ഷകരിൽ വിഷമമുണ്ടാക്കുന്ന തരത്തിൽ തന്നെ അദ്ധേഹം പകർത്തിയിട്ടുണ്ട്..വളരേ കാലം ഹിറ്റ് ചാർട്ടിലുണ്ടായിരുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് 5 വ്യക്തികൾ ചേർന്നാണ്..പശ്ചാത്തല സംഗീതവും ഇവർ തന്നെ..മികച്ച രീതിയിൽ തന്നെ ചിത്രത്തിന് സംഗീതം ഗുണം ചെയ്തു..

സർബ്ജിത്ത് ഒരു വ്യക്തിയല്ല..ഇരുരാജ്യങ്ങളിലുമായി തടവിൽ കഴിയുന്ന നിരപരാധികളുടെ ഒരു പ്രതിനിധിയാണ്..മോചനത്തിനായി സഹായം ചോദിച്ച് ചെല്ലുമ്പോഴുള്ള ജനപ്രതിനിധികളുടെ പ്രതികരണം കാണുമ്പോൾ പുച്ഛം തോന്നിപ്പോവും..യഥാർഥ സംഭവങ്ങളോട് നീതി പുലർത്താൻ തിരക്കഥാകൃത്തുക്കൾക്കും സംവിധായകനും ഏതാണ്ട് ആയിട്ടുണ്ട്..അതിനാൽ തന്നെ ചിത്രം വിജയവുമായിരുന്നു..

'ഒരു അതിർത്തിക്കപ്പുറം നമുക്ക് വേരറ്റ്‌ പോയത് ഐക്യവും സാഹോദര്യവും മാത്രമല്ല, മനുഷ്വത്വം കൂടിയാണ്..

My Rating :: ★★★½

You Might Also Like

0 Comments