Confessions (Kokuhaku) (2010) - 106 min
April 19, 2017
ഇന്ന് ഈ സ്കൂളിൽ എന്റെ അവസാന ദിവസമാണ്.പോകുന്നതിന് മുമ്പ് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. വേറൊരു തലത്തിൽ വ്യാഖ്യാനിക്കുകയാണെങ്കിൽ ഒരു 'കുറ്റസമ്മതം'''
Yuko Moriguchiക്ക് ഇന്ന് തന്റെ സ്കൂളിലെ അവസാന ദിവസമാണ്..തന്റെ കുട്ടികളെ അഭിമുഖീകരിച്ച് സംസാരിക്കാൻ ലഭിക്കുന്ന അവസാന അവസരം..Yuko ആ അവസരത്തിൽ തന്റെ ജീവിതകഥ തന്നെ പങ്കുവെച്ച് തുടങ്ങി..
ആദ്യമൊക്കെ അലക്ഷ്യത്തോടെ കേട്ടിരുന്ന വിദ്യാർഥികൾ ഒരവസരത്തിൽ തങ്ങളുടെ ടീച്ചറിന്റെ വാക്കുകൾ ഞെട്ടലോടെ ശ്രവിക്കാൻ തുടങ്ങി..അവർ ആരും തന്നെ പ്രതീക്ഷിക്കാത്ത ചില വെളിപ്പെടുത്തലുകൾ.. തുടർന്ന് ചിത്രം വേറെ തലത്തിലേക്ക് ട്രാക്ക് മാറുകയാണ്..
Tetsuya Nakashima കഥയെഴുതി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് confessionട.. Honya Taisho കരസ്ഥമാക്കിയ Kanae Minatoയുടെ Kokukau എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..ഇത്തരത്തിലൊരു സൈക്കോളജിക്കൽ ത്രില്ലർ മുമ്പ് ഞാൻ കണ്ടിട്ടില്ല എന്ന് ആദ്യം തന്നെ പറഞ്ഞ് കൊള്ളട്ടെ..വ്യത്യസ്തമാർന്ന മേക്കിംഗ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.. അതിനനുസരിച്ച് അതിഗംഭീരമായി തയ്യാറാക്കപ്പെട്ട തിരക്കഥയും ചിത്രത്തെ ഒരു കിടിലൻ ത്രില്ലറാക്കുന്നു.. അഞ്ച് പേരുടെ നറേഷനിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രം കാണികളെ ആകാംശയുടെയും ത്രില്ലിന്റെയും കൊടുമുടി കയറ്റാൻ പാകത്തിനാണ് ഒരുക്കിയിരിക്കുന്നത്..സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമെന്ന് നിസ്സംശയം പറയാവുന്ന ഒന്ന്..തന്റേതായ കയ്യൊപ്പ് സംവിധായകൻ പതിപ്പിച്ച ചിത്രം..
അഭിനേതാക്കൾ എല്ലാവരും മികച്ച ഫോമിലായിരുന്നു ചിത്രത്തിലുടനീളം..പ്രധാനമായും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Takako Matsuവും വിദ്യാർഥികളിൽ പ്രധാന റോളുകൾ കൈകാര്യം ചെയ്ത Yukito Nishii,Kaoru Fujiwara എന്നിവർ..ശരിക്കും ഞെട്ടിച്ച് കളഞ്ഞ പ്രകടനം..സ്ക്രീനിൽ നിറഞ്ഞ് നിന്ന മൂവരും പ്രേക്ഷകരെ അവരുടെ മനോവികാരത്തിനോടൊപ്പം കൂടെക്കൂട്ടി..Masaki Okada,Yoshino Kimura തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു..
ചിത്രത്തിനെ വ്യത്യസ്തമാർന്ന ഒന്നാക്കുന്നതിൽ ടെക്നിക്കൽ സൈഡിന്റെ സംഭാവന ചില്ലറയല്ല.. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗും ഒന്നിനൊന്ന് മികച്ച് നിന്നു..അതിമനോഹരവും മുൾമുനയിൽ നിർത്തുന്നതുമായ ഫ്രെയിമുകളും ഷോട്ടുകളും കൊണ്ട് Masakazu Ato,Atsushi Ozawa എന്നിവർ സംവിധായകന് പൂർണ്ണ പിന്തുണ നൽകി..സന്ദർഭത്തിന് അനുയോജ്യമായ മ്യൂസിക്കൽ നോട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കി Toyohiko Kanahashiയും കളം വാണു..അതിഗംഭീര എഡിറ്റിംഗ് ആയിരുന്നു ചിത്രത്തിൽ എന്നെ ആകർഷിച്ച മറ്റൊരു ഘടകം..Yoshiyuki Koike ആണ് എഡിറ്റിംഗ് നിർവ്വഹിച്ചത്..
ഒരേ സമയം ബോക്സ് ഓഫീസിൽ വൻ വിജയമാവുകയും നിരൂപകശ്രദ്ധ നേടുകയും ചെയ്ത ചിത്രം അവാർഡുകളും നോമിനേഷനുകളും വാരിക്കൂട്ടി..Japan Academy Prizeലും Blue Ribbon Awardsലും മികച്ച ചിത്രത്തിനുള്ള അവാർഡ് 'Confessions' കരസ്ഥമാക്കി..Hochi Film Awardsലും Blue Ribbon Awardsലും മികച്ച ഡയറക്ടർക്കുള്ള അവാർഡും ചിത്രത്തിന് ലഭിച്ചു..ഒരു അവാർഡ് നിശയിൽ അല്ലെങ്കിൽ മറ്റൊന്നിൽ സിനിമയിലെ സർവ്വ മേഖലയിലും പ്രവർത്തിച്ചവർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്..ആ വർഷത്തെ Academy Awardsൽ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ശ്രേണിയിൽ ജപ്പാനിൽ നിന്നുള്ള എൻട്രിയായി ചിത്രം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു..
ഏത് വശം നോക്കിയാലും ഒരു പോരായ്മയും എന്നിൽ തോന്നിപ്പിക്കാതിരുന്ന ചിത്രം എനിക്ക് നൽകിയത് പൂർണ്ണ സംതൃപ്തി..ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ട് തീർത്ത ചിത്രം.. സിനിമയുടെ കഥയോ തീമോ മറ്റുള്ളവരോടോ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും റഫർ ചെയ്തോ അറിയാതെ കാണുന്നതാവും ഏറ്റവും നല്ലത്..ഏത് തരം സിനിമയെ സ്നേഹിക്കുന്നവർക്കും മികച്ച ഒരു അനുഭവമാവും ചിത്രം..ഒഴിവാക്കിയാൽ നഷ്ടമായിപ്പോവും എന്ന് എന്നിക്ക് തോന്നിയ ഒന്ന്..
My Rating :: ★★★★★
Yuko Moriguchiക്ക് ഇന്ന് തന്റെ സ്കൂളിലെ അവസാന ദിവസമാണ്..തന്റെ കുട്ടികളെ അഭിമുഖീകരിച്ച് സംസാരിക്കാൻ ലഭിക്കുന്ന അവസാന അവസരം..Yuko ആ അവസരത്തിൽ തന്റെ ജീവിതകഥ തന്നെ പങ്കുവെച്ച് തുടങ്ങി..
0 Comments