Bahubali 2 : The Conclusion (2017) - 168 min

April 28, 2017

"എന്റെ ഈ കൈകളിൽ കിടന്ന് അവൻ വളർന്നു..അവസാനം എന്റെ കൈകളാൽ തന്നെയായി അവന്റെ മരണവും''



ഏതാണ്ട് രണ്ട് വർഷക്കാലമായി നാം ഏവരേയും ഒരേപോലെ അലട്ടിക്കൊണ്ടിരുന്ന ചോദ്യമാണ് 'WKKB' അഥവാ why kattappa Killed Bahubali..ചെറുതായി മറന്നുതുടങ്ങുമ്പോൾ പുതിയ ട്രോളുകളായോ അല്ലെങ്കിൽ കണ്ടുപിടുത്തങ്ങളായോ വീണ്ടും നമ്മെ വേട്ടയാടിക്കൊണ്ടിരുന്നു ആ ചോദ്യം..ഒരു  രഹസ്യത്തിന്റെ ചുരുളഴിയുവാനായി ഇത്രയേറേ കാത്തിരുന്നിട്ടുണ്ടാവില്ല ആരും..എന്നാൽ ഇന്ന് ആ ചോദ്യത്തിന് ഒരു തിരശീല വീണിരിക്കുകയാണ്..കൂടെ ഒരുത്തരവും..'ബാഹുലി 2'വിലൂടെ..

ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് ആദ്യ ഭാഗത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു..തുടർന്ന് കണ്ടത് മഹിഷ്മതിയുടെ രാജാവായി നിയോഗിക്കപ്പെട്ട ബാഹുബലിയുടെ കഥയാണ്..അതിലേക്ക് കൂടുതൽ കടന്നാൽ രസംകൊല്ലി ആവുമെന്നുള്ളത് കൊണ്ട് കടക്കുന്നില്ല..

ആദ്യഭാഗത്തോട് പൂർണ്ണമായും നീതി പുലർത്തിയ രണ്ടാം ഭാഗമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.. ഒറ്റവാക്കിൽ പറഞ്ഞാൽ ' Rajmouli's Magnum opus'..പ്രണയവും കോമഡിയും യുദ്ധവും ആക്ഷനുമൊക്കെ ഇടകലർത്തിയിരിക്കുന്ന രീതി തന്നെ അതിനുള്ള ഉദാഹരണമാണ്..ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു..

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽസ് പോലെ തന്നെ തീപാറുന്ന ഡയലോഗുകളും ശരിക്കും ഹരം കൊള്ളിക്കുന്നവ തന്നെ..പ്രത്യേകിച്ചും അനുഷ്കയുടെയും രമ്യ കൃഷ്ണന്റെയും..വെറും മാസ്സ് രംഗങ്ങൾ മാത്രമല്ല, മികച്ച കഥയും ബാഹുബലിയുടെ പ്രത്യേകതയാണ്..ആദ്യഭാഗത്തിനേക്കാൾ മികച്ച് നിൽക്കുന്നു ആ കാര്യത്തിൽ..


ബാഹുബലിയായി പ്രഭാസ് വീണ്ടും കയ്യടി വാങ്ങിക്കൂട്ടി..കിടിലൻ പെർഫോമൻസ്.. എടുത്ത് പറയേണ്ട മറ്റ് മൂന്ന് പേരുകൾ രമ്യ കൃഷ്ണൻ, അനുഷ്ക, സത്യരാജ് എന്നിവരുടേതാണ്.. അതിഗംഭീര പ്രകടനമാണ് മൂവരും കാഴ്ച്ചവെച്ചത്..ഡയലോഗ് ഡെലിവറി അപാരം തന്നെ..റാണയുടെ പൽവാർ ദേവനും നെഗറ്റീവ് കഥാവാത്രമായി തിളങ്ങി.. നാസറിന്റെ പ്രകടനവും ശ്രദ്ധേയമാണ്..

ശരിക്കും അമ്പരപ്പിക്കുന്ന വിഷ്വൽസാണ് ചിത്രത്തിന്റേത്..അതിമനോഹരമാണ് അവ..ഛായാഗ്രാഹകൻ Senthil Kumar അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.. ശരാശരിയിൽ ഒതുങ്ങുന്ന പാട്ടുകളെ പോലും താങ്ങി നിർത്തുന്നത് വിഷ്വൽസാണ്..അങ്ങനെ മനസ്സിൽ നിന്ന് മായാത്ത അനേകം രംഗങ്ങളാൽ സമൃദ്ധമാണ് ചിത്രം..ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് M.M.keeravani ആണ്..ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തലസംഗീതം അതിഗംഭീരമായിരുന്നു..പല രംഗങ്ങൾക്കും ജീവനേകിയത് സംഗീതമായിരുന്നു..

അരമണിക്കൂറിനു മുകളിൽ നീണ്ടു നിൽക്കുന്ന, പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന യുദ്ധരംഗംങ്ങളടക്കം CGI വർക്ക് അപാരമായിരുന്നു..ചില പോരായ്മകൾ തോന്നുമെങ്കിലും അവഗണിച്ച് കളയാവുന്നതേ ഉള്ളൂ അവയൊക്കെ.. കാരണം അത്ര പെർഫെക്ഷൻ ആണ് ബാക്കിയുള്ള രംഗങ്ങൾക്ക്..ഇരുപകുതികളിലുമായി കയ്യടി നേടിയ യുദ്ധരംഗങ്ങളൊക്കെയും CGIയുടെ ഉത്തമ ഉദാഹരണങ്ങളാണ്..ഇന്ത്യൻ സിനിമയിൽ ഇത്ര ഗംഭീരമായി VFX ഉപയോഗിച്ചത് ശരിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു..

അത്ഭുതം തോന്നിപ്പിക്കുന്ന വിഷ്വൽസ് ഏവരുടെയും മനസ്സ് കീഴടക്കുന്നത് തന്നെ..ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാനും ബാക്കിയുള്ളവരുടെ മുന്നിൽ തല ഉയർത്തി നടക്കാനും വക നൽകുന്ന ചിത്രത്തിന് മുന്നിൽ ഏതൊക്കെ റെക്കോർഡുകൾ കടപുഴകി വീഴുമെന്ന് ഇന്നുമുതൽ നോക്കിക്കാണേണ്ടിയിരിക്കുന്നു..ഒരിക്കലും തീയേറ്ററിൽ നിന്ന് നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ദൃശ്യവിസ്മയം..ക്ലാസും മാസും സമന്വയിപ്പിച്ച് രാജമൗലി പ്രേക്ഷകർക്ക് നൽകിയ ഈ സമ്മാനം ശരിക്കും ഒരു അത്ഭുത സൃഷ്ടി തന്നെ..

വാൽകഷ്ണം:: സസ്പെൻസ് പൊളിക്കാൻ നടക്കുന്ന പിതൃശൂന്യൻമാർ ഇനിയും കാലഹരണപ്പെട്ട് പോയിട്ടില്ലാത്ത സ്ഥിതിക്ക് ചിത്രം കാണുന്നത് വരെ ഫേസ്ബുക്കും വാട്സാപ്പും ഉപയോഗം പരമാവധി കുറക്കുന്നതാണ് ഉത്തമം..

My Rating :: ★★★★½

You Might Also Like

0 Comments